scorecardresearch

Daily Horoscope October 20, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope | Raashiphalam | Jyothisham

Daily Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പകൽ സമയത്ത് നിങ്ങളുടെ മാനസികാവസ്ഥ മാറും. നല്ലൊരു ചിന്താഗതി ഉയർത്തിക്കൊണ്ട് വന്നാൽ ഭാവിയെക്കുറിച്ച് കൂടുതൽ സന്തോഷം തോന്നാൻ അത് നിങ്ങളെ അനുവദിക്കുന്നു. യാത്രാ പദ്ധതികൾ ആലോചിക്കുക. ദൂരെയുള്ള സ്ഥലങ്ങൾ പരിഗണിക്കാം. ഒപ്പം വിദൂര ഭാവിയിലേക്ക് നോക്കുക. നിങ്ങൾക്ക് ഇപ്പോൾ ഒരു നിയമപരമായ തടസ്സം പരിഹരിക്കാൻ കഴിയുമെങ്കിൽ, ദയവായി അങ്ങനെ ചെയ്യുക.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ദിവസം പുരോഗമിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വളരെ ആവശ്യമെങ്കിൽ ഗാർഹിക ചെലവുകളുടെ ഇനങ്ങളിൽ പിടിമുറുക്കാനുള്ള ഒരു സാഹചര്യമായിരിക്കാം. പ്രണയത്തിൽ നിങ്ങൾ ഇപ്പോഴും നിങ്ങളുടെ ഫാന്റസികളാൽ നയിക്കപ്പെടുന്നവരാണ്. എന്നാൽ അവ യാഥാർത്ഥ്യമാണോയെന്ന് നിങ്ങൾക്ക് മാത്രമേ പറയാൻ കഴിയൂ.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചില വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, മറ്റ് നിരവധി അടുത്ത ബന്ധങ്ങളോട് വിട പറയേണ്ടിവരും. യഥാർത്ഥവും ആഴത്തിലുള്ളതുമായ അർഥവത്തായ കൂട്ടായ്മകളിൽ നിങ്ങളുടെ ഊർജ്ജം കേന്ദ്രീകരിക്കാനുള്ള സമയമാണിത് എന്നതാണ് കാര്യം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ സമീപകാല കുടുംബ കലഹങ്ങളിൽ പ്രൊഫഷണൽ ബാധ്യതകൾ ഉൾപ്പെട്ടിരിക്കാം. നിങ്ങളുടേതല്ലെങ്കിൽ ചിലപ്പോൾ പങ്കാളിയുടേതുമാകാം. ഭാവിയിൽ പരസ്പര ബഹുമാനത്തിന്റെ അന്തരീക്ഷത്തിൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ നാഗരികവും സന്തോഷകരവുമായ ചാന്ദ്ര സ്വാധീനങ്ങളെ അഭിനന്ദിക്കുന്നത് ഉറപ്പാക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ മുമ്പ് പലപ്പോഴും 'അതെ' എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ നിങ്ങൾ 'ഇല്ല' എന്ന് പറയേണ്ട നിമിഷം വന്നതായി തോന്നുന്നു. നിങ്ങളെ തള്ളിവിടുന്നത് മറ്റ് ആളുകൾക്ക് എത്ര എളുപ്പമാണെന്നത് ആശ്ചര്യകരമാണ്. എന്നാൽ ഇപ്പോൾ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിങ്ങൾ നിങ്ങളുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്ച യാത്രാ പദ്ധതികളും വിദേശത്തു നിന്നുള്ളവരുമായുള്ള സമ്പർക്കങ്ങളും കാണുന്നുണ്ട്. നിങ്ങൾ യഥാർത്ഥത്തിൽ ഇതുവരെ ഒരു യാത്ര ആരംഭിക്കുന്നില്ലായിരിക്കാം. എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിൽ ലഭിക്കുന്ന വാർത്തകൾ ദഹിക്കാൻ കുറച്ച് സമയമെടുത്തേക്കാം. വൈകാരിക പ്രശ്നങ്ങൾ ഉയർന്നേക്കാം. ഇതിൽ കുടുംബത്തിലെ സമ്മർദ്ദങ്ങൾ ഒന്നാമതായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ഗ്രഹങ്ങൾ നിങ്ങൾക്ക് എപ്പോഴും ചിരിയും നർമ്മവും ആത്മവിശ്വാസവും എന്നിവ പ്രദാനം ചെയ്യുന്നു. സമീപകാല നാണക്കേടുകൾ മാറ്റിവെക്കണമെങ്കിൽ ഈ സമയം പ്രയോജനപ്പെടുത്തൂ. നാളത്തേതിനേക്കാൾ ഇന്ന് സാമ്പത്തിക സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായി നിങ്ങൾ പരിഗണിക്കുന്ന സഹോദരങ്ങൾ, അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ, നിങ്ങളുടെ ജീവിതത്തിൽ കുറച്ച് കാലത്തേക്ക്, ഒരുപക്ഷേ കുറച്ച് വർഷത്തേക്ക് ഒരു സുപ്രധാന പങ്ക് വഹിക്കാൻ വിധിക്കപ്പെട്ടതായി തോന്നുന്നു. പ്രതികൂലമായി സ്വാധീനം ചെലുത്തുന്ന ഏതൊരാളും താമസിയാതെ സ്വന്തം വഴിക്ക് പൊക്കോളും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
സമീപകാല ചാന്ദ്ര ഗ്രഹനില കൂടുതൽ ഊർജ്ജസ്വലമായിരിക്കും. ഇന്ന് ചന്ദ്രൻ നിങ്ങളുടെ ഗ്രഹനിലയിൽ സുപ്രധാനമായ സാന്നിധ്യം ഉറപ്പിക്കുന്നു. അത് ഗണ്യമായ സ്വർഗ്ഗീയ അനുഭൂതിയായി മാറുകയും നിങ്ങളുടെ ആരോഗ്യം, സന്തോഷം, ഗാർഹിക സംതൃപ്തി എന്നിവയുടെ സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ നില അടുത്ത രണ്ട് ദിവസങ്ങളിലും തുടരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഗ്രഹമായ ശുക്രൻ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക. നിർഭാഗ്യകരമായ അഭിപ്രായ വ്യത്യാസം തോന്നുന്ന ആളുകളുമായുള്ള നിങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള മാർഗങ്ങൾ, രണ്ടുപേരുടേയും ഒരു സുഹൃത്ത് മുഖേന നിങ്ങൾക്ക് തുറന്നുകിട്ടും. അത് കുടുംബ ബന്ധങ്ങൾക്കും ഗുണം ചെയ്യും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്നത്, നിസ്വാർത്ഥരായ കുംഭം രാശിക്കാർക്ക് അന്യമാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും, അവസാനത്തെ ശക്തമായ ചന്ദ്രവിന്യാസത്തിന്റെ പശ്ചാത്തലത്തിൽ, നിങ്ങൾക്ക് ചില നല്ല കാര്യങ്ങളിൽ ന്യായമായ പങ്ക് ഉണ്ടെന്ന് വാദിച്ചു നേടേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളി ചുമക്കുന്ന ഭാരത്തിന്റെ കുറച്ച് എങ്കിലും ചുമലിലേറ്റാൻ നിങ്ങൾ തയ്യാറായേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ശുക്രനും വ്യാഴവും ഇപ്പോൾ തികച്ചും റൊമാന്റിക് മൂഡിലാണ്. യുവാക്കളും പ്രായമായവരുമായ മീനരാശിക്കാർ എല്ലാവരും നിലവിലെ ഘട്ടത്തെ സ്നേഹത്തിലും വാത്സല്യത്തിലും, വൈകാരികതയിലും തളച്ചിടണം. കൂടാതെ, നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. അതിനാൽ അവസരം ഉപയോഗിക്കുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: