/indian-express-malayalam/media/media_files/2025/01/15/daily-horoscope-2025-1.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് ജോലിസ്ഥലത്തോ മറ്റുളളവരെ സഹായിക്കുന്ന ജോലികളിലോ, അല്ലെങ്കിൽ ഓമന മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ വളരെ ജാഗ്രത പാലിക്കുക. ആശയവിനിമയങ്ങൾ കുഴഞ്ഞുപോകാനും തെറ്റിദ്ധാരണകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കാൻ ഇത് നല്ല ദിനമല്ല. പ്രവർത്തതനങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടാൽ നാളെക്ക് മാറ്റിവെയ്ക്കാം. രാത്രി, കാര്യങ്ങൾ ക്രമത്തിലാക്കാനായി സമയം മാറ്റിവെക്കുക.
ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ഈ ആഴ്ച പ്രണയജീവിതത്തിൽ നല്ലൊരു മാറ്റം വരും, എന്നാൽ ഇന്ന് മാത്രം കാര്യങ്ങൾ അൽപ്പം മങ്ങലേറിയിരിക്കും. സ്വയം സംശയിക്കുന്ന നിലപാടുകളും അസ്വസ്ഥതയും ആശയക്കുഴപ്പവും പ്രാധാന്യമുള്ള വിഷയങ്ങൾ മൂടിയിടാൻ ഇടയാകും. കുട്ടികളെയോ പ്രണയബന്ധത്തെയോ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ ഇന്ന് ഒഴിവാക്കുന്നതാണ് നല്ലത്. നാളെ കാര്യങ്ങൾ കൂടുതൽ വ്യക്തമായിരിക്കും. രാത്രി, ചുറ്റുപാടുകൾ ശ്രദ്ധിച്ച് നിരീക്ഷിക്കുക.
മിഥുനം രാശി (മേയ് 21 – ജൂൺ 20)
ഇന്ന് അധികാരസ്ഥാനത്തുള്ളവരോടോ മേൽനിലവാരങ്ങളോടോ അനുമതിയോ പിന്തുണയോ ചോദിക്കാൻ യോജിച്ച ദിവസം അല്ല. അവരുടെ പ്രതികരണം സ്വീകരിക്കാൻ ബുദ്ധിമുട്ടാകാം. ആത്മവിശ്വാസവും ഇപ്പോൾ കുറവായിരിക്കാം, കൂടാതെ എല്ലാ വിവരങ്ങളും വ്യക്തമായിരിക്കണമെന്നില്ല. തെറ്റിദ്ധാരണകളും മൂടിവെപ്പുകളും നടക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇന്ന് താഴ്ന്ന പ്രൊഫൈൽ പിന്തുടരുക. രാത്രി, വിശ്രമിക്കുക.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് വാദപ്രതിവാദങ്ങളിൽ നിന്നും വിവാദ വിഷയങ്ങളിൽ നിന്നും കഴിയുന്നത്ര അകന്നു നിൽക്കുക. കാര്യങ്ങൾ വളരെ വേഗം നെഗറ്റീവ് ദിശയിലേക്ക് പോകാൻ സാധ്യതയുണ്ട്. അനാവശ്യ വിധിന്യായ മനോഭാവവും ഉറച്ചു പിടിച്ച നിലപാടുകളും സഹകരണം പ്രയാസമാക്കും. കാര്യങ്ങൾ കാണുന്നതിലും മോശം പോലെ തോന്നാമെങ്കിലും വിശ്വസിക്കുന്നതിനു മുമ്പ് ആത്മവിശ്വാസത്തോടെ വിലയിരുത്തുക. രാത്രി, ജാഗ്രത പാലിക്കുക.
ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
ഇന്ന് പ്രധാനപ്പെട്ട ധനകാര്യ തീരുമാനങ്ങൾ എടുക്കരുത്. കൂടാതെ ഷോപ്പിങ്ങിനും ഇന്ന് നല്ല സമയം അല്ല. ആശയക്കുഴപ്പം, തെറ്റിദ്ധാരണ, തീരുമാനമില്ലായ്മ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. മനസ്സിൽ നിന്നും അല്പം ഭാരത്വം അനുഭവപ്പെടാം, അത് തീരുമാനങ്ങളെ ബാധിക്കും. നാളെ കാര്യങ്ങൾ വ്യക്തമായിരിക്കും. രാത്രി, നിങ്ങളുടെ സ്വത്തുസംബന്ധമായ കാര്യങ്ങൾ സുരക്ഷിതമാക്കുക.
കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
ഇന്ന് തുറന്നുപറയുന്നതിലും മുന്നോട്ട് ചാടുന്നതിലും കുറച്ച് ശ്രദ്ധിക്കുക. അത്ര നല്ല ദിനമല്ല. ചിലർ സത്യം വളച്ച് പറഞ്ഞേക്കാം. കൂടാതെ ആകെ അന്തരീക്ഷം അല്പം നെഗറ്റീവ് ആകാം. അതിനാൽ ഇന്ന് ക്ഷമയോടെ നിശ്ശബ്ദമായി ഇരിക്കുന്നത് തന്നെ മികച്ചത്. എന്തെങ്കിലും വലിയ തീരുമാനമുണ്ടെങ്കിൽ നാളെക്കാക്കി വെയ്ക്കുക. രാത്രി, കാര്യങ്ങൾ ശാന്തമായി കൈകാര്യം ചെയ്യുക.
തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ കൂടുതൽ വീട്ടിലേക്കും കുടുംബത്തിലേക്കുമാണ്. അതുകൊണ്ട് കഴിയുമെങ്കിൽ വീട്ടിൽ ശാന്തമായി കഴിയുന്നത് നല്ലതാണ്. ജോലിയും ആരോഗ്യമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റിദ്ധാരണകൾക്കും ഒതുക്കിവെച്ച വിവരങ്ങൾക്കും സാധ്യതയുണ്ട്. കാര്യങ്ങളെ ഏറ്റവും മോശമായി കാണാനുള്ള പ്രവണതയും ഉണ്ടാകാം. അതുകൊണ്ട് പ്രധാന പ്രവർത്തനങ്ങൾ നാളെക്കാക്കി വെയ്ക്കുക. രാത്രി, കാര്യങ്ങളെ ദൂരത്ത് നിന്ന് നിരീക്ഷിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇന്ന് സുഹൃത്തുക്കളോ കൂട്ടായ്മകളോ നിങ്ങളെ നിരാശരാക്കാൻ ഇടയുണ്ട്. ആകെ സംഭാഷണങ്ങൾ ആശയക്കുഴപ്പവും മാനസികഭാരം നിറഞ്ഞതുമാവാം. ഇത് കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ വിനോദപരിപാടികളിലോ പ്രതിഫലിക്കാം. സാധ്യമായിടത്ത് കാര്യങ്ങൾ നാളെ വരെ മാറ്റിവെയ്ക്കുക. രാത്രി, ശ്രദ്ധയോടെ കേൾക്കുക.
ധനു രാശി (നവംബർ 22 – ഡിസംബർ 21)
ഇന്ന് നിങ്ങൾ പൊതുസ്ഥലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. അതിനാൽ പ്രകോപനപരമായോ വിധിപറയുന്ന രീതിയിലോ സംസാരിക്കുന്നത് ഒഴിവാക്കുക. തെറ്റിദ്ധാരണയും വാസ്തവവിരുദ്ധതയും നിറഞ്ഞ ഊർജമാണ് ഇന്നത്തെത്. കാര്യങ്ങളെ മൃദുവായി കൈകാര്യം ചെയ്യുക. രാത്രി, ഓരോ കാര്യത്തോടും സൂക്ഷ്മമായിരിക്കുക.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 22 – ജനുവരി 19)
ഇന്ന് രാഷ്ട്രീയം, മതം, സാമൂഹിക വിഷയങ്ങൾ തുടങ്ങിയ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കുക. യാതൊരു പ്രായോഗിക ഫലവും ഉണ്ടാകില്ല. മറിച്ച് വാതാവരണം കൂടുതൽ പ്രതികൂലമാകും. ചിലർ സത്യം വലിച്ചുകയറ്റിയേക്കാം. നാളെ കാര്യങ്ങൾ വളരെ മെച്ചമാകും. രാത്രി, പഠനത്തിനോ ചിന്തയ്ക്കോ സമയം ചിലവഴിക്കുക.
കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് അവകാശങ്ങൾ, പങ്കുവെക്കുന്ന സ്വത്ത്, ഇൻഷുറൻസ്, കടങ്ങൾ മുതലായ ധനകാര്യ തീരുമാനങ്ങൾ മാറ്റിവെയ്ക്കുക. കാര്യങ്ങൾ വ്യക്തമായി കാണാനാകാത്ത ദിനമാണ് ഇത്. വഞ്ചനയുടേയോ തെറ്റിദ്ധാരണയുടേയോ സാധ്യതയുണ്ട്. രാത്രി, വിവരങ്ങൾ വീണ്ടും പരിശോധിക്കുക.
മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇന്ന് ആരുടേയോ വിധിപറയലോ വിലയിരുത്തലോ നിങ്ങളെ ബാധിച്ചേക്കാം. അത് യാഥാർത്ഥ്യമാകാമോ ഇല്ലയോ എന്നത് രണ്ടാമതാണ്. പ്രധാന കാര്യം നിങ്ങളെങ്ങനെ അനുഭവിക്കുന്നു എന്നതാണ്. ഇന്നത്തെ ദിനത്തിൽ ആശയക്കുഴപ്പം, തെറ്റിദ്ധാരണ, മാനസികഭാരം, ഇവയൊന്നും അപൂർവമല്ല. പക്ഷേ ആശ്വാസം എന്തെന്നാൽ, നാളെ കാര്യങ്ങൾ വ്യക്തമായിരിക്കും. രാത്രി, ശ്രദ്ധയോടെ കേൾക്കുക.
Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us