/indian-express-malayalam/media/media_files/hz1nSeriQtzlFNQ6O7E6.jpg)
Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് ചില വിഷയങ്ങളിൽ നിങ്ങൾക്ക് ശക്തമായ അഭിപ്രായങ്ങളും വികാരങ്ങളും ഉണ്ടായിരിക്കാം. അതിനാൽ സഹോദരങ്ങൾ, ബന്ധുക്കൾ, അയൽക്കാരൻമാർ എന്നിവരുമായി നടത്തുന്ന സംഭാഷണങ്ങൾ ചൂടുപിടിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ തുറന്നുപറയും പറഞ്ഞതിന്റെ പിന്നിൽ ഉറച്ച നിലപാടുമുണ്ടാകും. രാത്രി, സൗഹൃദപരമായ ചർച്ചകൾക്ക് സമയം കണ്ടെത്തുക.
ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ഏറ്റവും ശക്തമായ സാമ്പത്തിക ബോധമുള്ള രാശിയിലാണ് നിങ്ങൾ. ഇന്ന് പണം സംബന്ധമായ കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ നിങ്ങളെ സ്വാധീനിക്കും. വരുമാനമാകാം, വലിയ ചിലവാകാം, അല്ലെങ്കിൽ നിങ്ങൾക്ക് സ്വന്തം എന്നാണ് കരുതുന്ന ഏതെങ്കിലും വസ്തുവാകാം. ഒട്ടും ചെറുതല്ലാത്ത എന്തോ തോന്നാനിടയുണ്ട്, അതിനാൽ ജാഗ്രത പുലർത്തുക. രാത്രി, നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ വീണ്ടും പരിശോധിക്കുക.
മിഥുനം രാശി (മേയ് 21 – ജൂൺ 20)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ രാശിയിലുണ്ട്, കൂടെ പ്ലൂട്ടോയുടെ സ്വാധീനം. അതിനാൽ നിങ്ങളുടെ വികാരങ്ങളും സംഭാഷണങ്ങളും കൂടുതൽ തീവ്രമാകും. ഒരു ശ്വാസംവലിച്ച് കാര്യങ്ങളെ വലിയ ചിത്രത്തിൽ നോക്കാൻ ശ്രമിക്കുക. ഇന്നു കൊണ്ട് ലോകം അവസാനിക്കില്ല, ഭൂമിയിലെ മറ്റൊരു ഭാഗത്ത് ഇതിനകം നാളെ തുടങ്ങി കഴിഞ്ഞു! രാത്രി, കാര്യങ്ങൾ നിങ്ങള്ക്കനുകൂലമായി നീങ്ങും.
Also Read: വർഷഫലം: അശ്വതി മുതൽ ആയില്യംവരെ
കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് പങ്കാളികളോടും അടുത്ത ബന്ധങ്ങളോടും സഹകരിച്ച് നീങ്ങുന്നതാണ് മികച്ചത്, കാരണം മൂന്ന് ഗ്രഹങ്ങൾ നിങ്ങളുടെ വിരുദ്ധ രാശിയിൽ സഞ്ചരിക്കുന്നു. അതിനാൽ പോവാനുള്ളതുപോലെ പോകാം എന്ന സമീപനം നിങ്ങൾക്ക് ഗുണകരം. ചില കാര്യങ്ങളിൽ ശക്തമായ പ്രതികരണം തോന്നിയാലും ഇന്ന് മാത്രം അത് നിശ്ശബ്ദമായി കൈകാര്യം ചെയ്യുക. രാത്രി, ശാന്തമായ സ്വകാര്യ സമയം തേടുക.
ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
സുഹൃത്തുക്കളുമായും ഗ്രൂപ്പുകളുമായും സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കാൻ മറക്കരുത്. വിനയത്തോടെയും അനുകമ്പയോടെയും സമീപിക്കുക. കാരണം ഇന്ന് ആളുകൾക്ക് വികാരഭരിതമായ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനാവശ്യമായ ഭാരം ചേർക്കാതെ കാര്യങ്ങളെ ലളിതമായി കൈകാര്യം ചെയ്യുക. രാത്രി, സൗഹൃദബന്ധങ്ങൾ ആസ്വദിക്കുക.
കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
ഇന്ന് നിങ്ങൾ ശ്രദ്ധാകേന്ദ്രമായിരിക്കും. അതായത് ആളുകൾ നിങ്ങളെ ശ്രദ്ധിച്ച് നോക്കും. പ്രത്യേകിച്ച് മാതാപിതാക്കളുമായോ മേൽനിലക്കാരുമായോ നടത്തുന്ന സംഭാഷണങ്ങൾ കൂടുതൽ തീവ്രമാകാനും കൂടുതൽ പൊതുവുമായിരിക്കാനും സാധ്യതയുണ്ട്. അതിനാൽ പൊതു ഇടങ്ങളിൽ അനാവശ്യമായ പ്രതികരണം ഒഴിവാക്കുക. രാത്രി, നിങ്ങൾ ശ്രദ്ധിക്കപ്പെടുന്ന ഒരാൾ ആയിരിക്കും.
Also Read: പുണർതക്കാർക്ക് യാത്രകൾ അനിവാര്യം, പൂയക്കാർക്ക് തീർത്ഥാടന യോഗം, ആയില്യക്കാർക്ക് ദൗർഭാഗ്യങ്ങൾ
തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
നിങ്ങൾ മികച്ച വാദപ്രതിവാദക്കാരാണ്. ഇന്ന് മതം, രാഷ്ട്രീയം, വിദേശരാജ്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകൾക്ക് കൂടുതൽ ആകർഷിതനായേക്കാം. എന്നാൽ ഇതു മാനസികാരോഗ്യത്തിന് ഭാരമായേക്കാം. ഓർക്കുക നിങ്ങളുടെ മനഃശാന്തി പ്രധാനമാണ്. നിങ്ങൾക്ക് സമാധാനമുള്ള അന്തരീക്ഷം ആവശ്യമാണ്. രാത്രി, പുതിയ കാര്യങ്ങൾ അന്വേഷിക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ അധിപതി ആയ പ്ലൂട്ടോയുമായി കൂട്ടുകൂടുന്നതിനാൽ പണം, നികുതി, കടം, സംയുക്ത സ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ വികാരങ്ങൾ കൂടുതൽ ശക്തമാകും. നിങ്ങളുടെ സ്വാധീനം ശക്തമായതിനാൽ, വാക്കുകളിൽ അളവ് പാലിക്കുക. അനാവശ്യമായി കടുപ്പമാകരുത്. രാത്രി, സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കുക.
ധനു രാശി (നവംബർ 22 – ഡിസംബർ 21)
ഇന്ന് പങ്കാളികളോടും അടുത്ത ബന്ധങ്ങളോടും സഹകരിച്ച് മുന്നോട്ടുപോകുന്നതാണ് മികച്ചത്. കാരണം ചന്ദ്രൻ നിങ്ങളുടെ വിരുദ്ധ രാശിയിലാണ്, അതിനാൽ വികാരങ്ങൾ ഉയർന്ന നിലയിലാണ്. അതേസമയം നിങ്ങളുടെ രാശിയിലെ ബുധൻ നിങ്ങളെ കൂടുതൽ സംസാരിക്കുന്നവനാക്കും. അതിനാൽ നന്നായി തൂക്കിത്തീർത്ത് സംസാരിക്കുക. രാത്രി, ശ്രദ്ധയോടെ കേൾക്കുക.
മകരം രാശി (ഡിസംബർ 22 – ജനുവരി 19)
വർഷത്തിലെ അവസാന ദിവസം, കൂടാതെ സൂര്യൻ, ശുക്രൻ, ചൊവ്വ, മൂന്ന് ശക്തമായ ഗ്രഹങ്ങളും നിങ്ങളുടെ രാശിയിലുണ്ട്. നിങ്ങൾക്കുണ്ട് ആത്മവിശ്വാസവും ശക്തിയും. എന്നാൽ ജോലിയിലും സഹപ്രവർത്തകരുമായുള്ള സംഭാഷണങ്ങളിലും അനാവശ്യമായ ചൂട് കയറാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാവർക്കും ഗുണമാകുന്ന വിധത്തിൽ ദിനം മുന്നോട്ട് കൊണ്ടുപോകുക. രാത്രി, കാര്യങ്ങൾ ക്രമപ്പെടുത്തുക.
കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
ഇന്ന് നിങ്ങൾക്കു വൈവിധ്യമുള്ള സന്ദേശങ്ങളുള്ള ദിനം. ഒരുവശത്ത് ആഘോഷിക്കാനും സോഷ്യലൈസ് ചെയ്യാനും ഉത്സാഹമുണ്ടാകും. മറുവശത്ത്, നിശ്ശബ്ദമായി ഒറ്റയ്ക്കിരിക്കാനും തോന്നാം. നിങ്ങളുടെ മനസ്സിന് ശാന്തി നല്കുന്ന വഴിയാണ് തിരഞ്ഞെടുക്കേണ്ടത്. രാത്രി, വിശ്രമിക്കുക.
മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇന്ന് സുഹൃത്തുക്കളുമായും ഗ്രൂപ്പുകളുമായുള്ള ബന്ധം നല്ലതായിരിക്കും. എന്നാൽ കുടുംബാംഗങ്ങളുമായുള്ള ചർച്ചകൾ, പ്രത്യേകിച്ച് മാതാപിതാക്കളുമായി, വികാരാധീനമാകാൻ സാധ്യതയുണ്ട് ഇരുവിഭാഗവും സ്വന്തം അഭിപ്രായത്തിൽ പിടിച്ചുനിൽക്കാം. അതിനാൽ മെല്ലെ, സാവധാനം കാര്യങ്ങൾ കൈകാര്യം ചെയ്യുക. രാത്രി, വീട്ടിലെ ശാന്തതയിൽ വിശ്രമിക്കുക.
Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us