scorecardresearch

Daily Horoscope October 24, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഈ ദിനം നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഈ ദിനം നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope | Jyothisham | Raashibhalam

Daily Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്നത്തെ ചടുലമായ ചന്ദ്രന്റെ സാന്നിധ്യം, വിജയത്തിലേക്ക് വിലയേറിയ ഒരു ചുവടുവെക്കുന്നത് എളുപ്പമാക്കും. നിങ്ങളുടെ മൂല്യവത്തായ ശ്രമങ്ങളുടെ വീഴ്ചയിൽ നിന്ന് മറ്റുള്ളവർക്ക് പ്രയോജനം ലഭിച്ചേക്കാം എന്നതാണ് വസ്തുത. എന്നിരുന്നാലും, എല്ലാം അവസാനിച്ചെന്നും കൂടുതൽ കഠിനാധ്വാനം മുന്നിലില്ലെന്നും ഒരിക്കലും കരുതരുത്.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇന്ന് സാമ്പത്തിക കാര്യങ്ങളും പ്രത്യേകിച്ച് കൂട്ടായ ക്രമീകരണങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കടങ്ങൾ തീർക്കാനും പുസ്തകങ്ങൾ സന്തുലിതമാക്കാനുമുള്ള ഏറ്റവും നല്ല സമയമാണിത്. പ്രൊഫഷണൽ സംരംഭങ്ങൾ തുടങ്ങാനുള്ള ഏറ്റവും നല്ല സമയം അടുത്തുവരികയാണ. അതിനാൽ നിങ്ങളുടെ പദ്ധതികൾ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യുക.

ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്?; സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2023 October 23rd to 29th

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് തേടാനുള്ള ഏറ്റവും അനുയോജ്യമായ നിമിഷത്തെക്കുറിച്ച് എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നെങ്കിൽ, അത് ഇപ്പോഴാകാം. സാധാരണയിൽ നിന്ന് അൽപ്പം പുറത്തുള്ള ഒരു സമീപനം തേടുകയെന്നതാണ് പ്രധാന ഉപദേശം. എന്നിരുന്നാലും, നിങ്ങൾ പകരം അസാധാരണമായ എന്തെങ്കിലും നൽകേണ്ടി വരും. എന്നാൽ അത് എന്തായിരിക്കാം? ഉത്തരം നിങ്ങൾ വിചാരിക്കുന്നതിലും അടുത്തായിരിക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ശ്രദ്ധേയമായ അവബോധവും, കർക്കടകക്കാരുടെ സഹജമായ സാമാന്യബുദ്ധിയും ഏറ്റവും കുറഞ്ഞ പ്രതിരോധം മതിയെന്ന് നിങ്ങളെ ഉപദേശിക്കുന്നു. പ്രായോഗിക തലം പരിപാലിക്കാൻ പങ്കാളികൾ തയ്യാറാണെങ്കിലും, വിസ്മയിപ്പിക്കുന്നതും ഏറ്റവും റൊമാന്റിക്കുമായ കാര്യങ്ങൾക്ക് പങ്കാളികളെ കൊണ്ടുപോകുക.

Weekly Horoscope (October 22–28, 2023): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള ഒരു നീണ്ട തർക്കം പോലും ഉടൻ പരിഹരിക്കപ്പെടേണ്ടതാണ്. കുഴപ്പത്തിൽ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാർഗം യഥാർത്ഥത്തിൽ അഴുക്കുചാലിലൂടെ രക്ഷപ്പെടുകയായിരിക്കാം. തുടർന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുക. ഒരിടത്തും കുടുങ്ങിപ്പോകാതിരിക്കാൻ തിരിച്ചുവരവ് പ്ലാനുകൾ തയ്യാറാക്കാൻ ശ്രദ്ധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സമാന്തര ചിന്തകൾക്കും, സാധാരണക്കാരെ ഒഴിവാക്കിയുള്ള ബന്ധങ്ങൾ സൃഷ്ടിക്കാനും, അസാധാരണമായ സ്ഥലങ്ങളിൽ ഉത്തരങ്ങൾ തേടാനുമുള്ള ഉചിതമായ സമയമാണിത്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് മുക്തമാകാൻ നിങ്ങളെ സഹായിക്കുന്ന കാരണങ്ങൾക്കായി നിങ്ങൾ തേടിപ്പോകണം. ചിലപ്പോൾ പരിഹാരങ്ങൾ ഒരു മൂലയ്ക്ക് ചുറ്റും ആയിരിക്കാം.

Weekly Horoscope (October 22–28, 2023): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചില മികച്ച നീക്കങ്ങൾ, നിങ്ങളുടെ വീട്ടു ജോലികളും പതിവ് ജോലികളും വെട്ടിക്കുറച്ചേക്കാം. മറ്റുള്ളവർക്ക് ചുമതലകൾ കൈമാറുന്നത് പോലെ, ലേബർ സേവിംഗ് യന്ത്രങ്ങൾ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, ദീർഘകാലമായി എടുത്ത ചില അഭിപ്രായങ്ങൾ നാല് വഴിക്കായി തെറ്റിപ്പിരിയാമെന്ന വസ്തുതയെ അഭിമുഖീകരിക്കുകയാണ് പ്രധാന വെല്ലുവിളി.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്ക് തീർച്ചയായും കുറച്ച് മികച്ച ആശയങ്ങൾ ഉണ്ടാകും. എന്നാൽ അവ എന്തെങ്കിലും പ്രയോജനം ചെയ്യുമോ എന്നത് തികച്ചും മറ്റൊരു കാര്യമാണ്. വ്യത്യസ്‌തമായ എല്ലാ ഓപ്ഷനുകളുമായും, പരീക്ഷണത്തിന്റെ ആവേശത്തിൽ ശ്രമിക്കുന്നതാണ് നല്ലത്. ഇന്ന് എന്തെങ്കിലും അന്തിമമായാൽ അത് ആഴ്ചാവസാനത്തോടെ റദ്ദായേക്കാം. അതിനാൽ തുറന്ന മനസ്സോടെ ഇരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഈ ദിനം നിങ്ങളുടെ ആത്മാവിലെ കവിത ഉണർത്തുന്നു, അതിനാൽ വൈകാരിക സ്വപ്നങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കുമുള്ള സമയമാണിത്. പ്രണയം അന്വേഷിക്കുന്ന എല്ലാവർക്കും റൊമാന്റിക് സാഹചര്യം കൂടുതൽ വർണ്ണാഭമായതായി കാണപ്പെടാൻ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഏറ്റവും അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമായ ബന്ധങ്ങൾ രൂപപ്പെടുത്തിയേക്കാം എന്നതാണ് കാര്യം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ചില കുടുംബ കാര്യങ്ങൾ കുറച്ച് ആശയക്കുഴപ്പമുണ്ടാക്കാം, പക്ഷേ അതിൽ തെറ്റൊന്നുമില്ല. അതിലും ഒരുപക്ഷേ പുതിയതായി ഒന്നുമില്ല. നിങ്ങൾക്ക് വേണ്ടത് നർമ്മബോധമാണ്. കൂടാതെ മറ്റുള്ളവർ തെറ്റുകൾ വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ ബിസിനസ്സ് ആണെന്ന തിരിച്ചറിവും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ ഇപ്പോൾ ഉപബോധാവസ്ഥയിലുള്ള ജ്ഞാനത്തിന്റെ നേടുകയാണ്. അതിനാൽ പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി വരുന്നതിന് ഇതൊരു മികച്ച നിമിഷമാണ്. ഈ വികസനം നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് നേരിട്ട് ബാധകമാണ്. നിങ്ങൾക്ക് മനസ്സ് ഉണ്ടാക്കണമെങ്കിൽ ഒരു അഭ്യൂഹത്തെ പിന്തുടരാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ ഗ്രഹനിലയിലെ സൂര്യന്റെ പ്രഭാവം, നിങ്ങളെ പുതിയതും കൂടുതൽ പ്രയോജനകരവുമായ ഒരു സ്ഥാനത്തേക്ക് നയിക്കും. നിങ്ങൾക്ക് ആവശ്യമുള്ള പരമാവധി നിർദ്ദേശങ്ങൾ കൊണ്ടുവരിക. എന്നാൽ തീരുമാനമെടുക്കാൻ ആവശ്യമായ എല്ലാ സമയവും നൽകുക. ഒരു ജോലി ചെയ്യുന്നത് മൂല്യവത്താണെങ്കിൽ, അത് സ്വയം ചെയ്യേണ്ടി വരുമെന്ന് ഉറപ്പിക്കുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: