/indian-express-malayalam/media/media_files/GPkEQGI1o0LEpo3p0e6J.jpg)
Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
പുതുവത്സര പ്രതിജ്ഞകൾ മനസ്സിൽ നിറഞ്ഞാലും ഇന്ന് ശാന്തമായി, ആശ്വാസത്തോടെ സമയം ചെലവഴിക്കുന്നതാണ് നല്ലത്. ഈ വർഷം സാവധാനമായ തുടക്കമാണ് നൽകുന്നത്. ആസൂത്രണം തുടങ്ങുന്നതിന് മുൻപ് കുറച്ച് ദിവസങ്ങൾ കാത്തിരിക്കൂ. മാതാപിതാക്കളുമായോ മേൽനിലക്കാരുമായോ സംസാരിക്കുമ്പോൾ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ വ്യക്തമായി സംസാരിക്കുക. രാത്രി, എന്തെങ്കിലും പുതിയ കാര്യം പഠിക്കാനോ വായിക്കാനോ ശ്രമിക്കുക.
ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ഇന്ന് വേഗത്തിൽ എന്തിനും ചാടിപ്പടരേണ്ട ആവശ്യമില്ല. മനസ്സിനെ ശാന്തമാക്കി വിശ്രമിക്കുക. പ്രത്യേക ആശയമോ തത്വമോ അനാവശ്യമായി അതിരൂക്ഷമായി വിശ്വസിക്കാതിരിക്കുക, കാരണം ഇന്ന് കാര്യങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന് അല്പം മാറിനിൽക്കാം. വീട്ടിൽ ഇരുന്ന് പുസ്തകം വായിക്കാനോ ടെലിവിഷൻ കാണാനോ പറ്റിയ ദിനമാണ് ഇത്. രാത്രി, വീട്ടിലോ വ്യക്തിജീവിതത്തിലോ ഉള്ള ചെറിയ കാര്യങ്ങൾ ക്രമപ്പെടുത്തുക.
മിഥുനം രാശി (മേയ് 21 – ജൂൺ 20)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ രാശിയിലായതിനാൽ, ഭാഗ്യം നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്, പുതുവത്സരത്തിന് നല്ല തുടക്കമാണിത്. എങ്കിലും ദിനത്തിന്റെ സ്വഭാവം സ്വപ്നീലമായതിനാൽ വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ഇത് നല്ല സമയം അല്ല, പ്രത്യേകിച്ച് അവകാശങ്ങൾ അല്ലെങ്കിൽ സംയുക്ത സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ. വിശ്രമിക്കുക, കാര്യങ്ങൾ സ്വാഭാവികമായി പോകട്ടെ. രാത്രി, ആത്മവിശ്വാസം നിങ്ങളെ കൂടെയുണ്ടാകും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് ശാന്തമായിരിക്കാനും കാര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്യാനുമാണ് ഉചിതം. പുതിയ പ്രതിജ്ഞകൾ ഉണ്ടായേക്കാം, പക്ഷേ അവ നടപ്പിലാക്കേണ്ടത് ഇന്ന് തന്നെ ആവശ്യമില്ല. ഈ വർഷം സാവാധാനം തുടങ്ങുന്നതുകൊണ്ട് കഴിയുന്നെങ്കിൽ വീട്ടിൽ വിശ്രമിക്കുക. പങ്കാളികളുമായോ അടുത്ത സുഹൃത്തുകളുമായോ നടക്കുന്ന സംഭാഷണങ്ങളിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. രാത്രി, സ്വാന്തനമുള്ള ഒരു നിശ്ബ്ദ സമയം കണ്ടെത്തുക.
ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
ഇന്ന് സാധ്യമെങ്കിൽ ഒന്നു ശാന്തമായി ഇരിക്കൂ. പുതുവത്സരത്തിന്റെ ആദ്യദിനം എന്നുള്ള ഉത്തരവാദിത്വബോധം നിങ്ങളെ തളർത്തില്ല. സ്വപ്നം കാണാനും സിനിമ കാണാനും അല്ലെങ്കിൽ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള മനോഹര ദിനമാണ് ഇത്. ഈ വർഷം ഒരു മൃദുവായ, നിശ്ചലമായ തുടക്കമാണ് നൽകുന്നത്. രാത്രി, സുഹൃത്തുകളുമായി സൗഹൃദ നിമിഷങ്ങൾ പങ്കിടൂ.
കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
പുതുവത്സര പ്രതിജ്ഞകൾ ഉണ്ടാവാമെങ്കിലും, ഇന്നുതന്നെ അതിനെക്കുറിച്ച് കുറ്റബോധത്തോടെ പരിശ്രമിക്കേണ്ടതില്ല. വർഷം ശാന്തമായി തുടങ്ങുന്നു. സാധ്യമായത്ര ലളിതമായി സമയം ചെലവഴിക്കൂ, നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക. എന്നാൽ അനാവശ്യമായ ഭ്രമപൂർണ്ണമായ പ്രണയാവേഷങ്ങളിൽ വീഴാതിരിക്കൂ. രാത്രി, മറ്റുള്ളവരോട് ആദരവോടെ പെരുമാറുക.
Also Read: അത്തക്കാർക്ക് മനസമാധാനം കുറയും, ചിത്തിരക്കാർക്ക് സാമ്പത്തിക പിരിമുറുക്കം, ചോതിക്കാർക്ക് ജോലി കിട്ടും
തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
ഇന്ന് ശാന്തമായി കഴിയുന്നത് തന്നെയാണ് നല്ലത്. ദിനത്തിൽ ഒരു സ്വപ്നഭാവമുണ്ട്. കുടുംബാംഗങ്ങളുമായി നടക്കുന്ന സംഭാഷണങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെറുതായി, സാവധാനം കാര്യങ്ങൾ കൈകാര്യം ചെയ്യുക. രാത്രി, യാത്രകളെക്കുറിച്ചോ ഭാവി പദ്ധതികളെക്കുറിച്ചോ മനസ്സിൽ സ്വപ്നം കാണാം.
വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
സംസാരവുമായി ബന്ധപ്പെട്ട മേഖലയിൽ നാല് ഗ്രഹങ്ങളുടെ ശക്തമായ സ്വാധീനം ഉണ്ടെങ്കിലും, ഇന്ന് പ്രത്യേകിച്ച് ശാന്തമായിരിക്കുകയാണ് നല്ലത്. ലോകമെമ്പാടും ഇന്ന് സ്വപ്നതുല്യമായ ഒരു അന്തരീക്ഷമാണ്. ആശയവിനിമയങ്ങളിൽ തെറ്റിദ്ധാരണകൾക്ക് സാധ്യതയുള്ളതിനാൽ വിശദാംശങ്ങൾ വീണ്ടും പരിശോധിക്കുക. രാത്രി, ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
ധനു രാശി (നവംബർ 22 – ഡിസംബർ 21)
ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം. ചിലപ്പോൾ കാര്യങ്ങളെ അധികം ആശാവാദമായി കാണാൻ സാധ്യതയുണ്ട്. അതിനാൽ ചെലവുകളും വരുമാനവും സംബന്ധിച്ച തീരുമാനങ്ങൾ രണ്ട് ദിവസം മാറ്റിവയ്ക്കുക. ഇന്ന് വിശ്രമിക്കുക, മനസിനെ ശാന്തമാക്കുക. രാത്രി, മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക.
Also Read: പുണർതക്കാർക്ക് യാത്രകൾ അനിവാര്യം, പൂയക്കാർക്ക് തീർത്ഥാടന യോഗം, ആയില്യക്കാർക്ക് ദൗർഭാഗ്യങ്ങൾ
മകരം രാശി (ഡിസംബർ 22 – ജനുവരി 19)
ഇന്ന് ബുധനും കൂടെ ചേർന്ന് സൂര്യൻ, ശുക്രൻ, ചൊവ്വ എന്നീ നാല് ഗ്രഹങ്ങളും നിങ്ങളുടെ രാശിയിലാണ്. അതിനാൽ ഈ കാലഘട്ടം വ്യക്തിപരമായി നിങ്ങളെ ശക്തിപ്പെടുത്തും. എന്നിരുന്നാലും, വർഷത്തിന്റെ തുടക്കം ശാന്തഭാവത്തിലാണ്. ആ ഊർജം ഈ ആഴ്ചയുടെ പിന്നീടുള്ള ദിവസങ്ങൾക്കായി സൂക്ഷിക്കുക. രാത്രി, വീട്ടിൽ ലളിതമായ കൈത്തരിപ്പണി പോലുള്ള കാര്യങ്ങളിൽ മനസ്സ് കലർത്താം.
കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് ഉറക്കമുണർന്നിട്ട് വീണ്ടും വിശ്രമിക്കാൻ തോന്നുന്ന ദിവസം! കൂടുതൽ ചായയോ കാപ്പിയോ കുടിച്ച് മനസ്സിനെ ശാന്തമാക്കൂ. പുതുവത്സരത്തിന്റെ ആദ്യദിനം എന്നതിനാൽ തന്നെ എന്തെങ്കിലും വലിയ പ്രവൃത്തികൾ തുടങ്ങേണ്ടതില്ല. ഒരുവശത്ത് ഒറ്റയ്ക്കിരിക്കാനുള്ള ആകാശം തോന്നാം, എന്നാൽ സൗഹൃദ നിമിഷങ്ങളും ആസ്വദിക്കാൻ മനസ്സുണ്ടാകും. രാത്രി, ലളിതമായ സാമൂഹിക നിമിഷങ്ങൾ പങ്കിടുക.
മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇന്ന് സൗഹൃദപരമായ ദിനമാണ്, എന്നാൽ അതുപോലെ തന്നെ ശാന്തവും. സുഹൃത്തുക്കളുമായോ കൂട്ടായ്മകളുമായോ സമയം ചെലവഴിക്കാം, അല്ലെങ്കിൽ വീട്ടിൽ വിശ്രമിക്കാം. ഇന്ന് നിങ്ങളുടെ അധിപതിയായ നെപ്റ്റ്യൂണും ബുധനും തമ്മിലുള്ള സ്വാധീനം ലോകത്തിന് ഒരു സ്വപ്നാഭാസം നൽകുന്നു. ചെറിയ ആശയകലഹങ്ങൾ ഉണ്ടാകാം. രാത്രി, മനസ്സ് ശാന്തമാക്കി വിശ്രമിക്കുക.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us