/indian-express-malayalam/media/media_files/KBnNQJfnBvC2eAuIm1eo.jpg)
Today's Rashi Phalam January 28, 2026: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് ബന്ധുക്കളോടും സഹോദരങ്ങളോടും അയൽക്കാരോടും ദിവസേന കാണുന്ന ആളുകളോടും സംസാരിക്കാൻ നിങ്ങൾക്ക് വലിയ ആഗ്രഹമുണ്ടാകും. പറയാനുള്ളത് വ്യക്തമാണ്, കേൾക്കപ്പെടണമെന്നുമുണ്ട്. ഭാഗ്യവശാൽ, നിങ്ങളുടെ വാക്കുകൾ കേൾക്കാൻ തയ്യാറായ ഒരു സുഹൃത്തിനെയോ സംഘത്തെയോ കണ്ടെത്താൻ സാധ്യതയുണ്ട്. ദിവസാവസാനം ഗൗരവമുള്ള സംഭാഷണങ്ങൾ മനസ്സിന് സംതൃപ്തി നൽകും.
ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
രാശികളിലെ ധനകാര്യ വിദഗ്ധൻ നിങ്ങളാണ്. ഇന്ന് പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട നല്ല ദിനം തന്നെയാണ്. നിങ്ങളുടെ വരുമാന ആശയങ്ങളെ ബഹുമാനിക്കുക. അവസാനം നിങ്ങളെ ലാഭത്തിലേക്ക് നയിക്കുന്ന സാമ്പത്തിക ചർച്ചകളിൽ ഏർപ്പെടുക. മനസ്സിന് ഇഷ്ടമുള്ള എന്തെങ്കിലും മനോഹരമായൊരു സാധനം വാങ്ങാനും തോന്നാം. ദിവസാവസാനം സ്വന്തമായ വസ്തുക്കളും സാധനങ്ങളും ക്രമപ്പെടുത്തി സൂക്ഷിക്കുക.
മിഥുനം രാശി (മേയ് 21 – ജൂൺ 20)
ചന്ദ്രൻ നിങ്ങളുടെ രാശിയിലായതിനാൽ തന്നെ ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരെക്കാൾ ചെറിയ മുൻതൂക്കം ലഭിക്കുന്നു. അതിനൊപ്പം ബുധൻ, ശുക്രൻ, സൂര്യൻ എന്നിവരുമായി ചന്ദ്രൻ മനോഹരമായി ബന്ധപ്പെടുന്നതും ദിനത്തെ സൗഹൃദപരവും ആവേശകരവും പുതുമ നിറഞ്ഞതുമാക്കുന്നു. ആളുകളുമായി ഇടപഴകാനും മുന്നിൽ നിൽക്കാനും ഇന്ന് മടിക്കേണ്ട. ദിവസാവസാനം കാര്യങ്ങളുടെ നിയന്ത്രണം നിങ്ങളുടെ കൈകളിലായിരിക്കും.
Also Read: പുണർതക്കാർക്ക് ഉത്സാഹം ഉണ്ടാകില്ല, പൂയക്കാർക്ക് അനാസ്ഥ നന്നല്ല, ആയില്യക്കാർക്ക് കടബാധ്യതകൾ തീർക്കും
കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
അനന്തരാവകാശം, സംയുക്ത സ്വത്ത്, കടം, നികുതി തുടങ്ങിയ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ ഇന്ന് അതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. എന്ത് സംഭവിച്ചാലും, സാമ്പത്തികമായി നിങ്ങൾക്ക് ഗുണം ലഭിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുക. ദിവസാവസാനം സ്വകാര്യത ആസ്വദിക്കുന്നത് മനസ്സിന് ആശ്വാസം നൽകും.
ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
പങ്കാളികളോടും ജീവിതസഹചരനോടും അടുത്ത സുഹൃത്തുകളോടും ഉള്ള ഇടപെടലുകൾ ഇന്ന് സ്നേഹപൂർവവും ഊഷ്മളവുമായിരിക്കും. സംഭാഷണങ്ങൾ പരസ്പരം ഗുണകരമാകും. കൊടുക്കലും വാങ്ങലും സന്തോഷകരമായ അനുഭവങ്ങളായി മാറും. മറ്റുള്ളവരോട് സ്നേഹം എളുപ്പത്തിൽ തോന്നുന്ന ദിനമാണ് ഇത്. ദിവസാവസാനം സൗഹൃദപരമായി പെരുമാറുന്നത് കൂടുതൽ സന്തോഷം നൽകും.
കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
ഇന്ന് മികച്ച ഉൽപ്പാദനക്ഷമതയുള്ള ദിവസമാണ്. ധാരാളം കാര്യങ്ങൾ പൂർത്തിയാക്കാനും അത് ആസ്വദിക്കാനും കഴിയും. ആരോഗ്യപരമായ കാര്യങ്ങളിലും നല്ല മുന്നേറ്റം പ്രതീക്ഷിക്കാം. ശരീരം മെച്ചപ്പെടുത്താനുള്ള പുതിയ നിർദേശങ്ങളോ ആശയങ്ങളോ ലഭിച്ചാൽ സ്വീകരിക്കുക. വളർത്തുമൃഗങ്ങളോടുള്ള ബന്ധവും സന്തോഷകരമായിരിക്കും. ദിവസാവസാനം നിങ്ങൾ കൂടുതൽ ശ്രദ്ധയിൽപ്പെടും.
Also Read: രോഹിണിക്കാർക്ക് പിരിമുറുക്കത്തിന് അയവ്, മകയിരക്കാർക്ക് ആത്മവിശ്വാസം നഷ്ടമാവും
തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
സാമൂഹിക സ്വഭാവമുള്ള നിങ്ങള്ക്ക് ഇന്നത്തെ ദിവസം പൂർണമായും യോജിക്കുന്നു. ക്ഷണങ്ങൾ സ്വീകരിച്ച് പുറത്തിറങ്ങുക. പ്രഭാതഭക്ഷണം മുതൽ ലഞ്ച്, കാപ്പി, വൈകുന്നേര സംഗമങ്ങൾ വരെ എല്ലാം ആസ്വദിക്കാം. കുട്ടികളോടൊപ്പമുള്ള കളികളും കായിക മത്സരങ്ങളും സന്തോഷം നൽകും. പ്രണയം ആവേശത്തോടെ മുന്നേറും. ദിവസാവസാനം പുതിയ എന്തെങ്കിലും പഠിക്കാൻ സമയം കണ്ടെത്താം.
വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
വീടിനെ കൂടുതൽ മനോഹരമാക്കാൻ ഇന്ന് ചില കാര്യങ്ങൾ ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. തുടർന്ന് ആരെയെങ്കിലും വീട്ടിലേക്ക് ക്ഷണിക്കാം; അതിഥിസൽക്കാരത്തിന് നല്ല ദിവസമാണ്. അതോടൊപ്പം റിയൽ എസ്റ്റേറ്റ് സംബന്ധിച്ച കാര്യങ്ങളോ താമസസ്ഥലത്തെ മെച്ചപ്പെടുത്തുന്ന പദ്ധതികളോ പരിശോധിക്കാം. ദിവസാവസാനം ധനകാര്യങ്ങൾ വീണ്ടും വിലയിരുത്തുക.
ധനു രാശി (നവംബർ 22 – ഡിസംബർ 21)
എഴുത്തുകാർക്കും വിൽപ്പന രംഗത്തുള്ളവർക്കും അധ്യാപകർക്കും അഭിനേതാക്കൾക്കും മാർക്കറ്റിംഗിൽ ഉള്ളവർക്കും ഇന്ന് വലിയ അനുഗ്രഹദിനമാണ്. നിങ്ങളുടെ എല്ലാ ആശയവിനിമയങ്ങളും അനുകൂല ഫലങ്ങൾ നൽകും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ദിവസാവസാനം ശ്രദ്ധയോടെ കേൾക്കുന്നത് ഗുണം ചെയ്യും.
മകരം രാശി (ഡിസംബർ 22 – ജനുവരി 19)
പണം കാണിക്കൂ! എന്നു പറയാവുന്ന തരത്തിൽ, സാമ്പത്തിക ചർച്ചകൾക്കായി ഇന്ന് അത്യന്തം അനുകൂലമായ ദിവസമാണ്. നിങ്ങൾ ചെയ്യുന്ന ഏത് ധനകാര്യ നീക്കവും നിങ്ങളുടെ പക്ഷത്തായിരിക്കും. വരുമാന ആശയങ്ങളെ വിശ്വസിക്കുക. നല്ല ശമ്പളം നൽകുന്ന ജോലി അന്വേഷിക്കാനും ഇത് നല്ല സമയമാണ്. ഇന്ന് നടത്തുന്ന വാങ്ങലുകൾ നിങ്ങളെ സന്തോഷിപ്പിക്കും. ദിവസാവസാനം കാര്യങ്ങൾ കൂടുതൽ ക്രമത്തിലാക്കാൻ ശ്രമിക്കുക.
കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് അഞ്ച് ഗ്രഹങ്ങൾ നിങ്ങളുടെ രാശിയിലുണ്ട്, അതൊരു വലിയ കാര്യമാണ്. അതിലുപരി, അവയിൽ മൂന്നു ചന്ദ്രനുമായി മനോഹരമായി ബന്ധപ്പെടുന്നതിനാൽ എല്ലാവരുടെയും സ്നേഹവും ശ്രദ്ധയും നിങ്ങളിലേക്കാകും. സുഹൃത്തുക്കളുമായി ഇടപഴകാനും സാമൂഹിക പരിപാടികളിലും കായിക വിനോദങ്ങളിലും കുട്ടികളോടൊപ്പമുള്ള കളികളിലും പ്രണയത്തിലും മുഴുകാനും മികച്ച ദിനം. എല്ലാം ഒരുമിച്ച് ആസ്വദിക്കാം. ദിവസാവസാനം നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ തേടി നോക്കൂ.
മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇന്ന് ശാന്തവും സാവധാനവുമായ ദിവസമാണ്. കഴിയുമെങ്കിൽ വീട്ടിൽ തന്നെ സമയം ചെലവഴിക്കൂ. മറവിലുള്ള ഗവേഷണങ്ങളോ അന്വേഷണങ്ങളോ നിങ്ങള്ക്ക് വിലപ്പെട്ട വിവരങ്ങൾ നൽകാം. ചിലർക്ക് ഓർമ്മയിൽ നിലനിൽക്കുന്ന പ്രണയബന്ധങ്ങളിലും ഈ സമയം പ്രധാനപ്പെട്ടതായിരിക്കും. ദിവസാവസാനം വീട്ടിൽ വിശ്രമിക്കുന്നത് ഏറ്റവും നല്ലതായിരിക്കും.
Read More: പൂരൂരുട്ടാതിക്കാർക്ക് തടസം നീങ്ങും, ഉത്രട്ടാതിക്കാർക്ക് ദാമ്പത്യത്തിൽ സ്വസ്ഥത, രേവതിക്കാർക്ക് മത്സര വിജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us