scorecardresearch

Today's Rashi Phalam January 15, 2026: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Daily Horoscope

Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് മാതാപിതാക്കളോ മോധാവിയോ അല്ലെങ്കിൽ അധികാരസ്ഥാനത്തുള്ള ആരെങ്കിലുമോ നിങ്ങൾക്ക് ഒരു ഉപകാരം ചെയ്യാനോ സമ്മാനം നൽകാനോ സാധ്യതയുണ്ട്. അതിനായി മനസ്സുതുറന്ന് ഇരിക്കുക. സംഭവിക്കുന്നതെന്തായാലും, നിങ്ങൾ ചെയ്യുന്നതിലും ജീവിക്കുന്ന രീതിയിലും കൂടുതൽ ആത്മവിശ്വാസവും സുരക്ഷിതത്വവും ഉണ്ടാക്കാൻ ഇത് സഹായിക്കും. പുതിയൊരു കാര്യവും പഠിക്കാൻ ഇന്ന് വളരെ നല്ല ദിവസമാണ്. അന്വേഷിക്കാനും പഠിക്കാനും മുന്നോട്ട് പോകൂ.

Advertisment

ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ഇന്ന് അപ്രതീക്ഷിത അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ഇതൊരു ശക്തമായ പ്രണയദിനം കൂടിയാണ്. വ്യത്യസ്ത സ്വഭാവമുള്ള ഒരാളുമായി ആകർഷണമോ, പ്രായവ്യത്യാസമുള്ളതോ കൂടുതൽ സ്ഥിരതയുള്ളതോ ആയ ഒരാളോടുള്ള പ്രണയമോ ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതും നല്ലതാണ്.

മിഥുനം രാശി (മേയ് 21 – ജൂൺ 20)
ബാങ്കിംഗ് ഇടപാടുകളിലും സാമ്പത്തിക കാര്യങ്ങളിലുമാണ് ഇന്ന് കൂടുതൽ ശ്രദ്ധ വേണ്ടത്, കാരണം അപ്രതീക്ഷിതമായ ഒരു മാറ്റം സംഭവിക്കാം. അധികം സാധ്യത അത് നിങ്ങള്ക്ക് ഗുണകരമായിരിക്കും, ഒരു സമ്മാനമായോ സന്തോഷകരമായ ഒരു വാർത്തയായോ എത്താം. ദീർഘകാല ലാഭത്തിനും ഇത് വഴിയൊരുക്കാം. അതേസമയം, പ്രണയബന്ധങ്ങളിൽ ശക്തമായ വികാരങ്ങൾ നിറഞ്ഞുനിൽക്കും; മറ്റുള്ളവരെ ശ്രദ്ധിച്ചു കേൾക്കുകയും സഹകരിക്കുകയും ചെയ്യുക.

Also Read: രോഹിണിക്കാർക്ക് പ്രതികൂലതകൾ വരാം, മകയിരക്കാർക്ക് ലാഭനഷ്ടങ്ങൾ, തിരുവാതിരക്കാർക്ക് യാത്രാക്ലേശം

കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് നിങ്ങളുടെ സൗഹൃദങ്ങളിലോ ബന്ധങ്ങളിലോ ഒരു അപ്രതീക്ഷിത വശം പ്രകടമാകാം. അസാധാരണമായെങ്കിലും നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ട്. ജോലിപങ്കിടലിനെയോ സംയുക്ത ചെലവുകളെയോ കുറിച്ച് ഗൗരവമായൊരു ചർച്ചയും ഉണ്ടാകാം. ഒരു പുതിയ, ആവേശകരമായ പരിചയം കൂടി ദിനത്തിൽ ഉൾപ്പെടാം. കാര്യങ്ങൾ ക്രമീകരിക്കാൻ സമയം കണ്ടെത്തുക.

ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
ഇത് ഒരു സന്തോഷവും വിനോദവും നിറഞ്ഞ ദിവസമാണ്. സാമൂഹിക ഇടപെടലുകളിലേക്കോ വ്യത്യസ്തമായ ഏതെങ്കിലും കാര്യങ്ങളിലേക്കോ നിങ്ങളെ ആകർഷിക്കും. അതേസമയം, ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും നിങ്ങൾ സന്നദ്ധനാകും. അപ്രതീക്ഷിതമായ ഒരു സംഭവമോ, ഒരു ലഘു പ്രണയസൂചനയോ പോലും ഉണ്ടാകാം. ആളുകളോടൊപ്പം സമയം ചെലവഴിക്കൂ.

കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
ഇന്ന് അപ്രതീക്ഷിതമായോ ആവേശകരമായോ എന്തെങ്കിലും സംഭവിക്കാം. സാമൂഹിക സംഗമത്തിനുള്ള ക്ഷണമോ, വ്യത്യസ്ത സ്വഭാവമുള്ള പുതിയ ഒരാളുടെ പരിചയമോ ഉണ്ടാകാം. പുതിയൊരു പ്രണയബന്ധത്തിന്റെ തുടക്കസൂചനകളും കാണാം. കുട്ടികളുള്ളവർ ഇന്ന് അല്പം കൂടുതൽ ജാഗ്രത പാലിക്കുക, കാരണം ചെറിയ അപകടസാധ്യതയുള്ള ദിനമാണ്. വൈകുന്നേരം വീട്ടിൽ ശാന്തമായി വിശ്രമിക്കുന്നത് നല്ലതാണ്.

Also Read: അശ്വതിക്കാർക്ക് ദാമ്പത്യത്തിന് വഴിതെളിയാം, ഭരണിക്കാർക്ക് വരുമാനം ഉയരും, കാർത്തികക്കാർക്ക് അപ്രതീക്ഷിത തടസങ്ങൾ

തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
കുടുംബത്തെ സന്തോഷിപ്പിക്കുന്ന ഒരു അപ്രതീക്ഷിത സംഭവം ഇന്ന് ഉണ്ടാകാം. ആകർഷകമോ സാങ്കേതികമോ ആയ എന്തെങ്കിലും വാങ്ങാനുള്ള സാധ്യതയും ഉണ്ട്. അപ്രതീക്ഷിതമായൊരു അതിഥി വാതിൽക്കൽ എത്തിച്ചേരാനും ഇടയുണ്ട്. ഭാവി സുരക്ഷിതമാക്കുന്ന, വീട്ടുമായി ബന്ധപ്പെട്ട ബുദ്ധിപരമായ ഒരു തീരുമാനം എടുക്കാനും നിങ്ങൾ തയ്യാറാകും. പ്രധാനപ്പെട്ട സംഭാഷണങ്ങൾക്ക് ഇത് നല്ല സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇത് സന്തോഷകരമായ ഒരു ദിവസമാണ്. പുതിയ സ്ഥലങ്ങളും മുഖങ്ങളും ആശയങ്ങളും ദിനത്തെ അപ്രതീക്ഷിതമായി ഉന്മേഷകരമാക്കും. സാമൂഹിക പദ്ധതികൾ, യാത്രകൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്ന ഗൗരവചർച്ചകൾ നടക്കാം. പണം സംബന്ധിച്ച ചിന്തകളും മനസ്സിലുണ്ടാകും, അതിനാൽ സ്വന്തമായ വസ്തുക്കൾ ശ്രദ്ധിക്കുക.

ധനു രാശി (നവംബർ 22 – ഡിസംബർ 21)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ രാശിയിലായതിനാൽ മറ്റുള്ളവരെക്കാൾ അല്പം മുൻതൂക്കം നിങ്ങൾക്കുണ്ട്. ഈ അവസരം ഉപയോഗിച്ച് സർവകലോകത്തോട് ഒരു ആഗ്രഹം ചോദിച്ചുനോക്കാം. അതേസമയം, പണവും സ്വത്തുക്കളും സൂക്ഷ്മമായി കൈകാര്യം ചെയ്യുക, കാരണം അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാം. നല്ല വശം എന്തെന്നാൽ, ഒരു സമ്മാനം ലഭിക്കാനും സാധ്യതയുണ്ട്. ദിനാവസാനം നിങ്ങൾ വിജയഭാവത്തോടെ ഇരിക്കും.

Also Read: മകരക്കൂറുകാർക്ക് സാമ്പത്തിക പുരോഗതി, കുംഭക്കൂറുകാർക്ക് ബന്ധുജന ക്ലേശം, മീനക്കൂറുകാർക്ക് സ്ഥാനക്കയറ്റം

മകരം രാശി (ഡിസംബർ 22 – ജനുവരി 19)
ഇന്ന് അല്പം ശാന്തമായ സമയം കണ്ടെത്തി മനസ്സിനൊരു ഇടവേള നൽകുന്നത് നല്ലതാണ്. എന്നിരുന്നാലും, സാമൂഹിക ബാധ്യതകൾ കാരണം അപ്രതീക്ഷിതമായി സമയാവശ്യങ്ങൾ ഉയരാം, പ്രത്യേകിച്ച് കടപ്പാടെന്ന തോന്നലാൽ പ്രതികരിക്കേണ്ടി വരുമ്പോൾ. വസ്ത്രങ്ങൾ വാങ്ങാനുള്ള പെട്ടെന്നുള്ള ആഗ്രഹം സന്തോഷം നൽകും. സ്വകാര്യത തേടുന്നത് നിങ്ങള്ക്ക് ആശ്വാസകരമായിരിക്കും.

കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് ഒരു രഹസ്യപ്രണയമോ ലഘു ആകർഷണമോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു സ്ത്രീസുഹൃത്തിനോടോ ഗ്രൂപ്പിലെ ഒരാളോടോ ഉള്ള സംഭാഷണം നിങ്ങളുടെ ഭാവിപദ്ധതികളെ സ്വാധീനിച്ചേക്കാം. മറവിൽ നടന്നിരുന്ന ഏതെങ്കിലും കാര്യം ഇപ്പോൾ നിങ്ങളുടെ സാമ്പത്തിക നിലക്ക് സ്ഥിരത നൽകാൻ സഹായിക്കും. ഒരു സുഹൃത്തിനോട് തുറന്ന് സംസാരിക്കുക.

മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇത് ഒരു ജനപ്രിയ ദിനമാണ്. അപ്രതീക്ഷിതമായ ആകർഷണങ്ങളും കൂടിക്കാഴ്ചകളും ദിനത്തെ സന്തോഷകരവും ലളിതവുമാക്കും. ഏതു ദിശയിലേക്കും ചാടാൻ തയ്യാറാകുന്ന തരത്തിൽ ചലനാത്മകത നിലനിർത്തുക. പ്രായം കൂടിയ ഒരാളോടൊപ്പം സമയം ചെലവഴിക്കുകയോ, സാമൂഹിക ബാധ്യതകൾ നിറവേറ്റുകയോ, ഒരാളോട് ബഹുമാനം പ്രകടിപ്പിക്കുകയോ ചെയ്യാം. ഇന്ന് നിങ്ങൾ ശ്രദ്ധാകേന്ദ്രമായിരിക്കും.

Read More:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: