/indian-express-malayalam/media/media_files/uploads/2022/09/horoscope-2-1.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ എല്ലാ സാധാരണ മുൻവിധികളും, മാനദണ്ഡങ്ങളും നിർത്തിവെക്കേണ്ട സമയങ്ങളിൽ ഒന്നാണിത്. മുൻകാലങ്ങളിൽ നടന്ന സംഭവങ്ങൾക്കനുസരിച്ച്, സ്വയം വിലയിരുത്തുകയോ മറ്റുള്ളവരെ വിമർശിക്കുകയോ ചെയ്യുന്നതിൽ അർത്ഥമില്ല. വർത്തമാന കാലത്ത് ജീവിക്കാൻ എപ്പോഴെങ്കിലും ഒരു കാലം ഉണ്ടായിരുന്നെങ്കിൽ, അത് ഈ നിമിഷമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ഗ്രഹനിലയുടെ നിലവിലെ സ്ഥിതി സാഹസികമാണ്. എന്നിരുന്നാലും, നിങ്ങളിൽ പലർക്കും ജീവിതത്തിന്റെ മൂന്ന് മേഖലകൾ വേറിട്ടുനിൽക്കുകയാണ്. നിയമപരമായ ചോദ്യങ്ങൾ, യാത്രാ പദ്ധതികൾ, ഉന്നത വിദ്യാഭ്യാസം. ഈ കാര്യങ്ങളിലെല്ലാം നിങ്ങൾ നിങ്ങളുടെ സ്വന്തം സാഹചര്യത്തെക്കുറിച്ച് വളരെ വിശദമായി ശ്രദ്ധിക്കുകയും മറ്റുള്ളവർക്ക് ഒരു സഹായം നൽകുകയും വേണം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പണം വളരെ പ്രധാനമാണെന്ന് തോന്നുന്ന സാഹചര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകരുത്. നിങ്ങളുടെ മൂല്യവ്യവസ്ഥയേയും നിങ്ങളേയും മറ്റുള്ളവരേയും കുറിച്ച് നിങ്ങൾ നടത്തുന്ന ന്യായവിധികളാണ് ഇപ്പോൾ പ്രധാന പ്രശ്നം. ഇത് ഏതൊക്കെ രീതികളിലാണ് നിങ്ങളുടെ ബന്ധങ്ങളെ രൂപപ്പെടുത്തുന്നതെന്ന് അറിഞ്ഞിരിക്കാൻ ശ്രമിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പഴയ ഏതോ തർക്കത്തിന്റെ പ്രതികാരം ആളിക്കത്തിച്ചുകൊണ്ട് കനലിന് മുകളിലൂടെയെന്ന പോലെ കുതിക്കാനുള്ള വിചിത്രമായ ആഗ്രഹം നിങ്ങൾ അനുഭവിക്കുന്നതായി തോന്നുന്നു. നിങ്ങൾ മുന്നോട്ട് പോകണോ വേണ്ടയോ എന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്, എന്നാൽ നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സാധ്യമായ അനന്തരഫലങ്ങൾ നോക്കുന്നത് മൂല്യവത്താണ്.
Weekly Horoscope (October 8 – 14, 2023): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സൌര ഗ്രഹനില പ്രകാരം നിങ്ങൾ ഭാവനയുടെയും നിഗൂഢതയുടെയും മേഖലകളിലേക്ക് പ്രവേശിക്കുന്നതായി തോന്നുന്നു. അത് നിങ്ങളെ മുമ്പെന്നത്തേക്കാളും കൂടുതൽ സ്വപ്നങ്ങളിലേക്ക് കൊണ്ടുപോകുന്നു. യഥാർത്ഥ ലോകത്ത് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും, ജോലിയിൽ ശ്രദ്ധിക്കുകയും ചെയ്യുക. എന്നാൽ നിങ്ങളുടെ ഫാന്റസികൾ ആസ്വദിക്കൂ.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്‌ചയെ അതിജീവിക്കാൻ ഏറ്റവും അനുയോജ്യമായത് കലാപരമായ കന്നിരാശിക്കാരാണ്. ഒപ്പം നിങ്ങൾ എല്ലാവരും അർഹിക്കുന്ന വിജയം കണ്ടെത്തുകയും ചെയ്യും. ഈ തിരഞ്ഞെടുത്ത ഗ്രൂപ്പിൽ നിങ്ങൾ സ്വയം വിലമതിക്കില്ലായിരിക്കാം. പക്ഷേ, നിങ്ങൾക്ക് തെറ്റി. നിങ്ങളുടെ ഉപയോഗിക്കാത്ത സർഗ്ഗാത്മക ശേഷി വികസിപ്പിക്കാൻ 101 വഴികളുണ്ട്, അതിനാൽ അത് തുടരുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വീടും കുടുംബ ജീവിതവുമാണോ, അതോ തൊഴിൽപരവും ലൗകികവുമായ അഭിലാഷങ്ങളാണോ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് പറയാനാവില്ല. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യാൻ, ദിവസത്തിലെ 24 മണിക്കൂർ പര്യാപ്തമല്ലെന്ന് ഉറപ്പാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾ എന്ത് ചെയ്താലും, സാഹസികമായ ഒരു പാത തിരഞ്ഞെടുക്കുക. അപകട സാധ്യതകൾ എടുക്കരുത്. നിങ്ങൾക്ക് ഇതുവരെ അജ്ഞാതമായ മേഖലകളിൽ സമയം ചെലവഴിക്കുക. ഒരു ഒരുപക്ഷേ ഭൂതകാലത്തിൽ നിന്നുള്ള വിദേശ ബന്ധം കാരണം ജീവിതത്തിൽ വർദ്ധിച്ചുവരുന്ന പ്രാധാന്യം കൈവരാൻ പോകുകയാണ്. ഒരുപക്ഷേ, നാളെ ലോകം നിങ്ങളുടെ വാതിലിൽ മുട്ടിയേക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മറ്റുള്ളവരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ ഇരട്ടിയായി തോന്നും. ഒന്നാമതായി, നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ ആഴത്തിൽ സ്വാധീനിക്കുമെന്ന് മനസ്സിലാക്കണം. രണ്ടാമതായി, ആത്യന്തികമായി നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ചില സംഭവവികാസങ്ങൾ ഉണ്ടായേക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഈ ആഴ്ചയിലെ നാലാം ദിവസത്തെ ഓട്ടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിങ്ങൾക്ക് പ്രയോജനം നേടാം. എന്നാൽ പുതിയ ഓപ്ഷനുകൾ തുറക്കുന്നതിനാൽ നിങ്ങൾ അൽപ്പം കുഴപ്പത്തിലായേക്കാം. നിങ്ങളുടെ ഏറ്റവും നല്ല സവിശേഷത, കഴിയുന്നത്ര പൊരുത്തപ്പെടുത്താൻ കഴിയുന്നതാണ്. കാരണം നിങ്ങൾ പ്രശ്നങ്ങളിൽ ആടിയുലയുകയാണെങ്കിൽ ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ശാരീരികാവസ്ഥ കണക്കിലെടുക്കേണ്ട സമയമാണിത്. നിങ്ങൾക്ക് മതിയായ വിശ്രമമുണ്ടെന്നും നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഭക്ഷണക്രമവും വ്യായാമവും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഭാവിയിലേക്കായി ഇപ്പോഴേ തയ്യാറെടുക്കുക. നിങ്ങളുടെ യൗവനം നിലനിർത്താൻ ശ്രദ്ധിക്കൂ.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നാടകീയമായ എന്തോ ഒന്ന് നിങ്ങളുടെ ആത്മാവിൽ ഉണരുന്നുണ്ട്. അടുത്ത കുറച്ച് ദിവസങ്ങൾ, നിങ്ങളെ പ്രണയാതുരമായ ഉദ്യമത്തിന്റെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാം. അത്തരം സമയങ്ങളിൽ നിങ്ങളിൽ നിരാശ അപകടസാധ്യത ഉണ്ടാക്കുമെന്ന് എപ്പോഴും ഓർക്കുക. അതിനാൽ എപ്പോഴും പ്രാക്ടിക്കലായി ചിന്തിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.