ഇന്നത്തെ ദിവസം
ചന്ദ്രന്‍റെ സ്ഥാനമനുസരിച്ച് കൃഷിക്കാര്‍ക്കും പൂന്തോട്ട കൃഷിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അനുകൂലമായ ദിവസമാണിന്ന്. അതുപോലെ തന്നെ പാചകം ഇഷ്ടപ്പെടുന്നവര്‍ക്കും. ഉരുളക്കിഴങ്ങും സ്ട്രോബറിയും മാങ്ങയും ക്യാരറ്റും ഒക്കെ ചേര്‍ത്തുള്ള ചില ആഹാരങ്ങളെക്കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. ചിലപ്പോള്‍ ജ്യോതിശാസ്ത്രത്തില്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളുയരുന്ന സമയങ്ങളുണ്ടാകാറുണ്ട്
Read Here: Horoscope of the week (September 1-September 7, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
സ്നേഹത്തിന്‍റെ പ്രതീകമായ് നിലകൊള്ളുന്ന ശുക്രന്‍ അനുകൂലമായ സാഹചര്യമൊരുക്കാന്‍ തക്കവിധത്തില്‍ ഊര്‍ജ്ജസ്വലതയോടെ നിലകൊള്ളുന്ന സമയമാണ്. അതുപോലെ അല്‍പം സ്വയം കേന്ദ്രീകൃതമായുള്ള ചിന്തകളും നല്ലതാണ്. നിങ്ങളെ പരിഗണിക്കുന്നവരോട് സ്നേഹവും ഊഷ്മളതയും പ്രകടിപ്പിക്കാന്‍ ശീലിച്ച് തുടങ്ങാവുന്നതാണ്. പതിയെ അത് നിങ്ങള്‍ക്ക് വളരെ എളുപ്പമാകും.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
അനുകൂലമായ നക്ഷത്രങ്ങളുടെ വിസ്മയിപ്പിക്കുന്ന സാമീപ്യം നിങ്ങള്‍ തനിച്ചല്ല അനുഭവിക്കുക. ഇത് ആസ്വദിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമോയെന്നത് നിങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. അതുപോലെ തന്നെ പരാമവധി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി സന്തോഷകരമായ അന്തരീക്ഷമൊരുക്കാന്‍ ശ്രമിക്കുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നവയെ നീക്കം ചെയ്യുന്നതിന് സായാഹ്നനക്ഷത്രങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ ദിവസം തരുന്ന സമ്മര്‍ദ്ദത്തില്‍ നേരത്തെ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്‍മാറരുത്. കൃത്യമായ അകലം പാലിക്കുകയും അതോടൊപ്പം സുരക്ഷിതരാണെന്നുള്ള തോന്നല്‍ ഉണ്ടാക്കാനുമായാല്‍ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചെപ്പെടുത്താനാകും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനുള്ള ചില ജോലികള്‍ക്കുളള ദിവസമാണിന്നെങ്കിലും വീട്ടിലുണ്ടായിട്ടുളള പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്. നാളെ ചന്ദ്രന്‍റെ സ്ഥാനം മാറുന്നത് വരെ നിങ്ങള്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുകൂലമായ സമയമാണ്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
സൂര്യനും വരുണനും തമ്മിലുള്ള കാല്‍പനീകമായ ബന്ധെ ഭാവിയെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ കാണുന്നതിന് നിങ്ങളെ പ്രോല്‍സാഹിപ്പിക്കും. ജോലിസ്ഥലത്തെയും ആഴ്ചയുടെ അവസാനമുള്ള മറ്റ് തിരക്കുകളും ഒതുങ്ങുന്നതോടെ നിങ്ങള്‍ക്കിപ്പോള്‍ നിലം തൊടാനായേക്കും. ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണമിറക്കേണ്ടതായും വന്നേക്കാം.
Read More: Horoscope of the week (September 1-September 7, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
അസ്വസ്ഥമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്നതിനാല്‍ പലതും വരുതിയിലല്ലെന്ന് തോന്നാമെങ്കിലും നിങ്ങളുടെ നക്ഷത്രങ്ങള്‍ പരമാവധി നിങ്ങളെ സഹായിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. നിങ്ങളുടെ ചില ചിന്തകളാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. യാത്രയ്ക്കുള്ള പദ്ധതികള്‍ വൈകാനിടുണ്ടെങ്കിലും കുട്ടികളുമായുള്ള ബന്ധം മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെടാനിടയുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
സൂര്യന്‍റെ സ്ഥാനത്തിനനുസരിച്ചുള്ള മറ്റ് ഗ്രഹങ്ങളുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ എളുപ്പത്തിലാകുന്ന സമയമാണ്. സാധാരണ ഒരു ദിവസമായ് തുടക്കത്തില്‍ തോന്നുമെങ്കിലും പിന്നീട് അത് വളരെ പെട്ടെന്ന് മാറി, പങ്കാളികളുള്‍പ്പെടെ നിങ്ങള്‍ക്ക് പിന്തുണയുമായെത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കാം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നന്നായ് അറിയുന്നവര്‍ തന്നെ വല്ലാത്ത ശല്യക്കാരും സഹകരിക്കാത്തവരുമായ് മാറുമ്പോള്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാവുന്നവരാണ് നിങ്ങള്‍. സ്വന്തം തെറ്റുകളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം അവര്‍ക്കൊരുക്കി കൊടുക്കുക. തെറ്റുകള്‍ ബോധ്യപ്പെടുന്നതോടെ നിങ്ങളുടെ തീരുമാനങ്ങളുമായ് അവര്‍ യോജിക്കുക തന്നെ ചെയ്യും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിക്കുന്നതിന് ചിലപ്പോഴൊക്കെം വലിയ വില കൊടുക്കേണ്ടി വരും. ചെലവഴിക്കുന്ന ഓരോ ചില്ലി കാശിനും ഫലമുണ്ടാകണമെന്നില്ലെങ്കിലും പുതിയ നിക്ഷേപസാധ്യതകള്‍ തേടാനാണ് നക്ഷത്രങ്ങള്‍ ഉപദേശിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുളളില്‍ നിങ്ങള്‍ക്ക് ഒരു രഹസ്യം വെളിപ്പെട്ട് കിട്ടാനിടയുണ്ട്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോഴനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് പുറത്തുവരുന്നതിന് വേണ്ടി, നിങ്ങളുടെ തന്നെ ചില തീരുമാനങ്ങള്‍ മാറ്റി വയ്ക്കേണ്ടതായ് വന്നേക്കാം. അതല്‍പം മാനസീക സംഘര്‍ഷമുണ്ടാക്കിയേക്കാം. വരുന്ന ആഴ്ചയില്‍ ചില വൈകാരിക സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുമെങ്കിലും കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുന്നതായാണ് കാണുന്നത്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
അങ്ങനെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തെളിയുന്നതായും കാര്യങ്ങള്‍ മെച്ചപ്പെടുന്നതായുമാണ് കാണുന്നത്. ബുധന്‍റെ ചില കുതന്ത്രങ്ങളാണ് ഇപ്പോഴുള്ള അവസ്ഥയെ സംഘര്‍ഷഭരിതമായ് തോന്നിച്ചത്. പറഞ്ഞുവരുന്നത് നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെല്ലാം മെച്ചപ്പെടുന്ന സമയമാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റുള്ളവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസരങ്ങളിലും സ്വന്തം തീരുമാനങ്ങളെ വിട്ടുകളയാതെ അവ പ്രാവര്‍ത്തീകമാക്കുന്നതിനുള്ള വഴി നിങ്ങള്‍ കണ്ടെത്തും. കാര്യമായ് പ്രതിരോധമുയര്‍ത്താതെ തന്നെ, അവര്‍ തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന തോന്നല്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ നിങ്ങള്‍ക്കതിനാവും. അതല്ലെങ്കില്‍ അവസാനിപ്പിക്കേണ്ടിടത്ത് അവസാനിപ്പിച്ച് നിങ്ങള്‍ക്ക് പോകാനുമാകും.