/indian-express-malayalam/media/media_files/uvWNVtDM0PWY2NrCIIZA.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിശ്ചയദാർഢ്യത്തോടെയുള്ള പ്രവൃത്തികൾക്ക് ഫലപ്രാപ്തിയിലെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ജീവിതപങ്കാൡയുമായി തർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ട്.
ഇടവം രാശി(ഏപ്രിൽ 21 - മെയ് 21)
തൊഴിടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
തൊഴിലിടത്തിൽ സൗഹൃദപരമായ പെരുമാറ്റം നിങ്ങൾക്ക് സർവ്വകാര്യ വിജയം നേടിത്തരും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും.
Also Read:വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ആധി വർധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകിൽ നിന്ന് പ്രോത്സാഹനം മനസ്സിന് ആശ്വാസം നൽകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുമായുള്ള ആശയഭിന്നത വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടറങ്ങും. ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉടലെടുക്കും. പുതിയ ജോലിയെപ്പറ്റി ചിന്തിച്ചുതുടങ്ങും. സാമ്പത്തിക
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)
മാതാപിതാക്കൾ, ബന്ധുക്കൾ തുടങ്ങിയവരുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. പ്രവചനാതീതമായ സംഭവങ്ങൾ ജീവിതത്തിൽ സംഭവിക്കും. കുടുംബബന്ധങ്ങൾക്ക് കുടുതൽ പരിഗണന നൽകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും.
Also Read:നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്യാൻ ഇടയുണ്ട്. വിമർശനങ്ങൾ നേരിട്ടാലും നിലപാടുകളിൽ മാറ്റം വരുത്തില്ല. സാമൂഹിക സേവനങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കുടുതൽ ശ്രദ്ധ പുലർത്തും. സാമ്പത്തിക ചെലവുകൾ വർധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ജീവിതപങ്കാളിയുടെ പല പ്രവൃത്തികളിലും നീരസം അനുഭവപ്പെടുമെങ്കിലും പ്രകടിപ്പിക്കില്ല. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തണം. കടം കൊടുത്ത പണം തിരികെ ലഭിക്കും.
ധനു രാശി (നവം. 23 - ഡിസംബർ 22)
സാമ്പത്തിക ചെലവുകൾ വർധിക്കും. വായ്പകൾ ലഭിക്കാൻ ഇടയുണ്ട്. പുതിയ ബിസിനസ് സംരഭങ്ങൾ തുടങ്ങാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കും. തൊഴിലിടത്തിൽ സഹപ്രവൃത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ചെയ്യും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും.
Also Read:വാരഫലം, അശ്വതി മുതൽ രേവതിവരെ
മകരം രാശി (ഡിസം. 23 - ജനുവരി 20)
ബന്ധങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. ജോലിസ്ഥലത്തെ അധ്വാനത്തിന് തക്കതായ അംഗീകാരം ലഭിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം കൈവരിക്കും. ഭക്ഷണകാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. സാമ്പത്തിക ചെലവുകൾ വർധിക്കും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ഭക്ഷണകാര്യത്തിൽ നിയന്ത്രണം കൊണ്ടുവരും. ആത്മീയകാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. മുൻകോപം നിയന്ത്രിക്കണം. പുതിയ ഉത്തരവാദിത്വങ്ങൾ തൊഴിലിടത്തിൽ ഏറ്റെടുക്കും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
മീനം (ഫെബ്രുവരി 20 - മാർച്ച് 20)
സുഹൃത്തുക്കളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ബന്ധുക്കളുടെ ആവശ്യത്തിനായി ദൂരയാത്രകൾ ചെയ്യേണ്ടി വരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. ബന്ധുക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും. ജോലിസ്ഥലത്ത് സമ്മർദ്ദം വർധിക്കും. മുൻകോപം നിയന്ത്രിക്കണം.
Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us