scorecardresearch

Today's Rashi Phalam January 06, 2026: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Daily Horoscope | Horoscope

Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് നിങ്ങളെ കണ്ടുമുട്ടുന്നവർക്ക് നിങ്ങൾ ചില നല്ല ഉപദേശങ്ങൾ നൽകിയേക്കാം. മേലധികാരികളും മാതാപിതാക്കളും അധികാരസ്ഥാനത്തുള്ളവരും നിങ്ങളെ ആകർഷകവും കഴിവുള്ളവരുമായി കാണും. ഈ ആദരവ് ചിലപ്പോൾ ചെറിയൊരു പ്രണയസ്പർശത്തിലേക്കോ ആകർഷണത്തിലേക്കോ വഴിതെളിക്കാനും സാധ്യതയുണ്ട്. രാത്രി, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ഇന്ന് അവസരം ലഭിക്കുന്നുവെങ്കിൽ വിനോദയാത്രയ്ക്ക് പോകാൻ നോക്കൂ. കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ നഗരത്തിനുള്ളിലാണ് എങ്കിലും ഒരു വിനോദസഞ്ചാരിയെ പോലെ ചെറിയ മാറ്റങ്ങൾ പരീക്ഷിക്കുക. മറ്റൊരു കഫേയിൽ ഒരു കാപ്പി പോലെ ലളിതമായ കാര്യങ്ങളും പുതിയ അനുഭവമാകും. സാധ്യമെങ്കിൽ കലാപ്രദർശനങ്ങളും കലാമേളകളും സന്ദർശിച്ച് വ്യത്യസ്ത സംസ്കാരങ്ങളുടെ സൗന്ദര്യം ആസ്വദിക്കുക. രാത്രി, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കൂ.

മിഥുനം രാശി (മേയ് 21 – ജൂൺ 20)
ബാങ്കിംഗ്, പങ്കുവെക്കുന്ന സ്വത്തുകൾ, അവകാശസംഭന്ധിച്ച വിഷയങ്ങൾ മുതലായവയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഇന്ന് അനുകൂലമായിരിക്കും. അടുത്തിടെ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചിന്തകളിലും ആശയവിനിമയശേഷിയിലും ആത്മവിശ്വാസം വയ്ക്കൂ. രാത്രി, മനസ്സിനെ ശാന്തമാക്കാൻ സമയം കണ്ടെത്തുക.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് പങ്കാളികളുമായും അടുത്ത സുഹൃത്തുകളുമായുള്ള സംഭാഷണങ്ങൾ സുഗമമായിരിക്കും. അടുത്തിടെ ഒരാളോടുള്ള അല്പം അസ്വസ്ഥതയോ മറ്റു വികാരങ്ങളോ ഉണ്ടായിരുന്നുവെങ്കിൽ, ഇന്ന് അത് ശമിക്കും. സൂര്യനും ശുക്രനും നിങ്ങളുടെ വിരുദ്ധരാശിയിൽ ചേർന്നിരിക്കുന്നതിനാൽ പരസ്പര ബോധ്യവും ഇളവും വർധിക്കും. രാത്രി, മനസ്സുതുറന്ന് സംസാരിക്കുക.

ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
ഇന്ന് ധനകാര്യ തീരുമാനങ്ങളോ ജോലിയുമായി ബന്ധപ്പെട്ട ചെലവുകളോ സംബന്ധിച്ച് ചന്ദ്ര സ്ഥാനം പരിശോധിച്ച് മുന്നോട്ട് പോകുക. എങ്കിലും സഹപ്രവർത്തകരുമായും മേലധികാരികളുമായും ബന്ധങ്ങൾ നല്ല വിധത്തിൽ മുന്നേറും. മുമ്പ് ചിലർക്ക് നിങ്ങളുടെ ആത്മവിശ്വാസം ഭീഷണിയായി തോന്നിയിരുന്നാലും, ഇന്ന് അത് ശമിച്ചിരിക്കും. രാത്രി, സ്വന്തമായി കൈവശമുള്ളവയെ കുറിച്ച് ശ്രദ്ധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ രാശിയിലേക്ക് കടക്കുന്നതിനാൽ, മറ്റു രാശികളേക്കാൾ ചെറിയൊരു മുൻ‌തൂക്കം നിങ്ങൾക്കുണ്ട്. ഇത് ബ്രഹ്മാണ്ഡത്തോട് ഒരു ചെറിയ സഹായമാവശ്യപ്പെടാനുള്ള നല്ല സമയം തന്നെയാണ്. വിധി ഇന്ന് കന്ന്യാരാശിക്കാർക്ക് അനുകൂലമാണ്. വിജയം നിങ്ങളുടെ പക്ഷമായിരിക്കും.

Also Read: തിരുവോണക്കാർക്ക് മാനസിക സംഘർഷം ഉയരും, അവിട്ടക്കാർക്ക് ആത്മവിശ്വാസം കുറയും, ചതയക്കാർക്ക് തടസങ്ങൾ നീങ്ങും

തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
ഇന്ന് മനോഹരമായ അന്തരീക്ഷത്തിൽ ചില നിമിഷങ്ങൾ ഒറ്റയ്ക്കായി ചെലവഴിക്കുന്നത് നിങ്ങൾക്ക് വലിയ സന്തോഷം നൽകും. വീട്ടിലായിരിക്കാം അത് കൂടുതൽ സുഖകരമാവുക. വീടിനെ അലങ്കരിക്കാനോ മനോഹരമാക്കാനോ ആലോചിക്കുന്നുണ്ടെങ്കിൽ, അതിലാവശ്യത്തേക്കാൾ ചെലവ് വരുത്താതിരിക്കാൻ ശ്രദ്ധിക്കൂ. ബില്ലുകൾ സൂക്ഷിക്കുക. രാത്രി, ശാന്തമായ ഏകാന്തത ആസ്വദിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇന്ന് മറ്റുള്ളവരുമായി നടക്കുന്ന സംഭാഷണങ്ങൾ മധുരവും സൗഹൃദപൂർണ്ണവുമായിരിക്കും. സാമ്പത്തിക ചർച്ചകളും നിങ്ങള്ക്ക് അനുകൂലമാകും. അതോടൊപ്പം, നിങ്ങളുടെ ദൈനംദിന ലോകത്തിന്റെ ചെറിയ സുന്ദരതകളും നിങ്ങളെ കൂടുതൽ ആകർഷിക്കും, ഇതൊരു മനോഹരമായ അനുഗ്രഹമാണ്. രാത്രി, സൗഹൃദബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

ധനു രാശി (നവംബർ 22 – ഡിസംബർ 21)
ഇന്ന് നിങ്ങളുടെ ശ്രദ്ധ മുഴുവൻ പണം, വരുമാനം, സ്വത്ത്, വിലപ്പെട്ട വസ്തുക്കൾ എന്നിവയ്ക്കാണ്. നിങ്ങളുടെ സമ്പാദ്യ സാധ്യതകളെക്കുറിച്ചുള്ള ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കൂ, അവക്കു വിലയുണ്ട്. എന്നാൽ ഒരേസമയം, ചെറിയ അധികചെലവിലേക്കും സ്വയം പ്രലോഭനത്തിലേക്കും വഴുതിപ്പോകാനുള്ള സാധ്യതയുണ്ട്. സൂക്ഷിക്കുക. രാത്രി, നിങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടും.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

മകരം രാശി (ഡിസംബർ 22 – ജനുവരി 19)
നിങ്ങളുടെ രാശിയിൽ നാലു ഗ്രഹങ്ങൾ കൂടിച്ചേർന്നിരിക്കുന്നതിനാൽ, ഇന്ന് പ്രത്യേകിച്ച് സൂര്യനും ശുക്രനും കൈകോർക്കുന്നതോടെ, നിങ്ങൾക്കൊപ്പം സംസാരിക്കുന്ന എല്ലാവരോടും നിങ്ങൾക്ക് ലളിതമായി ഇണങ്ങിച്ചേരാൻ സാധിക്കും. പുതിയൊരു പ്രണയസാദ്ധ്യതയും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാം. പുറത്തിറങ്ങി ആളുകളെ കണ്ടുമുട്ടൂ. വസ്ത്രങ്ങൾ വാങ്ങുന്നതിനും നല്ല സമയം. രാത്രി, പതിവിൽ നിന്ന് വ്യത്യസ്തമായ ഒന്നെങ്കിലും ചെയ്തു നോക്കൂ.

കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് നിങ്ങൾക്ക്‌ തനിച്ചിരിക്കാനും മനസ്സിന് ശാന്തി നൽകുന്ന അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനുമുള്ള ആഗ്രഹം തോന്നാം. പങ്കുവെക്കുന്ന സ്വത്ത്, നികുതി, കടബാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിൽ വന്നേക്കാം. എന്തായാലും, ഇന്ന് നിങ്ങൾക്ക് സ്വയം ഒരു ചെറിയ പരിചരണം നൽക്കൂ. ധ്യാനം, യോഗ, അല്ലെങ്കിൽ ശാന്തമായ ഒരു നടപ്പ് തുടങ്ങിയവ നിങ്ങളെ സ്ഥിരതയിലേക്ക് നയിക്കും.

മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇന്ന് സുഹൃത്തുക്കളുമായും പ്രത്യേകിച്ച് യുവാക്കളുമായോ സൃഷ്ടിപരരായ ആളുകളുമായോ സമയം ചെലവഴിക്കാൻ വളരെ മനോഹരമായ ദിനമാണ്. നിങ്ങൾ ഒരുപദ്ധതിയുടെ ചുമതല ഏറ്റെടുത്തു കാര്യങ്ങൾ നയിച്ചേക്കാം. ചിലർക്ക്‌ സൗഹൃദം പ്രണയത്തിലേക്ക് മാറാനുള്ള സൂചനകളും ഉണ്ടാകും. അല്ലെങ്കിൽ ഒരു ചെറിയ പ്രണയ സ്പന്ദനം ഹൃദയം സ്പർശിച്ചേക്കാം. രാത്രി, മറ്റുള്ളവരോട് സൗഹൃദപരമായി സഹകരിക്കുക.

Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: