scorecardresearch

Today's Rashi Phalam January 23, 2026: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Daily Horoscope

Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് നിങ്ങൾക്ക് ശക്തിയേറിയ ദിവസമാണ്. പുലർച്ചെ ചന്ദ്രൻ നിങ്ങളുടെ രാശിയിൽ ചൊവ്വയുമായി മനോഹരമായി ബന്ധപ്പെടുന്നു. പിന്നീട് സൂര്യൻ, ബുധൻ, ഒടുവിൽ ശുക്രൻ എന്നിവരുമായി ചേർന്ന് ദിവസത്തെ കൂടുതൽ അനുകൂലമാക്കുന്നു. ലോട്ടറി അടിച്ചതുപോലൊരു അനുഭവം തന്നെ. മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ വിജയകരവും ഉത്സാഹകരവും ഹൃദയം തൊടുന്നതുമായിരിക്കും. ദിവസാവസാനം വിജയബോധത്തോടെ ആത്മവിശ്വാസത്തോടെ നിലകൊള്ളാൻ കഴിയും.

Advertisment

ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ഇന്ന് എല്ലാവരുടെയും ശ്രദ്ധ നിങ്ങൾക്കാണ്. അതിന് പിന്നിൽ നിങ്ങൾ മറവിൽ നിന്ന് ചെയ്യുന്ന ഏതെങ്കിലും നീക്കമാകാം, അല്ലെങ്കിൽ മറ്റാരെങ്കിലും നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടാകാം. എങ്ങനെയായാലും, അഞ്ച് ഗ്രഹങ്ങൾ നിങ്ങളെ അനുകൂലമായ പ്രകാശത്തിൽ നിർത്തുന്നു. മേലധികാരികൾ നിങ്ങൾക്കൊപ്പം നിൽക്കും. ദിവസാവസാനം സ്വകാര്യത ആസ്വദിച്ച് മനസ്സ് ശാന്തമാക്കുന്നത് ഗുണകരമായിരിക്കും.

മിഥുനം രാശി (മേയ് 21 – ജൂൺ 20)
യാത്രയ്ക്കോ പരിസരമാറ്റത്തിനോ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഇന്ന് ഉപയോഗപ്പെടുത്തുക. സാഹസികവും ആവേശകരവുമായ അനുഭവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഇതിന് പുറമെ, പ്രസിദ്ധീകരണം, മീഡിയ, മെഡിസിൻ, നിയമം തുടങ്ങിയ മേഖലകളിൽ പുതിയ വഴികൾ തേടാനും ഇന്ന് മികച്ച ദിവസമാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ദിവസാവസാനം സൗഹൃദബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

Also Read: മൂലക്കാർക്ക് ഭോഗസുഖം, പൂരാടക്കാർക്ക് മറവി പിടികൂടാം, ഉത്രാടക്കാർക്ക് പ്രണയം പൂവണിയും

കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് നിങ്ങൾ ശ്രദ്ധാകേന്ദ്രത്തിലാണ്. സാധാരണത്തേക്കാൾ കൂടുതൽ പേർ നിങ്ങളെ ശ്രദ്ധിക്കും. ചിലർക്കു നിങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ പോലും അറിയാം. പക്ഷേ ആശങ്ക വേണ്ട, നിങ്ങളുടെ ചാർട്ടിന്റെ മുകളിൽ നിലകൊള്ളുന്ന ഗ്രഹങ്ങൾ എല്ലാം തന്നെ നിങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു, പ്രത്യേകിച്ച് പ്രായോഗികവും സാമ്പത്തികവുമായ വിഷയങ്ങളിൽ. ദിവസാവസാനം അംഗീകാരം ലഭിക്കുന്ന അനുഭവം നിങ്ങളെ സന്തോഷിപ്പിക്കും.

ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
സുഹൃത്തുക്കളുമായും പങ്കാളികളുമായും ജീവിത പങ്കാളിയുമായും നടത്തുന്ന സംഭാഷണങ്ങൾ ഇന്ന് ഫലപ്രദവും പ്രചോദനാത്മകവുമായിരിക്കും. യാത്രാ പദ്ധതികൾക്ക് തുടക്കം കുറിക്കാം. നിങ്ങൾ ചർച്ച ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ രസകരവും നേട്ടമുള്ളതുമായ ദിശയിലേക്കാണ് നീങ്ങുക. ദിവസാവസാനം പുതിയ അനുഭവങ്ങൾ തേടാനുള്ള ആഗ്രഹം ശക്തമാകും.

കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
ഇന്ന് വളരെ ഫലപ്രദമായ ദിവസമാണ്. സന്തോഷത്തോടെയായിരിക്കും നിങ്ങൾ കാര്യങ്ങൾ പൂർത്തിയാക്കുക. സാമ്പത്തിക ചർച്ചകൾ വിജയകരമായി മുന്നേറും. പ്രായോഗിക ആവശ്യങ്ങളുണ്ടെങ്കിൽ തുറന്നു ചോദിക്കുക. സഹായം ലഭിക്കും. സഹപ്രവർത്തകർ ശക്തമായ പിന്തുണ നൽകും. ദിവസാവസാനം ധനകാര്യങ്ങൾ പരിശോധിക്കുന്നത് ഉചിതമാണ്.

Also Read: അത്തക്കാർക്ക് അലച്ചിൽ, ചിത്തിരക്കാർക്ക് സ്ഥാനക്കയറ്റം, ചോതിക്കാർ വിജയം

തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
ഇന്ന് സാമൂഹിക ക്ഷണങ്ങൾ സ്വീകരിക്കുക. സുഹൃത്തുക്കളുമായി കാപ്പിയ്ക്കോ ഭക്ഷണത്തിനോ ഒത്തുകൂടുക. നാടകശാല, സിനിമ, കായികമേളകൾ, കുട്ടികളോടൊപ്പം രസകരമായ പ്രവർത്തനങ്ങൾ, എല്ലാം ആസ്വദിക്കാം. പ്രണയാനുഭവങ്ങളും സന്തോഷം നൽകും. അലങ്കരിച്ച് പുറത്തിറങ്ങുക. ദിവസാവസാനം മറ്റുള്ളവരെ ശ്രദ്ധയോടെ കേട്ടും സഹകരണ മനോഭാവത്തോടെ പെരുമാറുകയും ചെയ്യുക.

വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇന്ന് സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ വീട്ടിലേക്ക് ക്ഷണിക്കാൻ നല്ല ദിവസമാണ്. അതിന് മുൻപ് ചെറിയ അറ്റകുറ്റപ്പണികളോ അലങ്കാര മാറ്റങ്ങളോ നടത്താം. കുടുംബസംഭാഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വീടും കുടുംബവും സംബന്ധിച്ച എല്ലാ കാര്യങ്ങളും ഇന്ന് അനുകൂലമാണ്. ദിവസാവസാനം കാര്യങ്ങൾ ക്രമത്തിലാക്കാൻ സമയം കണ്ടെത്തുക.

ധനു രാശി (നവംബർ 22 – ഡിസംബർ 21)
ഇന്ന് ചുറുചുറുപ്പും ചലനവും നിറഞ്ഞ ദിവസമാണ്. പുറത്തിറങ്ങി ആളുകളുമായി സംസാരിക്കുക. ചെറിയ യാത്രകൾ, ഷോപ്പിംഗ്, പര്യവേക്ഷണം, എല്ലാം മനസ്സിനെ ഉണർത്തും. പുതിയ മുഖങ്ങളും സ്ഥലങ്ങളും കാണാം. എന്തെങ്കിലും പുതിയത് പഠിക്കാൻ മികച്ച ദിവസമാണ്. നിങ്ങളുടെ സംഭാഷണങ്ങൾ മറ്റുള്ളവരെ രസിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യും. ദിവസാവസാനം സാമൂഹിക ഇടപെടലുകൾ ആസ്വദിക്കാം.

Also Read:വാരഫലം, അശ്വതി മുതൽ ആയില്യംവരെ

മകരം രാശി (ഡിസംബർ 22 – ജനുവരി 19)
കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളിലോ വീടും റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ഉള്ള ചർച്ചകൾ ഇന്ന് വിജയകരമായിരിക്കും. ചിലർ വീട്ടിൽ തന്നെ വിശ്രമിക്കാനോ ഒളിച്ചിരിക്കാനോ ആഗ്രഹിക്കാം. അതേസമയം, ഓൺലൈൻ ഷോപ്പിംഗ് ചെയ്യുകയോ വീട്ടിൽ നിന്ന് ജോലി ചെയ്ത് വരുമാനം വർധിപ്പിക്കുകയോ ചെയ്യുന്നവരും ഉണ്ടാകും. ദിവസാവസാനം വിശ്രമം പ്രധാനം.

കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് അഞ്ചു ഗ്രഹങ്ങൾ നിങ്ങളുടെ രാശിയിൽ ചന്ദ്രനുമായി മനോഹരമായി ബന്ധപ്പെടുന്നു, ഇതിലധികം അനുകൂലത വേറെയില്ല. കാര്യങ്ങൾ നിങ്ങളുടെ പക്ഷത്തേക്ക് തന്നെ വഴങ്ങും. നിങ്ങൾക്ക് മുൻതൂക്കം ഉണ്ടെന്നത് മനസ്സിലാക്കി ആത്മവിശ്വാസത്തോടെ മുന്നേറുക. നിങ്ങളുടെ വാക്കുകൾക്ക് ശക്തിയും സ്വാധീനവും ഉണ്ടാകും. ആഗ്രഹിക്കുന്നതിനെ പിന്തുടരുക, നേടാൻ കഴിയും. ദിവസാവസാനം ഗൗരവമുള്ള ചർച്ചകൾ നടക്കാൻ സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
മനസിനെ സന്തോഷിപ്പിക്കുന്ന ഒരു ദിവസമാണ് ഇത്. ഷോപ്പിംഗ്, ചെലവ്, വരുമാനം, പുതിയ വരുമാന ആശയങ്ങൾ എല്ലാം അനുകൂലമാണ്. പണം നിങ്ങളിലേക്ക് ആകർഷിക്കാനുള്ള കഴിവിൽ വിശ്വാസം പുലർത്തുക. അല്ലെങ്കിൽ സഹായവും പ്രായോഗിക പിന്തുണയും അപ്രതീക്ഷിതമായി ലഭിക്കാം. ദിവസാവസാനം സ്വന്തമായ വസ്തുക്കൾ പരിശോധിച്ച് ക്രമത്തിലാക്കുന്നത് നല്ലതാണ്.

Read More: പുണർതക്കാർക്ക് മനസ്സിന് സമാധാനം, പൂയക്കാർക്ക് അവിചാരിത തടസ്സങ്ങൾ, ആയില്യക്കാർക്ക് കടബാധ്യതകൾ വീട്ടും

daily horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: