scorecardresearch

Daily Horoscope December 28, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചന്ദ്രൻ ഒന്നോ രണ്ടോ രസകരമായ ചോദ്യങ്ങൾ ഉന്നയിക്കാൻ പോകുന്നു. ഒരു കുടുംബം അല്ലെങ്കിൽ ഗാർഹിക പ്രശ്‌നത്തിൽ എന്താണ് ചെയ്യേണ്ടത് എന്നതുപോലുള്ള രസകരമായ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ വികാരമോ അക്ഷമയോ അവലംബിക്കുന്നതിനുപകരം നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട ദിവസമാണിത്. അതായത്, ആരെയും വിഷമിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, അല്ലേ?

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
സാമ്പത്തിക കാര്യങ്ങൾ ഇന്ന് നിങ്ങളുടെ മനസ്സിനെ കീഴടക്കുന്നു. ഇൻഷുറൻസ് ക്ലെയിമുകളോ നിക്ഷേപ പദ്ധതികളോ ലാഭമുണ്ടാക്കുന്ന പദ്ധതികളോ ആകട്ടെ, എല്ലാ വിധത്തിലും നിങ്ങളുടെ എല്ലാ രേഖകളും ക്രമപ്പെടുത്തുക. പരമ്പരാഗത വിനോദങ്ങൾ മാനസികാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ്. അതിനാൽ നിങ്ങളുടെ സ്വഭാവത്തിന് യോദിക്കാത്ത എന്തെങ്കിലും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാകയാണെങ്കിൽ, ആ ശ്രമങ്ങളെ ചെറുക്കുക.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ചന്ദ്രൻ തിരക്കുള്ള, സന്തോഷകരമായ, കുടുംബം അടിസ്ഥാനമാക്കിയുള്ള വാരാന്ത്യത്തിൻ്റെ സാധ്യതകൾ ഉയർത്തുന്നു. കുടുംബത്തിനൊപ്പം വിശ്രമ സമയം ചെലവഴിക്കണോ അതോ നിങ്ങളുടെ പ്രിയപ്പെട്ട ജോലികളിൽ മുഴുകണോ എന്ന തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. നിങ്ങൾ ചെയ്യുന്നതെന്തും മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുക എന്നതാണ് തത്വം.

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ബുധനും ശുക്രനും പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അവർ കാവ്യാത്മകമായ അവസ്ഥകൾ സൃഷ്ടിക്കുന്നു. അത്തരം സൂക്ഷ്മമായ സ്വാധീനങ്ങൾ കർക്കടക രാശിയുടെ വ്യക്തിത്വത്തെ ശക്തമായി ആകർഷിക്കുന്നു. കൂടാതെ വിദേശ സ്ഥലങ്ങളെക്കുറിച്ചോ ഭാവി സമ്പത്തിനെക്കുറിച്ചോ സ്വപ്നം കാണാൻ നിങ്ങളെ നിർബന്ധിച്ചേക്കാം. പങ്കാളികൾക്ക് കാര്യമായ അർത്ഥമില്ലായിരിക്കാം.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ഈ വാരാന്ത്യം സാമൂഹികമായി പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് എല്ലാ അവസരവുമുണ്ട്. നിങ്ങൾ മുൻകൈയെടുത്ത് കഴിയുന്നത്ര പുറത്തേക്കിറങ്ങാൻ താരങ്ങൾ ആവശ്യപ്പെടുന്നു. കഠിനാധ്വാനത്തിൻ്റെ ആഴ്‌ചയ്‌ക്ക് ശേഷം ഒരു ചെറിയ സന്തോഷം നല്ലതാണ്. എല്ലാത്തിനുമുപരിയായി, നിങ്ങൾ സ്വയം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
മറ്റുള്ളവർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക. അവർക്ക് മികച്ച ആശയങ്ങൾ നൽകാനാകും. അത് ചില്ലപ്പോൾ നിങ്ങൾക്ക് തെറ്റാണെന്ന് പറയാനാകില്ല. നിലവിലെ സാഹചര്യങ്ങളുടെ വശങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെടരുത്. നിങ്ങൾ എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
സൂര്യൻ നിങ്ങൾക്ക് സുപ്രധാന ഗ്രഹങ്ങളുമായി വളരെ ലോലവും പ്രചോദിതവുമായ ബന്ധം ഉടൻ രൂപപ്പെടുത്തും. അതിനർത്ഥം പ്രണയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ചിന്തകളും ഈ വാരാന്ത്യത്തിൽ പ്രാധാന്യമർഹിക്കുന്നു എന്നാണ്. സാമ്പത്തിക കാര്യങ്ങൾ വഴിയെ മുന്നിലെത്തും. നിങ്ങൾ ജാഗ്രതയോടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങൾ വാദിക്കുന്ന ആശയങ്ങൾ പൂർണമായും ശരിയാണെന്ന ഉറപ്പ് ആദ്യം ഉണ്ടാകേണ്ടത് നിൾക്കാണ്. എല്ലാ അർത്ഥത്തിലും ആ ഉറപ്പ് ഉണ്ടായിരിക്കണം. പ്രായോഗിക കാര്യങ്ങളുടെ ശരിയായ വശം നിങ്ങൾക്ക് മറ്റ് ആളുകളെക്കാൾ മുൻതൂക്കം നൽകാം. ചന്ദ്ര വിന്യാസങ്ങൾ നിങ്ങളെ വൈകാരികമായി പിന്തുണയ്ക്കുന്നു.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
ബുധനും ശുക്രനും നിലവിലെ കാലയളവിൽ അവരുടെ സ്ഥാനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. തൽഫലമായി നിങ്ങളുടെ മാനസികാവസ്ഥ വളരെ ഭാരം കുറഞ്ഞും, നിസ്സാരവുമായി തീരാം. ചില പ്രശ്നങ്ങൾ ഉടൻ പശ്ചാത്തലത്തിലേക്ക് തള്ളപ്പെടും, അതിനാൽ നിങ്ങളുടെ സമയം പാഴാക്കരുത്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങൾ ഇപ്പോൾ ഒരു സാമ്പത്തിക ചക്രത്തിലേക്ക് പ്രവേശിക്കുകയാണ്. അതിൽ പങ്കാളിത്തം താക്കോൽ സ്ഥാനത്താണ്. സ്ത്രീകളുമായുള്ള ബന്ധം ഏറ്റവും ബഹുമാനപൂർവം മികച്ച രീതിയിൽ പുലർത്തണം. ആഡംബരങ്ങൾ ആവശ്യങ്ങളേക്കാൾ മുന്നിലാകരുത്. ഇത് പകൽ സ്വപ്നങ്ങളിൽ മുഴുകാനുള്ള ദിവസമാണ്.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സമാധാനത്തിനും വിശ്രമത്തിനുമുള്ള സമൃദ്ധമായ എല്ലാ അവസരങ്ങളും ഒരുക്കുന്ന വാരാന്ത്യമാണ് വരുന്നത്. നിങ്ങളുടെ സ്വഭാവത്തിൻ്റെ നേരിയ വശം പുറത്തെടുക്കാൻ ചന്ദ്രൻ തീരുമാനിച്ചതിനാൽ, വേദനയും പ്രശ്‌നങ്ങളും ഒരു വശത്തേക്ക് മാറ്റുന്നതിന് ധാരാളം അവസരങ്ങളുണ്. ഒപ്പം സഹായ വാഗ്ദാനങ്ങളും പ്രയോജനപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ബുധൻ അതിൻ്റെ സ്ഥാനം ക്രമീകരിക്കുന്നു. നിങ്ങളുടെ മനസ്സ് ഏറ്റവും ഉയർന്ന രൂപത്തിലാകുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. നിങ്ങളുടെ പദ്ധതികളും ക്രമീകരണങ്ങളും ആശയങ്ങളും ഏറ്റവും മികച്ചതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷേ, അടുത്ത ആഴ്ച അത് വളരെ വ്യത്യസ്തമായി കാണപ്പെടാം.

Read More

Horoscope Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: