Horoscope Today, August 06, 2019

ഇന്നത്തെ ദിവസം

കാല്‍പനികതയെ കൂടുതല്‍ വികാരപരമാക്കുന്ന തരത്തിലുള്ള ഗ്രഹവിന്യാസമാണ് കാണുന്നത്. നിങ്ങള്‍ ഒരു സ്‌നേഹബന്ധത്തിലാണെങ്കില്‍ അത് കൂടുതല്‍ ക്രിയാത്മകവും കലാപരവുമായ് മാറുന്നതിന് അനുകൂലമായ ദിവസമാണിന്ന്, എന്നാല്‍ നിങ്ങള്‍ ചില പ്രായോഗിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണെങ്കില്‍, പ്രത്യേകിച്ച് യന്ത്രങ്ങളോ ധാരാളം പണമുപയോഗിച്ചോ ആണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസമാണ്.

Read Weekly Horoscope Here: Horoscope of the week (August 4-August 10, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മേടം രാശി ( മാര്‍ച്ച് 21- ഏപ്രില്‍20)
നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ഏകമാര്‍ഗം ഒറ്റയ്ക്ക് പോരാടുകയെന്നതാണെങ്കില്‍ അതിനായ് തയ്യാറാവുക. നിങ്ങളുടെ ഗ്രഹനിലയെ ഇപ്പോള്‍ ഭരിക്കുന്ന ബുധന്റെ ശക്തമായ സാന്നിധ്യം, ലക്ഷ്യത്തിലെത്തുന്നതിനുള്ള ധൈര്യം നിങ്ങള്‍ക്ക് നല്‍കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെ തീര്‍ച്ചയായും മെച്ചപ്പെടുത്തും. നിങ്ങളുണ്ടാക്കിയെടുക്കുന്ന സാമൂഹ്യബന്ധങ്ങള്‍ക്ക് പോലും അനന്തരഫലമുണ്ടാകും. അടുത്ത സുഹൃത്തുക്കള്‍ പോലും നിങ്ങളുടെ വികാരങ്ങളെ അധികം വൈകാതെ അവഗണിക്കുന്ന അവസ്ഥയുണ്ടാകാം.

Also Read: Kerala Lottery Win Win W-524 Result: വിൻ വിൻ W-524 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇപ്പോഴത്തെ മറ്റ് ഗ്രഹനിലകളെ പിന്തുണയ്ക്കുന്ന സ്ഥാനത്തേക്ക് വ്യാഴം എത്താതെ വിട്ടുവീഴ്ചാ മനോഭാവം നിങ്ങള്‍ക്കുണ്ടാകില്ല. വാക്കുകള്‍ പിന്നീട് പശ്ചാത്തപത്തിന് വഴിവയ്ക്കുന്നത് ഒഴിവാക്കാന്‍ ബോധപൂര്‍വം കാര്യങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. പങ്കാളികളുമായുണ്ടാകിനിടയുള്ള തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് നിങ്ങള്‍ക്ക് തന്നെ പിന്നീട് ഗുണം ചെയ്യും

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പൊതുവെ സൌഹൃദ സ്വഭാവമുള്ള ഈ രാശിക്കാര്‍ പെട്ടെന്ന് കര്‍ക്കശ സ്വഭാവം കാണിക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും അന്ധാളിപ്പിലാകും. പക്ഷേ, ഇപ്പോഴത്തെ ഗ്രഹനിലയനുസരിച്ച് വിജയം വരിക്കണമെങ്കില്‍ ഈ രണ്ടും സ്വഭാവവും ആവശ്യമായ് വരും. കാര്യമാത്രപ്രസക്തമായ ചിലതിനുണ്ടി മാറ്റം അനിവാര്യമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ആഴ്ചകളായ് ചില പ്രശ്‌നങ്ങളുമായ് നിങ്ങള്‍ മല്‍പിടുത്തം തുടരുകയാണ്. ആളുകള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നുവെന്ന പരാതി നിങ്ങള്‍ക്കുണ്ടാകാം. ഇത് ബോധപൂര്‍വ്വമാണോ അല്ലയോ എന്നത് മറ്റൊരു കാര്യം. അടുത്ത ചുവട് വയ്ക്കുന്നതിന് മുന്‍പ് നിങ്ങള്‍ തിരിച്ചറിയേണ്ട കാര്യവും അതുതന്നെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചില സാഹചര്യങ്ങളില്‍ നല്ലതെന്ന് തോന്നിയ കാര്യങ്ങള്‍ മറ്റുചില സാഹചര്യങ്ങളില്‍ അങ്ങനെയാകണമെന്നില്ല. പകുതി വഴിയില്‍ പങ്കാളികളെ കണ്ടെത്തുന്നതും ലക്ഷ്യത്തില്‍ നിന്ന് പതിയെ അയയുന്നതും നിങ്ങളുടെ തീരുമാനമാണ്. ശരിയായ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ നിങ്ങളുടെ സല്‍പേരിന് കൂടുതല്‍ സ്വീകാര്യത നേടിത്തരും. ചില ആകുലതകളുണ്ടാകുമെങ്കില്‍ പോലും ദിവസങ്ങള്‍ കഴിയും തോറും നിങ്ങളുടെ നക്ഷത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്കെത്തുന്നതായാണ് കാണുന്നത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഒന്നിന് പുറകെ ഒന്നായെത്തുന്ന ദുരന്തങ്ങള്‍ ഒറ്റയ്ക്ക് നേരിടുമ്പോള്‍ നിങ്ങളെ മടുപ്പിച്ചേക്കാം. ബോധപൂര്‍വ്വമായ് ആരും ശല്യപ്പെടുത്താതിരുന്നാല്‍, ഈ ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് സമാധാനപരമായേക്കാം. ശല്യപ്പെടുത്താനെത്തുന്നവരെ നിങ്ങളെക്കൊണ്ടാകും വിധം വേഗത്തില്‍ അനുരഞ്ജനത്തിലാക്കി മടക്കി അയയ്ക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ആവശ്യമില്ലാത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്. നിങ്ങളുടെ ഗ്രഹനിലയില്‍ ശക്തമായ വ്യാഴത്തിന്റെ പ്രഭാവത്താല്‍ വേണ്ട സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. ഇന്ന് മുതല്‍ യഥാര്‍ത്ഥ സൌഹൃദത്തിന്റെ ശക്തി നിങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങും. നിങ്ങള്‍ക്ക് ആഴത്തിലനുഭവപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും, ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത് ഗുണം ചെയ്‌തേക്കാം.

Also Read: ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: വി.എസ് അച്യുതാനന്ദൻ

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യാഴവും സൂര്യനും നിങ്ങളുടെ ഗ്രഹനിലയെ നല്ല നിലയിലെത്താന്‍ സഹായിക്കുന്ന സമയമായതിനാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകില്ല. ഒരു കാര്യം രണ്ടാം തവണ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ തളര്‍ന്നുപോകുമെങ്കിലും, വിജയത്തിലേക്കെത്താനുള്ള നിങ്ങളുടെ കഴിവിനെ സംശയിക്കരുത്. ഒരു പുതിയ ഉത്തരവാദിത്തം അധികം വൈകാതെ നിങ്ങളെ തേടിയെത്തുകയും അതില്‍ നിങ്ങള്‍ വളരെയധികം വിജയിക്കുകയും ചെയ്യും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിഗൂഢമായ സാഹചര്യങ്ങളിലേക്കും സ്ഥലങ്ങളിലേക്കും എത്തിപ്പെടാനുള്ള ധാരാളം സാഹചര്യങ്ങള്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് ശരിയായ ഉണര്‍വുണ്ടാകണമെങ്കില്‍ നിലവിലുള്ള രീതികള്‍ ഉപേക്ഷിച്ച് മാറ്റങ്ങള്‍ പരീക്ഷിക്കുക. ബുദ്ധിമുട്ടായിരിക്കും ഈ മാര്‍ഗ്ഗം എങ്കിലും പിന്നീട് അതില്‍ പശ്ചാത്തപിക്കേണ്ടി വരില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങള്‍ക്ക് നല്‍കാനാവുന്നതും ചെയ്യാനാവുന്നതുമായതില്‍ കൂടുതല്‍ കാര്യങ്ങള്‍ മറ്റുള്ളവര്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അതിന് മറുപടി നല്‍കാന്‍ കുറച്ചധികം കാത്തിരിക്കേണ്ടതായ് വരും. മറ്റുളളവരുടെ പെരുമാറ്റം കഠിനമായിരിക്കുമെന്ന കരുതല്‍ നിങ്ങള്‍ക്കുണ്ടാകണം. നിങ്ങള്‍ക്ക് ഇതൊക്കെ പുതിയ കാര്യമായ് തോന്നുമെങ്കിലും സുഹൃത്തുക്കള്‍ക്ക് അങ്ങനെയാകണമെന്നില്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ആഴ്ചയുടെ അവസാനം ജോലി സംബന്ധമായ ചില കാരണങ്ങളാലോ, വീട്ടിലെ ചില പ്രശ്‌നങ്ങളാലോ അസ്വസ്ഥത അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു അവധിയെടുത്ത് മാറി നില്‍ക്കുക എന്നത് പ്രായോഗികമായ് നോക്കുമ്പോള്‍ അത്ര മോശം കാര്യമല്ല. പ്രശ്‌നക്കാരായ ചില ഗ്രഹങ്ങളുടെ സാന്നിധ്യമാണ് ഈ അവസ്ഥയ്ക്ക് കാരണം. പക്ഷേ, വളരെ വേഗത്തില്‍ ഈ സാഹചര്യം മാറും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook