Latest News

Horoscope Today August 02, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today August 02, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope Today August 02, 2019

ഇന്നത്തെ ദിവസം

നിങ്ങള്‍ സംഗീതം ഇഷ്ടപ്പെടുന്നവരാണോ? അങ്ങനെയാണെങ്കില്‍ നമുക്ക് ചുറ്റുമുണ്ടാകുന്ന, ഏറ്റക്കുറച്ചിലുകളോട് കൂടിയ കോടാനുകോടി ചെറുതും വലുതുമായ ശബ്ദങ്ങളെക്കുറിച്ചുളള പ്രപഞ്ചത്തിന്‍റെ പുതിയ സിദ്ധാന്തത്തോടും നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. എല്ലാ ചലനങ്ങളെയും ശബ്ദമാക്കി മാറ്റാനാകും, അങ്ങനെ നോക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ള പ്രപഞ്ചം സംഗീതാത്മകമാണ്. എത്ര മനോഹരമാണ് ഈ ചിന്താഗതി.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് പ്രധാനപ്പെട്ട ചില ഗ്രഹപ്രഭാവങ്ങളുടെ അഭാവത്താല്‍ പല മേഖലകളിലുമുണ്ടായ ഇടവേള, ഉത്തരവാദിത്തങ്ങളും ജോലികളും കൃത്യമായ് ക്രമീകരിക്കാനുള്ള പരിശീലനം നിങ്ങള്‍ക്ക് നല്‍കും. സമീപഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന സന്തോഷകരമായ ചില യാത്രകളുടെ ശുഭസൂചനകളും വര്‍ധിച്ചിട്ടുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വൈകാരികവും സാമൂഹ്യപരവുമായ സങ്കീര്‍ണ്ണതകള്‍ നിങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ കൂടുതലും ഉപയോഗിക്കുമ്പോഴും പണത്തോടുള്ള താല്‍പര്യം അതിനെല്ലാം മുകളിലായ് കാണപ്പെടുന്നു. ഒരു നക്ഷത്രം നിങ്ങളിലെ സാഹസീകത പുറത്തുവിടാന്‍ ശ്രമിക്കുമ്പോള്‍, മറ്റൊരു നക്ഷത്രം കൂടുതലായുളള സംവേദനശക്തിയെ ശാന്തതയും സമാധാനവുമാക്കി മാറ്റാന്‍ ശ്രമിക്കുന്നു.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചന്ദ്രന്‍ കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയതിനാല്‍, വളരെ ബുദ്ധിമുട്ടുള്ള ഒരു വൈകാരിക അവസ്ഥ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പതിയെ മാഞ്ഞു പോകുന്നതായ് കരുതുക. ബോധപൂര്‍വമായ ഒരു പ്രവര്‍ത്തി ആവശ്യമായ് വന്നേക്കാം. നിങ്ങള്‍ കൂടുതല്‍ ദൃഢനിശ്ചയമുള്ളവരാകുമ്പോള്‍ വിജയിക്കാനുളള സാധ്യതയും അത്ര തന്നെ കൂടുതലാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ക്കായ് സമയം കണ്ടെത്തുന്നത് ഒരിക്കലും സ്വാര്‍ത്ഥതയല്ല. സ്വന്തം ഇടം കണ്ടെത്തി അത് സംരക്ഷിക്കുന്നതില്‍ വിമുഖത കാണിക്കുകയുമരുത്. ആവശ്യാനുസരണം സമീപിക്കാവുന്ന ഒരു വ്യക്തിയല്ല നിങ്ങളെന്ന് ചുറ്റുമുള്ളവര്‍ മനസ്സിലാക്കണം. കാല്‍പനിക കാര്യങ്ങളോട് താല്‍പര്യമില്ലാത്ത കര്‍ക്കിടക രാശിക്കാര്‍ക്കും സഹപ്രവര്‍ത്തകരോട് ആകര്‍ഷണം തോന്നിയേക്കാം. ജോലിയും സന്തോഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്.

Read More: Horoscope of the week (July 28-August 3, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങള്‍ അല്‍പം നിഷ്കളങ്കരാണെന്ന് നിങ്ങളുടെ പങ്കാളി ചില സമയങ്ങളില്‍ കരുതും. പക്ഷേ, യഥാര്‍ത്ഥത്തില്‍ നിങ്ങളെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്താനുള്ള കൌശലമാണ് അത്. അടുത്ത രണ്ടാഴ്ച, നിങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന എല്ലാം നല്ലതാകുമെന്നതിന്‍റെ ഉറപ്പായ അടയാളമാണ് സൂര്യന്‍ നല്‍കുന്നത്. സ്വയം വിശ്വസിക്കുക എന്നതാണ് പ്രധാനം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളിലെ ചാന്ദ്രപ്രഭാവം നിങ്ങളെ പുകഴ്ത്തുകയും പ്രോല്‍സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഓരോ നിമിഷവും ഉന്മേഷത്തോടെയിരിക്കുക എന്നതാണ് നിങ്ങള്‍ക്കു വേണ്ട പ്രധാനഗുണം. ആത്മവിശ്വാസമുണ്ടെങ്കില്‍ നല്ല കാര്യങ്ങളിലുള്ള പുരോഗതി നിങ്ങള്‍ക്ക് കാണാനാകും, നേരെമറിച്ച് മോശം അവസ്ഥയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഒരു സുവര്‍ണാവസരം നിങ്ങള്‍ നഷ്ടപ്പെടുത്തും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പൊതുവെയുളള കാര്യങ്ങള്‍ നല്ല രീതിയിലാണെങ്കിലും ഓര്‍മിക്കുക, കഴിഞ്ഞദിവസം ഗ്രഹനിലയിലുണ്ടായ ചില യുക്തിരഹിത ചലനങ്ങള്‍ നിങ്ങളെടുക്കുന്ന തീരുമാനങ്ങളെ വികലമാക്കാന്‍ സാധ്യതയുണ്ട്. സ്പഷ്ടമായ് പറഞ്ഞാല്‍, നിങ്ങള്‍ നിങ്ങളെത്തന്നെ കരുതേണ്ട സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഗ്രഹങ്ങളെല്ലാം നല്ല രീതിയിലാണെങ്കിലും, വൃശ്ചികരാശിക്കാരുടെ പ്രധാന ഗ്രഹമായ ചൊവ്വ സൂര്യപ്രഭാവത്താല്‍ ക്ഷീണിച്ചിരിക്കുകയാണ്. കാര്യങ്ങളോടുളള നിങ്ങളുടെ വൈകാരിക സമീപനത്തെ മറ്റുളളവര്‍ അഭിനന്ദിക്കാന്‍ ഇത് പ്രയോജനപ്പെടുമെങ്കിലും, ചില കാര്യങ്ങളില്‍ പ്രായോഗികതയുടെ അഭാവത്തിനാകും ഊന്നല്‍ .

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ആത്മാഭിമാനത്തെ എന്തു വില കൊടുത്തും കാത്തുസൂക്ഷിക്കുക. ചന്ദ്രന്‍റെ പ്രഭാവത്താല്‍ ഉണ്ടാകാനിടയുള്ള പരീക്ഷണങ്ങളും വെല്ലുവിളികളും നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ത്തേക്കാം. ഇതാണ് പ്രശ്ന കാരണമെന്ന് ആദ്യം നിങ്ങള്‍ മനസ്സിലാക്കണം, പിന്നീട് കാര്യങ്ങള്‍ പഴയതു പോലെയാക്കാനുള്ള വഴികള്‍ തേടണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സ്വാതന്ത്ര്യത്തിനായുള്ള ഒരു ദാഹം നിങ്ങളില്‍ ഉടന്‍ ഉണ്ടാകുമെങ്കിലും, നിലവിലുള്ള അവസ്ഥയെ ബലപ്പെടുത്തി, ജീവിതത്തിന്‍റെ അടിത്തറ ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ ഉചിതം. ജ്യോതിഷവീക്ഷണത്തിലൂടെ നോക്കിയാല്‍ മാറ്റമെന്നത് നിരന്തരം സംഭവിക്കുന്നതാണ്, ഒന്നും ശാശ്വതമല്ല. ഇക്കാര്യം എല്ലാവരും ഓര്‍മിക്കേണ്ടതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വ്യക്തിപരമോ ഔദ്യോഗികപരമോ സാമ്പത്തീകപരമോ ആയ പുതിയ ബന്ധങ്ങളില്‍ നിന്നും കൂട്ടുകെട്ടുകളില്‍ നിന്നും നിങ്ങള്‍ക്ക് പറഞ്ഞറിയാക്കാനാകാത്ത ലാഭമുണ്ടാകുമെന്നതില്‍ സംശയിക്കേണ്ട. എന്നിരുന്നാലും മുന്നോട്ട് പോകുന്നതിന് മുന്‍പ് ഇപ്പോഴുള്ള നിങ്ങളുടെ ലക്ഷ്യങ്ങളാണോ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആത്മപരിശോധന നടത്തേണ്ടതാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളെ ക്ഷീണിപ്പിക്കുന്ന ചൊവ്വയുടെ സ്ഥാനം മാറ്റമില്ലാത, ദീര്‍ഘകാലമായുള്ള അതേസ്ഥലത്ത് തുടരുകയാണ്. ഈ സാഹചര്യത്തിലും സ്വന്തം വഴി കണ്ടെത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പല സമയത്തും സൌഹൃദപരമായ ചര്‍ച്ചകളും വാക്സാമര്‍ത്ഥ്യത്തിലെ മികവും അത്യാവശ്യമാണ്. ആളുകളെ ഭീഷണിപ്പെടുത്തിയത് കൊണ്ടോ, കയര്‍ത്ത് സംസാരിക്കുന്നത് കൊണ്ടോ ഒരു പ്രയോജനവുമുണ്ടാകില്ല.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Daily horoscope friday 2 august 2019

Next Story
Horoscope Today August 01, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express