scorecardresearch

Daily Horoscope October 28, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope, ie malayalam

Daily Horoscope August 19, 2023

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വരും മാസങ്ങളിൽ നിങ്ങളുടെ പിന്തുണ വിശാലമാക്കുകയോ, അല്ലെങ്കിൽ നിങ്ങളുടെ ചക്രവാളങ്ങൾ വിപുലീകരിക്കുകയോ ചെയ്യണമെങ്കിൽ, നിങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കുന്നതാണ് നല്ലത്. വൈകാരിക സഹതാപം ഉണർത്താൻ ശ്രമിക്കുക. എന്നാൽ ഒരു തരത്തിലും സ്വയം സഹതാപത്തിലേക്ക് വഴുതി വീഴാതിരിക്കുക. നിങ്ങൾ അവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് മറ്റുള്ളവർ കരുതിയാൽ, നിങ്ങളെ അവർ പിന്തുണയ്ക്കാൻ സാധ്യതയില്ല.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
കഴിഞ്ഞ വർഷത്തെ ചെറിയ തിരിച്ചടികളിൽ നിന്ന് പൂർണ്ണമായി കരകയറുന്നതിന് കുറച്ച് സമയമെടുക്കും. ഭാഗികമായി, അത് നിങ്ങളുടെ ഓർമ്മശക്തിക്കുള്ള ട്രിബ്യൂട്ടാണ്. ഇന്നത്തെ ചാന്ദ്ര സ്ഥാനം, രക്ഷപ്പെടൽ മാർഗമായി ഒരു യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ധാർമ്മിക പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു. നിങ്ങൾ ശരിയായ കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇന്ന് കഠിനാധ്വാനത്തിൽ ഉറച്ചുനിൽക്കാൻ സൂര്യനും ബുധനും നിങ്ങളോട് കൽപ്പിക്കുന്നു. അതൊരു ഉത്തരവാണ്. എന്നിരുന്നാലും, മറ്റ് ഗ്രഹങ്ങൾ തികച്ചും പരസ്പരവിരുദ്ധമായ ഉപദേശങ്ങളാണ് നൽകുന്നത്. നിങ്ങൾ സ്വയം ആസ്വദിക്കാൻ ദൃഢനിശ്ചയം എടുത്തെങ്കിൽ ഭാവനാത്മകമായ പരിശ്രമങ്ങൾ ലക്ഷ്യമിടണം. അധികം പണം കൊണ്ടുവരാൻ കഴിയുന്നവയെ പരാമർശിക്കേണ്ടതില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വിട്ടുവീഴ്ചയുടെ കല എല്ലായ്‌പ്പോഴും സ്വാഭാവികമായി വരുന്നതല്ല. അതിനാലാണ് മറ്റുള്ളവരുടെ പദ്ധതികളുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് ഇപ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. എന്നിരുന്നാലും, നിങ്ങൾക്കും പൊരുത്തപ്പെടൽ അനുയോജ്യമാകണം. കൂടാതെ, നിങ്ങളുടെ റൊമാന്റിക് സ്വപ്നങ്ങളെ പിന്തുണയ്ക്കാൻ അൽപസ്വൽപം പണം ചെലവഴിക്കാൻ തയ്യാറാകുക. നിങ്ങളുടെ പണം പാഴാക്കണം എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്, ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ജാതകത്തിന്റെ അതിരുകടന്ന മേഖലകളെ ഉത്തേജിപ്പിക്കാൻ സൂര്യനും വ്യാഴവും ഇന്ന് സംയോജിക്കുന്നു. പണം മരങ്ങളിൽ വളരുന്നു എന്ന് സങ്കൽപ്പിക്കുന്ന നിങ്ങളിൽ, ഇതൊരു അത്ഭുതകരമായ വശമാണ്. ബാക്കിയുള്ളവർ ശ്രദ്ധിക്കുക, ചൊവ്വയും നെപ്റ്റ്യൂണും എന്തെങ്കിലും അർത്ഥമാക്കുന്നുവെങ്കിൽ, നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സ്വയം നിയന്ത്രിക്കൂ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ പൂർണ്ണമായ ഉത്സാഹത്തിന് സ്വയം കീഴടങ്ങുകയും ഒരു പ്രത്യേക സംരംഭത്തിന് പൂർണ്ണഹൃദയത്തോടെ സ്വയം സമർപ്പിക്കുകയും ചെയ്യാം. സ്വയം അമിതമായി പ്രതിജ്ഞാബദ്ധരാകുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിൽ എന്തെങ്കിലും തിരഞ്ഞെടുപ്പുണ്ടെങ്കിൽ, നിങ്ങൾക്ക് ആദ്യ ഓപ്ഷനിലേക്ക് പോകാം. നിങ്ങൾക്ക് പിന്നീട് വിശദാംശങ്ങൾ ക്രമീകരിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നിങ്ങൾ ഉടൻ തന്നെ സ്വകാര്യ താൽപ്പര്യത്തിന് മുമ്പായി പൊതുവായ നന്മയെ വെക്കേണ്ടിവരും. ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ പ്രവർത്തിക്കുന്ന, അല്ലെങ്കിൽ ഒരു ചാരിറ്റി പ്രവൃത്തികളിൽ ഏർപ്പെടുന്ന എല്ലാവർക്കും ഇത് നല്ല സമയമാണ്. സത്യസന്ധതയ്ക്കുള്ള നിങ്ങളുടെ പ്രശസ്തി, ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഗുണം ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പരമ്പരാഗത തൊഴിലുകൾക്ക് അനുയോജ്യമായ ദിവസമാണ്. ഒരുപക്ഷേ ഭാവി വളരെ അപകടകരമാണെന്ന് തോന്നുന്നു. കുടുംബ ബന്ധങ്ങൾക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു നിമിഷം കൂടിയാണ്. കാര്യങ്ങൾ ഇനിയൊരിക്കലും പഴയത് പോലെയാകില്ല എന്നതിന്റെ സൂചനകൾ. അവ മികച്ചതാണെന്ന് ഉറപ്പാക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
വീട്, ജോലി അല്ലെങ്കിൽ സ്വകാര്യ ബന്ധങ്ങളും പൊതു അഭിലാഷങ്ങളും തമ്മിൽ താൽപ്പര്യങ്ങളുടെ ഒരു ചെറിയ ഏറ്റുമുട്ടൽ ഉണ്ടാകും. യഥാർത്ഥത്തിൽ, ഈ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ഭാവനയിലായിരിക്കാം. അതേസമയം, നിങ്ങളുടെ എല്ലാ പ്രതിബദ്ധതകളും തന്ത്രപരമായി നേരിടുകയും ബാലൻസ് കാത്തുസൂക്ഷിക്കുകയും ചെയ്യും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
കുടുംബാംഗങ്ങൾ ഉപദേശത്തിനും സഹായത്തിനും വേണ്ടി നിങ്ങളിലേക്ക് തിരിയുന്നില്ലെങ്കിൽ തീർച്ചയായും പ്രശ്നങ്ങളിൽ അകപ്പെടാം. എന്നാൽ, പിന്നീട് നിങ്ങളെ പിന്തിരിപ്പിക്കുന്നതിൽ അവർക്ക് പ്രശ്‌നമുണ്ടായേക്കാം. നിങ്ങളുടെ സൌര ഗ്രഹനില അസ്വസ്ഥവും സാഹസികവും ഭാവനാത്മകവുമായ ഘട്ടത്തിലാണ്.

Monthly Horoscope November 2023: നവംബർ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പ്രായോഗിക കാര്യങ്ങൾ നന്നായി ശ്രദ്ധിക്കുന്ന സേവകരുടെയും ജീവനക്കാരുടെയും ഒരു ടീം നിങ്ങൾക്കുണ്ടെങ്കിൽ മാത്രം, നിങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ മറന്ന് ദിവസം ആസ്വദിക്കാം. നിങ്ങൾക്ക് കാണാനാകുന്നത് പോലെ, ഇതൊരു സങ്കീർണ്ണമായ നിമിഷമാണ്. നിങ്ങളുടെ വ്യക്തിപരമായ മുൻഗണനകൾ എന്ത് തന്നെയായാലും, നല്ല കാരണമില്ലാതെ നിങ്ങളെ തടയാൻ മറ്റുള്ളവരെ അനുവദിക്കരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ ആശയങ്ങളിൽ നിങ്ങൾ വളരെ സ്വതന്ത്രരാണ്. എന്നാൽ എല്ലായ്പ്പോഴും നിങ്ങളുടെ വികാരങ്ങളോ പദ്ധതികളോ അങ്ങനെയല്ല. നിങ്ങൾ വളരെ നേരായതും തുറന്നതുമായ ആളാണെന്ന് സങ്കൽപ്പിക്കുന്ന പങ്കാളികൾ അതിനാൽ അഗാധമായി തെറ്റിദ്ധരിച്ചേക്കാം. ഏറ്റവും കുറഞ്ഞത് നിങ്ങളോട് സത്യസന്ധത പുലർത്തുക.

Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: