Horoscope Today, August 05, 2019

ഇന്നത്തെ ദിവസം

ഗ്രഹങ്ങളുടെയെല്ലാം നില വളരെ അനുകൂലമായ അവസ്ഥയിലാണ്. കൂടാതെ വളരെ വിലപ്പെട്ടതും പ്രതീക്ഷാനിര്‍ഭരവും ഭാവനാപരവുമായ നിലയിലുള്ള വിന്യാസമാണ് ഗ്രഹങ്ങളുടേത്. നിങ്ങള്‍ ആഗ്രഹിച്ചിട്ടും ചെയ്യാന്‍ പറ്റാതെ എപ്പോഴെങ്കിലും മാറ്റി വച്ച കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയമാണിത്. എന്നിരുന്നാലും അലംഭാവം കൊണ്ടും അശ്രദ്ധ കൊണ്ടും വഴിയിലുണ്ടാകിനിടയുള്ള വലിയ ചതിക്കുഴികളെ കരുതിയിരിക്കണം.

Read Weekly Horoscope Here: Horoscope of the week (August 4-August 10, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുറച്ചധികം ഗ്രഹങ്ങള്‍ പ്രത്യേക സ്ഥാനങ്ങളിലെത്തുന്ന അപൂര്‍വ്വ ആഴ്ചകളിലൊന്നാണിത്. ചില പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനും കാര്യമായ രീതിയില്‍ ശ്രമിച്ചാല്‍ പ്രയോജനമുണ്ടാകുന്ന സമയമാണ്. ഇക്കാര്യം നിങ്ങള്‍ക്ക് തന്നെ അധികം വൈകാതെ മനസ്സിലാകും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ബുദ്ധിമാന്‍മാര്‍ അവരുടെ നക്ഷത്രങ്ങളെ ഭരിക്കും. അതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നത് ഭാവിയിലുണ്ടാകുനിടയുളള കാര്യങ്ങളെ കരുതിയിരിക്കുക എന്നതാണ്. വ്യക്തിപരമായ ചില ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കാര്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധയോടെയിരിക്കണം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പാരമ്പര്യമനുസരിച്ച് നോക്കിയാല്‍ ഈ നക്ഷത്രക്കാരെ സംബന്ധിച്ച് വിചിത്രമായ ഒരു സമയമാണ് ഇത്. എന്നിരുന്നാലും ഏറ്റവും മോശം സാഹചര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്. നിങ്ങളുടെ പതിവ് രീതികള്‍ ഉപേക്ഷിക്കുന്നത് പോലും നേട്ടമാകും. മനസ്സിലുള്ള പദ്ധിതകള്‍ ആരോടും പങ്കു വയ്ക്കാതിരിക്കുന്നതാണ് ഇപ്പോള്‍ നല്ലത്

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സമ്മര്‍ദ്ദവും ശാന്തതയും ഒരു പോലെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഗ്രഹങ്ങളുടെ മൊത്തത്തിലുളള നില. ബുധന്‍ അതിന്‍റെ സ്ഥാനം മാറുമെന്നതിനാല്‍ തീരുമാനങ്ങളെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നിരുന്നാലും ശുക്രന്‍റെ നില അനുകൂലമാകുന്നതിനാല്‍ പൊതുജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഗാര്‍ഹിക അന്തരീക്ഷത്തിലെ അസ്വസ്ഥതകള്‍ ലഘൂകരിക്കപ്പെടുന്ന സമയമാണ്. വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് നിങ്ങള്‍ നടത്താനോ, നടത്തിയിരിക്കാനോ സാധ്യതയുണ്ട്. മറുവശത്ത്, ഒരു തൊഴിലാളിയോ സഹപ്രവര്‍ത്തകനോ നിങ്ങളുടെ വിശ്വാസവും ധാരണയും ആഗ്രഹിക്കുന്നുണ്ട്.

Read Here: Horoscope Today August 6, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വ്യാപാരം സംബന്ധിച്ചുളള കരാറില്‍ ഏര്‍പ്പെടാനുളള അവസാന അവസരമോ ചില കൂട്ടുകച്ചവടങ്ങളുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതോ ആയ സാഹചര്യം വരും ദിവസങ്ങളില്‍ അഭിമുഖീകരിക്കേണ്ടതായ് വരും. പങ്കാളികള്‍ നിശബ്ദരായിരിക്കുമ്പോഴുള്ള നിങ്ങളുടെ പ്രതികരണം വളരെ പ്രധാനപ്പെട്ടതായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വ്യാപാരകാര്യങ്ങളിലും സാമ്പത്തീക ഇടപാടുകളിലും ശ്രദ്ധ വേണം. സുഹൃത്തുക്കളും പങ്കാളികളും സാമ്പത്തീക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്യാനിട വരുകയും നിങ്ങള്‍ കൃത്യമായ കണക്കുകള്‍ കാണിക്കേണ്ടതായും വരും. ഏറ്റവും വ്യക്തിപരമായ ചില കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് താങ്ങാവുന്നതും താങ്ങാനാകാത്തതുമായ കാര്യങ്ങള്‍ സംഭവിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് നിങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇതു വരെ നിങ്ങള്‍ തനിച്ചായിരുന്നെങ്കില്‍ അനുയോജ്യമായ പങ്കാളിയുടെ രംഗപ്രവേശം കാര്യങ്ങള്‍ മാറ്റിമറിക്കും. അധികമായ് പണം കിട്ടാനുളള അവസരം നിങ്ങളെ ഉല്‍സാഹഭരിതരാക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ജീവിതത്തെക്കുറിച്ച് നിങ്ങളുടെ ഇപ്പോഴത്തെ ചിന്ത, ആഴ്ചയവസാനത്തോടെ പൂര്‍ണമായും മാറും. ഇതിനിടയില്‍ സാമ്പത്തീക കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഞെരുക്കങ്ങളുണ്ടാകുമ്പോള്‍, അത് അഭിമുഖീകരിക്കുന്ന ഏകവ്യക്തി നിങ്ങള്‍ മാത്രമാണെന്ന് കരുതരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സത്യസന്ധതയില്‍ നിങ്ങള്‍ അഭിമാനിക്കാറുണ്ടെങ്കിലും ചില കാര്യങ്ങള്‍ രഹസ്യമായ് സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വരും ദിവസങ്ങളില്‍ ബോധ്യപ്പെടും. വിവേചനാധികാരമുണ്ടായിരിക്കുക എന്നതാണ് പ്രധാനം, ഈ രാശിക്കാരില്‍ അത് ജന്മനായുള്ളതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പൊതുകാര്യങ്ങളിലുണ്ടാകാന്‍ പോകുന്ന വിജയവും തുടര്‍ന്നുണ്ടാകുന്ന പ്രശംസയും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്ന വലിയ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ മടിക്കേണ്ടതില്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചില നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടത് ജീവിതത്തെ സമ്മര്‍ദ്ദത്തിലാക്കുമെങ്കിലും ഔദ്യോഗികപരമായി അത് വളരെ ആവശ്യമാണ്. പകരം കണ്ടെത്തുന്ന വഴികള്‍ക്കെല്ലാം അതിന്‍റേതായ ആകര്‍ഷണങ്ങളും പ്രശ്നങ്ങളുമുണ്ടാകും. എന്ത് തന്നെയായാലും ഓരോ അരിമണിയിലും അത് കഴിക്കേണ്ടയാളുടെ പേര് എഴുതി ചേര്‍ത്തിട്ടുണ്ട്. ഈ രാശിക്കാര്‍ക്ക് ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടതായി വരും

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook