scorecardresearch

Daily Horoscope November 11, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

ജീവിത പങ്കാളിയുമായി തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യേണ്ടതായി വരും. അലച്ചിൽ വർധിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

കച്ചവടത്തിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂര യാത്ര നടത്തേണ്ടതായി വരും. കുടുബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ചെലവുകൾ വർധിക്കും.ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും.

Also Read: വൃശ്ചിക മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

മിഥുനം രാശി (മെയ് 22 - ജൂൺ 21)

മാനസിക സമ്മർദ്ദം വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. മാതാപിതാക്കളുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകർക്ക് സഹായങ്ങൾചെയ്തുകൊടുക്കും.

Also Read: Vrischikam Monthly Horoscope: വൃശ്ചിക മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Advertisment

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)

തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വാതുവെപ്പിൽ ധനനഷ്ടത്തിന് സാധ്യയുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും. ബിസിനസ് സംരഭങ്ങൾ ആരംഭിക്കാൻ പറ്റിയ സമയമല്ല. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും.

Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

പ്രതിസന്ധികളെ ശാന്തതയോടെ നേരിടും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സഹപ്രവർത്തകരെ സാമ്പത്തികമായി സഹായിക്കും. അലച്ചിൽ വർധിക്കും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ സഫലീകരിക്കും. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)

സാമ്പത്തിക തട്ടിപ്പുകൾക്ക് സാധ്യതയുള്ളതിനാൽ പണം ശ്രദ്ധിച്ച് ഉപയോഗിക്കുക. തൊഴിലിടത്തിൽ അംഗീകാരങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)

ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെടും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. സാമ്പത്തികചെലവുകൾ വർധിക്കും.

Also Read:നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

വൃശ്ചികം രാശി (ഒക്ടോ. 24 - നവംബർ 22)

അനാവശ്യ ആധികൾ വർധിക്കും. എന്ത് പ്രവൃത്തിയിലും പൂർണ്ണ തൃപ്തി അനുഭവപ്പെടില്ല. മുൻകോപം നിയന്ത്രിക്കണം. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കും. ജീവിതപങ്കാളിയുടെ വാക്കുകൾക്ക് ശ്രദ്ധ നൽകും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ യോഗമുണ്ട്. 

ധനു രാശി (നവം. 23 - ഡിസംബർ 22)

ഇതൊരു സാഹസിക നിമിഷമാണ്, അർഥം നഷ്ടപ്പെട്ട സാമൂഹിക വിലക്കുകൾക്ക് നിങ്ങളെ പിടിച്ചുനിർത്താനാവില്ലെന്ന് നിങ്ങൾ ഇപ്പോൾ അറിയണം. നിങ്ങൾ മുകളിൽ വരണമെങ്കിൽ നിങ്ങളുടെ മത്സര സഹജാവബോധം പുറത്തുവിടണം. എന്നിരുന്നാലും, മികച്ച ജോലി ചെയ്യുന്നതുപോലെ, ഒന്നാമതായി ഫിനിഷ് ചെയ്യുക എന്നത് അത്ര കാര്യമല്ല. 

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

പുതിയ വീടിനെപ്പറ്റിയുള്ള ആലോചനകൾ വർധിക്കും. അഭിമുഖം, പരീക്ഷ എന്നിവയിൽ വിജയം നേടും. സാമ്പത്തിക നേട്ടമുണ്ടെങ്കിലും ചെലവുകൾ വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്. ജീവിതപങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും.

Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

വിട്ടുവീഴ്ച മനോഭാവം വർധിക്കും. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. അപ്രതീക്ഷിത ധനയോഗത്തിന് സാധ്യതയുണ്ട്്. കുടുംബ ജീവിതത്തിൽ സ്വസ്ഥത കുറയും. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

വരുമാനം വർധിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകും. കുടുംബജീവിതത്തിൽ സ്വസ്ഥതയുണ്ടാകും. തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കുമെങ്കിലും കൃത്യമായി ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും.

Read More:കർക്കടകക്കൂറുകാർക്ക് മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠകൾ, ചിങ്ങക്കൂറുകാർക്ക് മനസുഖം കുറയാനിട, കന്നിക്കൂറുകാർക്ക് കാര്യതടസം

Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: