scorecardresearch

Daily Horoscope January 17, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇപ്പോൾ ശുഭാപ്തിവിശ്വാസം വളരെയധികമുണ്ട്. എല്ലാവരും മികച്ചത് പ്രതീക്ഷിക്കുന്നു. ദൗർബല്യങ്ങൾ നിയന്ത്രിക്കൻ സാധിക്കണം. അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധവേണം. ഒരു പങ്കാളി ഇപ്പോൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങൾ ഒഴിവാക്കണം.

Advertisment

ഇടവം രാശി (ഏപ്രിൽ 21 മെയ് 21)
സ്ഥിരതയുള്ള ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിലും, ഈ ആഴ്‌ച അശ്രദ്ധമായ പ്രേരണകളുണ്ടാകാം. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ നിങ്ങള്‍ തയാറായേക്കും. എന്നാല്‍ ചൂതാട്ടക്കാര്‍ സാധാരണയായി തോല്‍ക്കുന്നു എന്നതാണ് വസ്തുത. റിസ്‌ക് എടുക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഗ്രഹ ഘടകങ്ങള്‍ പ്രേരിപ്പിക്കുന്നത് ഇതുകൊണ്ടാണ്. നിങ്ങള്‍ എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിക്കണം. നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ദൃഢനിശ്ചയമുണ്ടെങ്കില്‍ അതായിരിക്കാം കാരണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ അഭിലാഷങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വര്‍ധിച്ചുവരുന്നു. നിങ്ങള്‍ക്ക് ശരിക്കും എന്താണ് വേണ്ടത്? എന്താണ് ചെയ്യേണ്ടത്? നിങ്ങള്‍ ശരിക്കും ആരുടെ കൂടെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു? ഒരിക്കല്‍ നിങ്ങള്‍ ഈ ചെറിയ സംഖ്യ കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തുടങ്ങാം. അല്‍പ്പം ക്ഷതത്തോടെ നിങ്ങള്‍ ഉയര്‍ന്നുവന്നേക്കാം

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സഹപ്രവര്‍ത്തരുടെ സഹതാപമില്ലാത്ത മനോഭാവവും തെറ്റായ പെരുമാറ്റത്തിനും കാരണം അവര്‍ ശ്രദ്ധിക്കുന്നില്ല എന്നതുകൊണ്ടല്ല. വൈകാരിക പ്രശ്‌നങ്ങളുടെ ഭാരത്താല്‍ കഷ്ടപ്പെട!ന്നതുകൊണ്ടാണ് എന്ന് നിങ്ങള്‍ തിരിച്ചറിയണം. നിങ്ങള്‍ നിങ്ങളില്‍ തന്നെ കൂടുതല്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കുക.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ശുഭാപ്തിവിശ്വാസത്തിന്റെ നിലയിലും, മുന്നറിയിപ്പില്ലാതെ പലതും സംഭവിച്ചേക്കാം. അപകടസാധ്യതയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങൾ വളരെയധികം പരിശ്രമിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ശക്തവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങൾ നിങ്ങളെ കൂടുതൽ തുറന്ന് സംസാരിക്കാനും ആത്മവിശ്വാസം പ്രകടിപ്പിക്കാനും പ്രേരിപ്പിക്കുന്നു. ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുക. നിങ്ങൾ ഉണർന്നിരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചിലപ്പോൾ, നിങ്ങൾ ഒരു കാര്യം ചെയ്യുന്നു, പ്രപഞ്ചം മറ്റൊന്ന് ചെയ്യുന്നു. ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ സൂക്ഷിക്കാൻ നിങ്ങൾ ശ്രമിക്കുന്നപോലെ തന്നെ മറുവശത്തും ചിലത് സംഭവിക്കാം. ഈ ആഴ്ചയില്‍ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോലെ കുറച്ച് സമയമെങ്കിലും ലഭിക്കും എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ശരിയും നീതിയുമാണെന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾക്കായി ഉറച്ചുനിൽക്കുന്നത് തുടരണം. കൂടാതെ, നിങ്ങളുടെ രാശിയില്‍ സുബോധമുള്ള പ്രദേശങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുമ്പോൾ, മറ്റ് ആളുകൾ നിങ്ങളുടെ കാര്യത്തിലുണ്ടാകുമെന്ന് ഉറപ്പാക്കുക, അതിനാൽ അവസാന നിമിഷം പുറത്തുപോകരുത്. നിങ്ങൾ മറ്റൊരാളെ നിരാശപ്പെടുത്തുകയാണെങ്കിൽ, അത് സൗമ്യമായി ചെയ്യുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ എപ്പോഴെങ്കിലും വിവേചനരഹിതമായി വലഞ്ഞിരുന്നുവെന്നോ അല്ലെങ്കിൽ നിങ്ങൾ പൊട്ടിത്തെറിക്കുമെന്ന് കരുതി ഒരേസമയം നിരവധി ദിശകളിലേക്ക് വലിച്ചിഴക്കപ്പെട്ടതോ ആയ സംഭവങ്ങള്‍ ആഴ്ചകൾക്കുള്ളിൽ നിങ്ങൾ മറക്കുമെന്ന് പറയുന്നത് ശരിയാണ്. എന്നിരുന്നാലും, ഒരിക്കൽ കൂടി നിങ്ങളുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഉറപ്പായ ഒരു കാര്യം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഒന്നും ഉറപ്പില്ല എന്നതാണ്. കുറച്ച് മാസത്തേക്കെങ്കിലും ചില പദ്ധതികള്‍ നിങ്ങള്‍ സ്വയം സൂക്ഷിച്ചു വയ്ക്കേണ്ടതായി വരും. മറ്റുള്ളവരോട് ആലോചിക്കാൻ അവകാശമില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. നിങ്ങൾ അവരെയും ഒപ്പം കൂട്ടേണ്ടതുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇത് തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണെന്ന് തോന്നുന്നു. എന്നാൽ മറ്റുള്ളവർ നിങ്ങളെ എത്രമാത്രം പ്രേരിപ്പിക്കാൻ ശ്രമിച്ചാലും, ഉറച്ച തീരുമാനങ്ങളൊന്നും എടുക്കാൻ സാധ്യതയില്ല. ഇനിയും കൂടുതൽ വിവരങ്ങൾ വരാനുണ്ട്, അതിനാൽ ക്ഷമയോടെയിരിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ ജോലി സ്ഥലത്ത് ആരെയങ്കിലും മാനസികമായി ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ അത് അവസാനിപ്പിക്കുക. അല്ലെങ്കില്‍ ഒരിടത്തുമെത്തില്ല എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയേക്കും. എന്നിരുന്നാലും, ഒരു അനുഭവവും പാഴാക്കപ്പെടുന്നില്ലെന്നും തെറ്റുകളിൽ നിന്ന് വിലപ്പെട്ട പാഠങ്ങൾ പഠിക്കാമെന്നും ഉള്ള അറിവോടെ സ്വയം ആശ്വസിക്കാം.

Read More

Horoscope Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: