/indian-express-malayalam/media/media_files/32xo49fyZBqTlsokf76u.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 19)
ഓരോ മാസത്തെയും കറുത്തവാവ് പുതിയ പ്രതിജ്ഞകളെടുക്കാനും ലക്ഷ്യങ്ങൾ നിശ്ചയിക്കാനുമുള്ള ഒരവസരമാണ്. ഈ മാസത്തെ അമാവാസി, നിങ്ങളുടെ കടം വീട്ടാനുള്ള പദ്ധതികളെക്കുറിച്ചും പൊതുവായ സ്വത്തുക്കൾ, അനന്തരാവകാശം പോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ചിന്തിക്കാൻ പറ്റിയ സമയമാണ്. ഇന്ന് രാത്രി നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ തീർച്ചയായും പരിശോധിക്കുക.
ഇടവം രാശി (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ ദാമ്പത്യം, മറ്റ് പങ്കാളിത്തങ്ങൾ, അതുപോലെ തൊഴിൽപരമായ ബന്ധങ്ങൾ എന്നിവയെല്ലാം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കാനുള്ള ഈ വർഷത്തെ ഏറ്റവും നല്ല അവസരമാണ് ഇന്ന്. ഈ ബന്ധങ്ങളെല്ലാം നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അവ മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ചിന്തിക്കൂ.
മിഥുനം രാശി (മെയ് 21 - ജൂൺ 20)
നിങ്ങൾ ജോലി ചെയ്യുന്നതിനെക്കുറിച്ചും, നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു ദൗത്യത്തെക്കുറിച്ചുമുള്ള നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഇന്ന് നിങ്ങൾക്ക് അവസരമുണ്ട്. ജോലി ഒരു ഭാരമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ പരിശ്രമങ്ങളെ വെറുക്കുകയും കഴിയുന്നത്ര കുറച്ചുമാത്രം ചെയ്യുകയും ചെയ്തേക്കാം. നിങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് തിരിച്ചറിയുക.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
കർക്കിടകം രാശി (ജൂൺ 21 - ജൂലൈ 22)
നമ്മുടേത് ജോലിക്ക് അമിത പ്രാധാന്യം നൽകുന്ന ഒരു സമൂഹമാണ്. എങ്കിലും, ജോലിയും വിനോദവും തമ്മിൽ ഒരു ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് പലപ്പോഴും നമ്മൾ മറന്നുപോകും. വിനോദങ്ങൾ, കായിക പരിപാടികൾ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്കായി നിങ്ങൾ മതിയായ സമയം കണ്ടെത്തുന്നുണ്ടോ? ഇന്ന് രാത്രി സ്നേഹമുള്ള ഇടപെഴകൽ ഉണ്ടാകും.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ചാർട്ടിന്റെ അടിത്തട്ടിലാണ് ഇന്ന് സംഭവിക്കുന്നത്. ഇത് കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നും, നിങ്ങളുടെ താമസസ്ഥലത്തിന് വേണ്ടി നല്ലത് ചെയ്യാൻ എന്ത് ചെയ്യാൻ കഴിയുമെന്നും ചിന്തിക്കാൻ അവസരം നൽകുന്നു. കുടുംബവും വീടും നിങ്ങൾക്ക് പ്രധാനമാണ്.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
നിങ്ങൾ ബുദ്ധിമാനും, കാര്യങ്ങൾ വിശകലനം ചെയ്യുന്നവനും, നല്ല ആശയവിനിമയ ശേഷിയുള്ളവനുമാണ്. ഇന്നത്തെ അമാവാസി നിങ്ങളുടെ സംസാരിക്കുന്ന രീതിയെക്കുറിച്ചും മറ്റുള്ളവരെ ശ്രദ്ധിക്കുന്ന ശൈലിയെക്കുറിച്ചും ചിന്തിക്കാനുള്ള അവസരമാണ്. നിങ്ങൾ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ, അതോ സംസാരിക്കാനുള്ള നിങ്ങളുടെ അവസരത്തിനായി കാത്തിരിക്കുകയാണോ? ഇതിനെക്കുറിച്ച് ആലോചിക്കുക.
Also Read: പുണർതക്കാർക്ക് അവസരം തേടിവരും, പൂയക്കാർക്ക് ദാമ്പത്യ സംതൃപ്തി, ആയില്യക്കാർക്ക് ഗൃഹത്തിൽ സമാധാനം
തുലാം രാശി (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനകാര്യങ്ങളും, പണത്തിന്റെ ഒഴുക്കും, വരുമാനവുമാണ് ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ളത്. ഈ വർഷം മുഴുവൻ നിങ്ങളുടെ കൈവശമുള്ള പണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും, നിങ്ങളുടെ സമ്പാദ്യങ്ങൾ നിങ്ങളുടെ ജീവിതശൈലിക്ക് എങ്ങനെ സഹായകമാകുന്നു അല്ലെങ്കിൽ തടസ്സമുണ്ടാക്കുന്നുവെന്നും ചിന്തിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇന്ന്.
വൃശ്ചികം രാശി (ഒക്ടോബർ 23 - നവംബർ 21)
ഈ വർഷം നിങ്ങളുടെ രാശിയിൽ മാത്രം വരുന്ന ഒരേയൊരു അമാവാസിയാണ് ഇന്ന്. കണ്ണാടിയിൽ യാഥാർത്ഥ്യബോധത്തോടെ നോക്കി, നിങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വ്യക്തിമുദ്ര എങ്ങനെ മെച്ചപ്പെടുത്താമെന്ന് സ്വയം ചോദിക്കുക. നിങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച രൂപത്തിൽ ആയിരിക്കാൻ ശ്രമിക്കുക.
ധനു രാശി (നവംബർ 22 - ഡിസംബർ 21)
നമ്മളെല്ലാവരും എന്തെങ്കിലും വിശ്വസിക്കുന്നു, 'വിശ്വസിക്കുന്നില്ല' എന്ന് വിശ്വസിക്കുന്നവർ പോലും. നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെ നയിക്കുന്ന വിശ്വാസങ്ങളെക്കുറിച്ച് ആലോചിക്കാൻ ഇന്നത്തേത് നല്ല സമയമാണ്. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടാൻ എന്തെങ്കിലും വഴിയുണ്ടോ? ഇന്ന് രാത്രി ശാന്തമായ സമയം കണ്ടെത്തുക.
മകരം രാശി (ഡിസംബർ 22 - ജനുവരി 19)
നമുക്കെല്ലാവർക്കും പരസ്പരം ഇടപഴകാൻ ഒരവസരം ആവശ്യമാണ്. വാസ്തവത്തിൽ, ദിവസേനയുള്ള സാമൂഹിക ഇടപെഴകലും ശക്തമായ സാമൂഹിക ബന്ധങ്ങളും 'ബ്ലൂ സോൺ' നിവാസികളുടെ ദീർഘായുസ്സിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്. നിങ്ങൾക്കിപ്പോഴുള്ള സൗഹൃദങ്ങളെക്കുറിച്ചും നിങ്ങൾ ആഗ്രഹിക്കുന്ന സൗഹൃദങ്ങളെക്കുറിച്ചും ചിന്തിക്കുക. എന്തെങ്കിലും പുതിയ ആശയങ്ങൾ. ഇന്ന് സൗഹൃദസംഭാഷണങ്ങളിൽ മുഴുകുക.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
ഈ വർഷം നിങ്ങളുടെ ചാർട്ടിന്റെ ഏറ്റവും മുകളിൽ അമാവാസി വരുന്നത് ഇത് മാത്രമാണ്. ഇത് അധികാരികളോടുള്ള നിങ്ങളുടെ മനോഭാവം പരിശോധിക്കാനും, ഈ മനോഭാവം നിങ്ങൾക്ക് എങ്ങനെ സഹായകമാകുന്നു അല്ലെങ്കിൽ തടസ്സമുണ്ടാക്കുന്നു എന്നും ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങൾ ലക്ഷ്യമിടുന്ന പാതയുടെ ഗതി വിലയിരുത്താനും ഇത് നല്ല സമയമാണ്.
മീനം രാശി (ഫെബ്രുവരി 19 - മാർച്ച് 20)
ഓരോ മാസത്തെയും അമാവാസി പുതിയ തീരുമാനങ്ങളെടുക്കാനും ലക്ഷ്യങ്ങൾ സ്ഥാപിക്കാനുമുള്ള ഒരവസരമാണ്. ഇന്നത്തെ അമാവാസി, നിങ്ങളുടെ വിദ്യാഭ്യാസത്തെയും ജീവിതാനുഭവങ്ങളെയും വിലയിരുത്താൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ലോകത്തെ സമ്പന്നമാക്കാൻ നിങ്ങളുടെ അറിവും അനുഭവപരിചയവും വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും.
Read More: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us