scorecardresearch

Daily Horoscope November 25, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് ഒരു സുഹൃത്തുമായോ നിങ്ങൾ അംഗമായ ഏതെങ്കിലും കൂട്ടായ്മയുമായോ തുറന്ന മനസ്സോടെ സംസാരിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

ഇന്ന് ഒരു സുഹൃത്തുമായോ നിങ്ങൾ അംഗമായ ഏതെങ്കിലും കൂട്ടായ്മയുമായോ തുറന്ന മനസ്സോടെ സംസാരിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് ഒരു സുഹൃത്തുമായോ നിങ്ങൾ അംഗമായ ഏതെങ്കിലും കൂട്ടായ്മയുമായോ തുറന്ന മനസ്സോടെ സംസാരിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ആവശ്യങ്ങളും അവരുടെ ആവശ്യങ്ങളും ബുദ്ധിപൂർവ്വം മനസ്സിലാക്കും. യാത്രാ പദ്ധതികൾ, വൈദ്യപരിശോധനകൾ, നിയമകാര്യങ്ങൾ എന്നിവയ്ക്കായി നല്ല സമയം.

Advertisment

ഇടവം രാശി (ഏപ്രിൽ 20 – മെയ് 20)
ഇന്ന് മേലധികാരികളുമായോ മുതിർന്നവരുമായോ നികുതി, കടം, വീട്ടുവായ്പ, പങ്കിട്ട സ്വത്തുക്കൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ നല്ല സമയം. അവകാശം, ഇൻഷുറൻസ് സംബന്ധിച്ച വിഷയങ്ങളും ചർച്ചയിലേക്ക് വരാം. എല്ലാവർക്കും ഗുണം ചെയ്യുന്ന രീതിയിൽ സംസാരിക്കാനാകും.

മിഥുനം രാശി (മെയ് 21 – ജൂൺ 20)
യാത്രാ പദ്ധതികളോ പ്രസിദ്ധീകരണം, മാധ്യമ മേഖല അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ന് അടുത്തുള്ള ഒരാളുമായി ഉണ്ടാവാം. നിയമപരമായോ വൈദ്യപരമായോ വിഷയങ്ങളിലും നിങ്ങൾക്ക് പുരോഗതി കാണാൻ കഴിയും.

Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

കർക്കിടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് നിങ്ങൾക്ക് കാര്യങ്ങൾ ഫലപ്രദമായി പൂർത്തിയാക്കാം. ധനസഹായമോ ഉപകരണ സഹായമോ ലഭിക്കും. പഴയ പ്രണയബന്ധങ്ങൾ ഓർമ്മയിൽ വരാവുന്ന സമയം കൂടിയാണ്. ധനകാര്യങ്ങൾ പരിശോധിക്കുക.

Advertisment

ചിങ്ങം രാശി (ജൂലൈ 23 – ആഗസ്റ്റ് 22)
ഇന്ന് മറ്റു ആളുകളുമായി സഹകരിക്കാനും ആവശ്യമായാൽ വിട്ടുവീഴ്ച ചെയ്യാനും സമയം. പങ്കാളിത്തവും സൗഹൃദവും ഇന്ന് അനുകൂലമാണ്. മക്കളെക്കുറിച്ചോ അവധിപദ്ധതികളെക്കുറിച്ചോ സന്തോഷകരമായ ചർച്ചകൾ നടക്കും.

കന്നി രാശി (ആഗസ്റ്റ് 23 – സെപ്റ്റംബർ 22)
വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ഇന്ന് വളരെ ഫലപ്രദമായ ദിനമാണ്. മാതാപിതാവുമായുള്ള ഇടപെടൽ കൂടിയേക്കാം. ഗതാഗത വൈകിപ്പോകൽ, വാഹന പ്രശ്നങ്ങൾ, ആശയവിനിമയ പിഴവുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക.

Also Read:വാരഫലം, അശ്വതി മുതൽ രേവതിവരെ

തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
സുഹൃത്തുക്കളുമായി ബന്ധപ്പെടാനും, ആരുടെയെങ്കിലും കൂടെ ചായക്കോ ലഞ്ചിനോ സമയം വകയിരുത്താനും ഇന്ന് നല്ല ദിനം. കുട്ടികളോടൊപ്പം വിനോദ പ്രവർത്തനങ്ങളും കലാരംഗവുമായി ബന്ധപ്പെട്ട അനുഭവങ്ങളും സന്തോഷം നൽകും. തിരക്കിനിടയിൽ സ്വയം കുറച്ച് സമയം നൽകുക.

വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇന്ന് വീട്ടിൽ ധനകാര്യവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാം. നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്നുവെങ്കിലും ചെലവുകൾ കൂടുതലാണ്. പഴയ പരിചയങ്ങളിലുളള ആളുകളെ വീണ്ടും കാണാൻ സാധ്യതയുള്ളതിനാൽ വസ്ത്രധാരണത്തിൽ പുതുമ കൊണ്ടുവരാൻ നല്ല സമയം.

ധനു രാശി (നവംബർ 22 – ഡിസംബർ 21)
സൂര്യനും ചന്ദ്രനും ഇന്ന് നിങ്ങൾക്കായി അനുകൂലമായി ചേരുന്നതിനാൽ ഉള്ളിലും പുറത്തും സമത്വബോധം അനുഭവപ്പെടും. സ്വയം വിലയിരുത്താനും, തിരക്കിൽ നിന്ന് ഒരു മിനിറ്റ് മാറി ശ്വസിക്കാനും ഇത് നല്ല സമയം.

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

മകരം രാശി (ഡിസംബർ 22 – ജനുവരി 19)
ഇന്ന് ഒരു അപ്രതീക്ഷിത അവസരം വഴിയോ ഒരാളുടെ സഹായത്തിലൂടെയോ സാമ്പത്തിക ഗുണം ലഭിച്ചേക്കാം. ഇത് സുഹൃത്തിന്റേതോ രഹസ്യമായ ഒരു ഇടപാടിന്റേതോ ആയിരിക്കും. ധനകാര്യങ്ങൾ പരിശോധിക്കുക.

കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് ചന്ദ്രനും സൂര്യനും അനുകൂലമായി നിലകൊള്ളുന്നതുകൊണ്ട് നിങ്ങളുടെ ആത്മവിശ്വാസവും ഉത്സാഹവും ഉയരും. കൂട്ടായ പ്രവർത്തനങ്ങൾ ഇന്ന് വിജയകരമായിരിക്കും. കാര്യങ്ങൾ എളുപ്പത്തിൽ മുന്നേറും.

മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇന്ന് നിങ്ങൾ പലരുടെയും ശ്രദ്ധ നേടും, എന്നാൽ അതേസമയം സ്വകാര്യതയും അന്തർമുഖനിലയും ആഗ്രഹിക്കാം. വ്യത്യസ്ത സ്വഭാവമുള്ള ഒരാളുമായുള്ള പ്രണയം സംബന്ധിച്ച ചിന്തകൾ ഉണ്ടാകാം. ശാന്തത തേടുന്ന സമയം.

Read More:വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: