/indian-express-malayalam/media/media_files/9BMCr3PeLc3XEHBUrvZ1.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
കുറച്ചുകാലമായി നിങ്ങൾക്ക് പരിചയമുള്ള ആളുകളിൽ നിന്ന് വരുന്ന വലിയ വാത്സല്യം കണ്ടെത്താനാവും. നിങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കാമെന്നും നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ ഊർജ്ജം പ്രാഥമികമായി തൊഴിൽപരമായ ബന്ധങ്ങളിലേക്ക് പ്രവഹിക്കും. അവസരവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം, അതിനാൽ അമിതമായി പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
സ്നേഹത്തിന്റെ വനിതയായ വീനസ് ആണ് ഇന്ന് കാണേണ്ട ഗ്രഹം. മാത്രമല്ല വിദൂര ഭൂതകാലത്തിൽ നിന്നോ വിദൂര രാജ്യങ്ങളിൽ നിന്നോ പ്രിയപ്പെട്ടവരുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിൽനിന്ന് നിങ്ങൾ ഒരു ശ്രമവും നടത്തരുത്. ഒരു പങ്കാളിയുടെ പരുഷമായ വാക്കുകൾ നിങ്ങളെ ബാധിച്ചിരിക്കാം, പക്ഷേ അത് നിങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
സ്വയം ഒരു സഹായം ചെയ്യുക, ഇന്ന് പ്രിയപ്പെട്ടവർക്കായി അൽപ്പം അധികമായി ചെലവഴിക്കുക. ആരുടെയെങ്കിലും ഹൃദയത്തിലേക്കുള്ള വഴി നിങ്ങളുടെ വാലറ്റിലൂടെയാണ്, അതിനാൽ നിങ്ങളുടെ ചെറിയ സമ്മാനങ്ങളുടെയും മറ്റും കാര്യത്തിൽ മുഖം തിരിഞ്ഞു നിൽക്കരുത്. നിങ്ങളുടെ ഭാഗത്തേക്ക് ആരെയെങ്കിലും ഇപ്പോൾ ലഭിക്കുകയാണെങ്കിൽ, അവർ നിങ്ങളെ പിന്തുണയ്ക്കുന്നവരിൽ ഏറ്റവും വിശ്വസ്തതയുള്ള ആളായിരിക്കും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഒരു ബന്ധുവിന്റെ നിരാശയിൽ നിങ്ങൾ പങ്കെടുക്കേണ്ട ഒരു കാലം വരും.. എല്ലാം പദ്ധതിയനുസരിച്ച് സംഭവിച്ചാൽ അല്പം സമാധാനവും വെളിച്ചവും പകരാൻ നിങ്ങൾ ഉത്തരവാദിയായിരിക്കും. പങ്കാളികൾ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ പണവാഗ്ദാനങ്ങൾ ആശങ്കയോടെ നോക്കികാണണം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങൾ തിരക്കുപിടിച്ച് ഓടിയാൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്: നല്ലത്! നിങ്ങൾ എല്ലാ തലങ്ങളിലുമുള്ള തിരക്കിലാണ്. എത്രത്തോളം തിരക്കിലാണോ അത്രയും നിങ്ങളുടെ നക്ഷത്രങ്ങളുമായി നിങ്ങൾ യോജിക്കുന്നു. നിങ്ങളുടെ ലിസ്റ്റിലുള്ളതെല്ലാം നേടികഴിഞ്ഞാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ തകർന്ന് വീഴാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും.
Also Read:
- Weekly Horoscope (May 11 - May 17, 2025): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- May Month Horoscope 2025: മേയ് മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- തുലാക്കൂറുകാർക്ക് പ്രണയസാഫല്യം, വൃശ്ചികക്കൂറുകാർ ജോലി ഉപേക്ഷിക്കുന്നത് നല്ലതല്ല, ധനുക്കൂറുകാർക്ക് ധനസ്ഥിതി മെച്ചപ്പെടും
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
അറുപതുകളിൽ 'ഞങ്ങൾക്ക് ലോകം വേണം, ഞങ്ങൾക്ക് ഇപ്പോൾ അത് വേണം' എന്ന വാക്കുകളുള്ള ഒരു ഗാനം ഉണ്ടായിരുന്നു. ഇത് നിങ്ങളുടെ നിലവിലെ വികാരങ്ങളെ സംഗ്രഹിക്കുന്നു, പക്ഷേ ഇത് അത്ര ലളിതമല്ല: നിങ്ങൾ ലോകത്തെ ഏറ്റെടുക്കുമ്പോൾ നിലവിലുള്ള എല്ലാ ബാധ്യതകളും പ്രതിഫലങ്ങളും നിങ്ങൾ സ്വീകരിക്കുന്നു.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ സ്വഭാവത്തിൽ അശുഭാപ്തിവിശ്വാസത്തിന്റെ സ്വാഭാവികമായ പ്രവണതയുണ്ട് - നിങ്ങൾ എല്ലായ്‌പ്പോഴും ഏറ്റവും മോശമായത് പ്രതീക്ഷിക്കുന്നു. മറ്റുള്ളവർ വരുത്തുന്ന പ്രശ്‌നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇത് നിങ്ങളെ സഹായിക്കുന്നുണ്ടെങ്കിൽ അത് നല്ലതാണ്, പക്ഷേ നിങ്ങൾ ഇതുകാരണം അതിശയകരമായ അവസരങ്ങൾ നഷ്‌ടപ്പെടുത്തുകയാണെങ്കിൽ, നിങ്ങൾ പിന്നെ ഖേദിക്കേണ്ടി വരും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
സുഹൃത്തുക്കളോടും പങ്കാളികളോടും നിങ്ങളുടെ യഥാർത്ഥ ഉദേശങ്ങളെക്കുറിച്ച് അറിയിക്കുന്നതിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കും. വിയോജിപ്പിനുള്ള സാധ്യത വളരെ ഉയർന്നതാണെന്നത് കൊണ്ട് ഇത് ബുദ്ധിപരമായ നീക്കമാണെന്നു തോന്നുന്നു. മനോവീര്യം താൽക്കാലികമായി കുറയുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട, നിങ്ങളുടെ ആത്മവിശ്വാസം വീണ്ടും നേടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക. സാമ്പത്തിക ഭാഗ്യം, ഒരു ചെറിയ രീതിയിൽ പോലും, നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഗ്രഹങ്ങളെല്ലാം നിങ്ങളുടെ ചാർട്ടിന്റെ സെൻസിറ്റീവും അഭിലാഷങ്ങൾ നിറഞ്ഞതുമായ പ്രദേശങ്ങളിലേക്ക് നാളെ ഇല്ലെന്ന മട്ടിൽ എത്തിചേരുന്നു. നിങ്ങൾ ഏറ്റവും നല്ലൊരു തുടക്കം നൽകാൻ ചൊവ്വയും ബുധനും മാത്രം മതിയാകും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾ നന്നായി യാത്രചെയ്യും. സമീപകാലത്ത് ഉണ്ടായ പ്രണയസംബന്ധമായ വിവാഹാഭ്യര്‍ത്ഥനയെക്കുറിച്ച് നിങ്ങൾ രണ്ടുതവണ ചിന്തിക്കേണ്ടി വന്നേക്കാം, കാരണം ദീർഘദൂര ലക്ഷ്യങ്ങളെ ഹ്രസ്വകാല മോഹങ്ങളുമായി പൊരുത്തപ്പെടുത്തേണ്ടതുണ്ട്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
സാമ്പത്തിക സാഹര്യങ്ങളിൽ നിങ്ങൾ ഇപ്പോഴും സന്തുഷ്ടമായിരിക്കുന്നില്ലയെങ്കിൽ, നിങ്ങൾക്ക് ഇന്ന് അവസാനത്തെ ഒരു തരിമ്പെങ്കിലും ശ്രദ്ധ നൽകാം. കൂടാതെ, നിങ്ങൾ വിമർശനത്തെ ക്രിയാത്മകമായി എടുക്കണം, കാരണം അതിൽ നിന്ന് നിങ്ങൾക്ക് എപ്പോഴും എന്തെങ്കിലും പഠിക്കാനാകും. പങ്കാളികൾ വിയോജിക്കുന്നതുകൊണ്ട്, അവർ നിങ്ങളെ വിട്ടുപോവുമെന്ന് കരുതരുത്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
തൊഴിൽ ശേഷിയെ സഹായിക്കുന്ന ഉപകരണങ്ങളുടെ ദിവസമാണിത്. പ്രായോഗിക മൂല്യമില്ലാത്ത കാര്യങ്ങളെ ഉപേക്ഷിക്കാനും ആവശ്യമെങ്കിൽ നിങ്ങളുടെ ചുമതലകളും പ്രതിബദ്ധതകളും കുറയ്ക്കാനും നിങ്ങൾക്ക് കഴിയുമെങ്കിൽ, ദയവായി അങ്ങനെ ചെയ്യുക. വികാരാധീനരായിരിക്കുന്നത് നല്ലതാണ്, പക്ഷേ നിങ്ങളുടെ നിലവിലെ സാധ്യതകളെ തകർക്കുന്ന തരത്തിൽ വില നൽകിയല്ല.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ബുധൻ അതിന്റെ സ്ഥാനം വളരെ വേഗം മാറ്റുന്നു, അതിനർത്ഥം കേൾക്കാത്തതോ ശ്രദ്ധിക്കാത്തതോ ആയതിനാൽ നിങ്ങൾ സ്വയം ഒഴിഞ്ഞുപോയേക്കാം എന്നാണ്. കുറച്ച് സമയത്തേക്ക് നിങ്ങൾ ഒരു രഹസ്യം സൂക്ഷിക്കുക, നിങ്ങൾ നല്ല രീതിയിൽ ആവുന്നത് വരെ നിങ്ങളിൽ നിന്ന് സത്യം ചൂഴ്ന്നെടുക്കാൻ ആളുകളെ അനുവദിക്കരുത്.
Read More
- ഇടവ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതിവരെ
- രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us