/indian-express-malayalam/media/media_files/bRmjs32bsYooPL6uwMUD.jpg)
Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
കച്ചവടത്തിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂര യാത്ര നടത്തേണ്ടതായി വരും. കുടുബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ചെലവുകൾ വർധിക്കും.ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും. മുൻകോപം നിയന്ത്രിക്കണം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ജീവിത പങ്കാളിയുമായി തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യേണ്ടതായി വരും. അലച്ചിൽ വർധിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. ജോലി സ്ഥലത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും.
Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ
മിഥുനം രാശി (മെയ് 22 - ജൂൺ 21)
പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വാതുവെപ്പിൽ ധനനഷ്ടത്തിന് സാധ്യയുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും. ബിസിനസ് സംരഭങ്ങൾ ആരംഭിക്കാൻ പറ്റിയ സമയമല്ല. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
മാനസിക സമ്മർദ്ദം വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. മാതാപിതാക്കളുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകർക്ക് സഹായങ്ങൾ ചെയ്തുകൊടുക്കും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ചെലവഴിക്കും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
പ്രതിസന്ധികളെ ശാന്തതയോടെ നേരിടും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സഹപ്രവർത്തകരെ സാമ്പത്തികമായി സഹായിക്കും. അലച്ചിൽ വർധിക്കും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ സഫലീകരിക്കും. പഴയകാല സുഹൃത്തുക്കളെ വീണ്ടും കാണാൻ യോഗമുണ്ട്.
Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)
ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെടും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. കടം കൊടുത്ത പണം തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
സാമ്പത്തിക തട്ടിപ്പുകൾക്ക് സാധ്യതയുള്ളതിനാൽ പണം ശ്രദ്ധിച്ച് ഉപയോഗിക്കുക. തൊഴിലിടത്തിൽ അംഗീകാരങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും. സുഹൃത്തുക്കൾക്ക് സഹായങ്ങൾ ചെയ്തുകൊടുക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
അനാവശ്യ ആധികൾ വർധിക്കും. എന്ത് പ്രവൃത്തിയിലും പൂർണ്ണ തൃപ്തി അനുഭവപ്പെടില്ല. മുൻകോപം നിയന്ത്രിക്കണം. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കും. ജീവിതപങ്കാളിയുടെ വാക്കുകൾക്ക് ശ്രദ്ധ നൽകും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ യോഗമുണ്ട്. പുതിയ കരാറിൽ ഏർപ്പെടും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ ആവശ്യങ്ങൾ നിറവേറ്റും. പരീക്ഷകളിൽ വിജയം ഉണ്ടാകും. അനാവശ്യ ചെലവുകൾ വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം. അലച്ചിലുകൾ വർധിക്കും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
വിട്ടുവീഴ്ച മനോഭാവം വർധിക്കും. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. അപ്രതീക്ഷിത ധനയോഗത്തിന് സാധ്യതയുണ്ട്്. കുടുംബ ജീവിതത്തിൽ സ്വസ്ഥത കുറയും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. മാതാപിതാക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സന്നദ്ധ പ്രവർത്തനത്തിന് കൂടുതൽ സമയ ചെലവഴിക്കും. പുതിയ വീടിനെപ്പറ്റിയുള്ള ആലോചനകൾ വർധിക്കും. അഭിമുഖം, പരീക്ഷ എന്നിവയിൽ വിജയം നേടും. സാമ്പത്തിക നേട്ടമുണ്ടെങ്കിലും ചെലവുകൾ വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്. ജീവിതപങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
വരുമാനം വർധിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകും. കുടുംബജീവിതത്തിൽ സ്വസ്ഥതയുണ്ടാകും. തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കുമെങ്കിലും കൃത്യമായി ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും. പുതിയ കരാറുകളിൽ ഏർപ്പെടും.
Read More: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ ആയില്യംവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us