scorecardresearch
Latest News

Horoscope Today August 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today August 30, 2019:നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Rahu Kala, Rahu Kal, Rahu Kalam and Rahu Kalaam Time Today, Horoscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, August 17, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

16ാം നൂറ്റാണ്ടിലെ പ്രവാചകനായ നോസ്ട്രഡാമസിനെക്കുറിച്ചാണ് ഇന്നലെ ഞാന്‍ സംസാരിച്ചത്. സദ്ദാം ഹുസൈന്‍,ഇന്ദിരാ ഗാന്ധി,ബില്‍ ക്ലിന്‍റണ്‍ തുടങ്ങിയവരെക്കുറിച്ചൊക്കെ അദ്ദേഹം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹം പ്രവചിച്ചത് അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിലെ രാജാവിനെക്കുറിച്ചും തുര്‍ക്കിയിലെ സുല്‍ത്താനെക്കുറിച്ചുമൊക്കെയായിരുന്നു.

Read Here: Horoscope Today August 31, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

സൂര്യന്‍ അതിന്‍റെ ഇപ്പോഴുള്ള സ്ഥാനത്ത് നിന്ന് മാറുമ്പോള്‍, നിങ്ങളുടെ ഔദ്യോഗികലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന രീതിയില്‍ മറ്റ് ഗ്രഹങ്ങളും അണിനിരക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ കഴിവും കഠിനാധ്വാനികളുമായ ഈ രാശിക്കാര്‍ക്ക് പഴയ പരിശ്രമങ്ങളുടെ ഫലം പോലും ലഭിക്കുന്ന സമയമാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഈ ആഴ്ചയിലെ അസ്വസ്ഥതയുളവാക്കുന്ന സാഹചര്യമൊക്കെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളെ സ്വസ്ഥമായ് ഇരിക്കാന്‍ അനുവദിക്കുന്ന രീതിയിലാണ് ഗ്രഹങ്ങളുടെ സ്ഥാനം. ആവശ്യമില്ലാത്ത അമിതഭാരങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിന് മറ്റ് ഗ്രഹങ്ങള്‍ പരാജയപ്പെട്ടെങ്കിലും സൂര്യന്‍റെ ഇടപെടല്‍ നല്ല ഫലമുണ്ടാക്കും. വിചിത്രമെന്ന് തോന്നുന്ന പല സ്വപ്നങ്ങളും കാണുമെങ്കിലും നിങ്ങളുടെ അബോധമനസ്സ് സമാധാനത്തിലേക്ക് എത്തുന്നതിന്‍റെ ഭാഗമായ് അതിനെ കാണുക.

Read More: Horoscope of the week (August 25-August 31, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഗ്രഹിനിലയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമുണ്ടാകുന്നതിനാല്‍ അടുത്തയാഴ്ച കഴിയുന്നത് വരെ കാര്യമായ് ഒന്നും സംഭവിക്കാനിടയില്ല. എന്നിരുന്നാലും ജോലിസ്ഥലത്തെ അന്തരീക്ഷം കൂടുതല്‍ സൌഹാര്‍ദ്ദപരവും ഊഷ്മളവുമാകുന്നതായ് നിങ്ങള്‍ക്ക് അനുഭവപ്പെടും. പൊതുവായ ചില ഉത്തരവാദിത്തങ്ങളിലും നിങ്ങള്‍ പങ്കാളിയാകാനിടയുണ്ട്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഈ രാശിക്കാര്‍ പൊതുവെ മാറി നില്‍ക്കുന്ന പ്രകൃതക്കാരാണെങ്കിലും ഇന്നത്തെ ചന്ദ്രന്‍റെ നീക്കങ്ങള്‍ എല്ലാ തരത്തിലും അനുകൂലമായിരിക്കുന്നതിനാല്‍, എല്ലായിടത്തും നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായേക്കും. വീട്ടിലെ ചില അസ്വസ്ഥതകള്‍ വീണ്ടും തലവേദന സൃഷ്ടിക്കാനിടയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അതിവൈകാരികത പുലര്‍ത്തുന്ന ശുക്രനും ചന്ദ്രനും മേല്‍ക്കോയ്മയ്ക്ക് വേണ്ടി ഏറ്റുമുട്ടുന്ന ദിവസമാണ്. അതിന്‍റെ ഫലമായ് നിങ്ങള്‍ക്കും അസ്വസ്ഥതകളും പ്രശ്നങ്ങളുമുണ്ടാകും. വീണ്ടുവിചാരമില്ലാതെ മനസ്സിലുണ്ടാകുന്ന ചില തോന്നലുകളും മാനസീകസംഘര്‍ഷങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

മറ്റുള്ളവരുടെ പിറകില്‍ നിന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങള്‍. നിങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കണമെങ്കില്‍ മുന്നോട്ട് വരിക തന്നെ വേണം. അല്ലാത്തപക്ഷം നിങ്ങള്‍ ചൂഷണത്തിനിരയായേക്കാം. ഇപ്പോഴത്തെ ഗ്രഹനിലയനുസരിച്ച്, നിങ്ങളുടെ പരിശ്രമത്തിനനുസരിച്ച് ഫലം ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ആരില്‍ നിന്നും അംഗീകാരങ്ങളും പ്രതീക്ഷിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വ്യക്തിപരമായ് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ക്ഷേമവുമൊക്കെ നല്‍കുന്ന രീതിയിലാണ് നക്ഷത്രങ്ങളുടെ സ്ഥാനമെന്നത് നല്ല കാര്യമാണ്. അതേസമയം ചില വന്യമായ തോന്നലുകള്‍ അലട്ടുന്നതിനാല്‍ വിശ്രമവേളകളില്‍ പോലും നിങ്ങള്‍ അസ്വസ്ഥരായേക്കാം. ചുരുക്കത്തില്‍ സാഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നത് നിങ്ങള്‍ തന്നെയാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ താല്‍പര്യങ്ങളെ വല്ലാതെ മനസ്സിലേക്കെടുക്കുന്ന ദിവസമാണ്. മറ്റ് ആളുകള്‍ക്ക് ഇത് മനസ്സിലാകത്തക്കവണ്ണം നിങ്ങളിലത് പ്രകടവുമായേക്കാം. ചിലരതിന് പിന്തുണയും നല്‍കിയേക്കാം. വൈകാരികമായ് നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വ്യക്തി ശരിയായ ചിന്തകളിലേക്ക് നയിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഭാവിയെക്കുറിച്ച് ചിന്തിച്ച് വളരെയധികം സമയം നിങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ശക്തമായ അടിത്തറ ദീര്‍ഘകാലത്തേക്ക് ഒരുക്കുന്നതിന് വ്യാഴവും ശനിയും ഒരുമിച്ച് മറ്റു ഗ്രഹങ്ങളുമായ് ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഗുണകരമായ് ഭവിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാവുന്നത് പോലെ മറ്റാര്‍ക്കുമറിയില്ല എന്നത് ശരി തന്നെ. എന്നിരുന്നാലും തെറ്റായ തീരുമാനങ്ങളെടുക്കുമ്പോള്‍ മറ്റുള്ളവര്‍ നല്‍കുന്ന നല്ല ഉപദേശങ്ങള്‍ പോലും നിങ്ങള്‍ അവഗണിക്കാറുണ്ട്. വളരെ ശ്രദ്ധയോടെ മറ്റുളളവരുടെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍ക്ക് ചെവി കൊടുക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജീവിതത്തില്‍ മുഴുവന്‍ അവിചാരിതസംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഉയര്‍‌ച്ചയെന്ന് തോന്നിയ ചില സാമ്പത്തീക ഇടപാടുകള്‍ നേര്‍ വിപരീതമായ് മാറാനിടയുണ്ട്. അധികം വൈകാതെ തന്നെ അനുകൂലമായ് കാറ്റ് വിശുമെന്ന് പ്രതിക്ഷിക്കാം. അതോടൊപ്പം തന്നെ ഇതൊക്കെ നടക്കാനുള്ള സാധ്യതകള്‍ നൂറ് ശതമാനം ഉറപ്പോടെ പറയാനും എനിക്ക് ധൈര്യമില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Daily horoscope friday 30th 2019