/indian-express-malayalam/media/media_files/uploads/2022/09/horoscope-5.jpg)
Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ ഇപ്പോൾ വീട്ടിലോ ജോലിസ്ഥലത്തോ വൻ പുരോഗതിയുടെ ഒരു കാലഘട്ടത്തിലേക്കാണ് നീങ്ങുന്നത്. നിങ്ങളുടെ വ്യക്തിപരമായ വികാരങ്ങൾ എത്രത്തോളം ഉൾപ്പെട്ടിരിക്കുമെന്ന് മനസിലാക്കാൻ പ്രയാസമാണ്, എങ്കിലും ഏത് സാഹചര്യത്തിലും, ഒരു സംഭാഷണം തുടരുന്നത് എത്ര പ്രധാനമാണെന്ന് നിങ്ങൾക്കറിയാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
എല്ലാ വ്യക്തിബന്ധങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം മറ്റുള്ളവർ നിങ്ങളെ എങ്ങനെ വിലമതിക്കുന്നു എന്നതാണ്. നിങ്ങളെ നിസ്സാരമായി കണക്കാക്കിയിരിക്കാൻ സാധ്യതയുള്ള ബന്ധങ്ങൾ ഇപ്പോൾ നിർത്തിക്കോളൂ. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുക. നിങ്ങൾ അവരോട് നന്നായി പെരുമാറണം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണെന്ന് അറിഞ്ഞിരിക്കണം. മാറ്റത്തിന്റെ പ്രക്രിയ തുടരാൻ അനുവദിക്കുകയും, സംഭവ വികാസങ്ങൾ ശാന്തമായെന്ന് നിങ്ങൾക്ക് തീർച്ചയാകുന്നത് വരെ പുതിയ നീക്കങ്ങളൊന്നും നടത്താതിരിക്കുകയും ചെയ്യുക, എന്നതാണ് ഏറ്റവും നല്ല ഉപദേശം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും ഉപയോഗപ്രദമായ കാര്യങ്ങളിൽ ഒന്ന്, ഏതെങ്കിലും വിചിത്രമായ സ്വപ്നങ്ങൾ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തുക എന്നതാണ്. നിങ്ങളുടെ അബോധ മനസ്സ് പ്രക്ഷുബ്ധമാണ്. നിങ്ങളിൽ പലരുടെയും ജോലി സ്ഥലത്തെ സംഭവങ്ങൾ ഉൾപ്പെടെ, നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ മാറ്റങ്ങൾ ഉൾക്കൊള്ളുകയും, മുന്നോട്ടു പോകുകയും ചെയ്യും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സാമൂഹികമായി നിങ്ങൾ ഭൂതകാലത്തിലേക്ക് മടങ്ങുന്നതായി തോന്നും. വളരെ പണ്ട് നിങ്ങൾക്ക് പൂർത്തീകരിക്കാൻ സാധിക്കാത്തൊരു കാര്യം വീണ്ടു മുന്നിലെത്തും. ഉടനെ തീർക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. തീർച്ചയായും ഒരു വികാരാധീനമായ യാത്ര, നിങ്ങളുടെ ഭൂതകാലവുമായും വേണ്ടപ്പെട്ടവരുമായും ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സാമൂഹികമായി നിങ്ങൾ ഭൂതകാലത്തിലേക്ക് മടങ്ങുന്നതായി തോന്നും. വളരെ പണ്ട് നിങ്ങൾക്ക് പൂർത്തീകരിക്കാൻ സാധിക്കാത്തൊരു കാര്യം വീണ്ടു മുന്നിലെത്തും. ഉടനെ തീർക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. തീർച്ചയായും ഒരു വികാരാധീനമായ യാത്ര, നിങ്ങളുടെ ഭൂതകാലവുമായും വേണ്ടപ്പെട്ടവരുമായും ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വേറിട്ട ആഗ്രഹങ്ങളും കടമകളും ആളുകളെയും ബാലൻസ് ചെയ്യേണ്ടതിനാൽ, ജോലിസ്ഥലത്തും വീട്ടിലും നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങും. നിങ്ങളുടെ പ്രവർത്തനങ്ങൾ സ്വാർത്ഥ താൽപര്യത്തിൽ അധിഷ്ഠിതമാക്കുന്നത് അവസാനിപ്പിക്കുന്നതും, ധാർമ്മികമായി നോക്കി കാണുന്നതും നിങ്ങൾക്ക് തന്നെ ഗുണം ചെയ്യും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഒരു പ്രത്യേക ബന്ധത്തിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾ ദീർഘനേരം ചിന്തിച്ചിട്ടുണ്ട്. ഒടുവിൽ നിങ്ങൾക്ക് അത് ലഭിക്കുമോ എന്ന് കാണാനുള്ള സമയമായിരിക്കാം. നിങ്ങൾ പ്രവർത്തനത്തിലേക്ക് നീങ്ങിക്കഴിഞ്ഞാലും, നിങ്ങളുടെ പ്ലാനുകൾ ഒരു നിമിഷത്തെ മുന്നറിയിപ്പിൽ മാറ്റാൻ സജ്ജരായിരിക്കണം. അതിനാൽ ജാഗ്രത പാലിക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
സുഹൃത്തുക്കളിൽ നിന്നും പങ്കാളികളിൽ നിന്നുമുള്ള വിമർശനങ്ങളിലും അഭിപ്രായങ്ങളിലും, വളരെ ശ്രദ്ധയോടെ ശ്രദ്ധ ചെലുത്തുകയാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വിവേകപൂർണ്ണമായ കാര്യം. നിങ്ങൾ തെറ്റാണെന്ന് സമ്മതിക്കുന്നത് വേദനാജനകമായേക്കാം. എന്നിരുന്നാലും അത്യാവശ്യമാണ്. പങ്കാളികൾ നിങ്ങളുടെ സത്യസന്ധതയേയും സമയത്തേയും മാനിക്കും.
Daily Horoscope October 09, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്നത് അനിശ്ചിതത്വമോ ആശയക്കുഴപ്പമോ എന്തായാലും, ഇന്നത്തെ സംഭവങ്ങളുടെ വിശദാംശങ്ങൾ ഓർത്തുവെക്കേണ്ടത് അത്യാവശ്യമാണ്. സംഭവിക്കുന്ന എല്ലാ കാര്യങ്ങളും, ആളുകൾ സംസാരിക്കുന്ന ഓരോ വാക്കും വലിയൊരു കാര്യത്തിലേക്ക് ഗുണമായി ഭവിക്കും. അതിനാൽ നിങ്ങൾ ഉണർന്നിരിക്കണം. ഒരു നിയമ പ്രശ്നം ഉടൻ പരിഹരിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഊഹക്കച്ചവടത്തിന് ഇത് ന്യായമായ സമയമാണെങ്കിലും, ചൂതാട്ടത്തിനുള്ള ഏറ്റവും മോശം സമയമാണിതെന്ന് ഓർക്കണം. നിങ്ങളുടെ തീരുമാനങ്ങൾ അവ്യക്തമായ പ്രതീക്ഷകളാലും ഭയങ്ങളാലും നിറഞ്ഞതായിരിക്കും. യുക്തിസഹമായ ഒരു തീരുമാനം എടുക്കുക അസാധ്യമായിരിക്കും. നിങ്ങളുടെ ആത്മാവിൽ കവിതയൊരുക്കാൻ ശ്രദ്ധിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളിൽ അവശേഷിച്ചിട്ടുള്ള ഏത് അന്തസ്സിനേയും നിരാകരിക്കാൻ നിങ്ങൾ തയ്യാറാണെന്ന് തോന്നുന്നു. സാമൂഹികവും പ്രണയപരവുമായ സാഹസികതകൾ മുന്നിലുണ്ട്. അതിനാൽ നിങ്ങൾ ഇപ്പോൾ ആസൂത്രണം ചെയ്യാൻ തുടങ്ങേണ്ടതുണ്ട്. നിങ്ങളുടെ ഡയറി പുറത്തെടുക്കുക. രണ്ട് കാര്യങ്ങളിൽ ഒരേസമയം ചെന്നുപെടരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.