scorecardresearch

Today's Rashi Phalam December 25, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
New Update
Horoscope | Astrology

Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് സന്തോഷകരമായ ദിവസമാണ്. സൂര്യനും ശുക്രനും നിങ്ങളുടെ അധിപനായ ചൊവ്വയും ജാതകത്തിന്റെ ഉച്ചസ്ഥാനത്ത് നിലകൊള്ളുന്നതിനാൽ, എല്ലാവരിലും നിങ്ങൾ മികച്ചൊരു പ്രതിച്ഛായ സൃഷ്ടിക്കും. ആത്മവിശ്വാസവും ആകർഷണവും സൗഹൃദഭാവവും നിങ്ങൾക്കുണ്ട്. ഈ അനുകൂലാവസ്ഥ മറ്റുള്ളവരുമായി പങ്കുവെക്കാൻ മടിക്കേണ്ട. നല്ല ഊർജ്ജം പകരുക. ദിവസാവസാനം സ്വകാര്യത ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും.

Advertisment

ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ആകർഷകമായ ആളുകളെ പരിചയപ്പെടാനും, യാത്ര ചെയ്യാനോ വ്യത്യസ്ത സംസ്കാരങ്ങളെയും അപൂർവമായ അനുഭവങ്ങളെയും നേരിൽ കാണാനോ അവസരം ലഭിക്കാം. അതാണ് ഇന്ന് നിങ്ങളെ ഉത്സാഹഭരിതനാക്കുന്നത്. സുഹൃത്തുക്കളോടും ഗ്രൂപ്പുകളോടും ഇടപഴകുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. ദൂരെയിരിക്കുന്നവരിൽ നിന്ന് വാർത്തകൾ ലഭിക്കാനും സാധ്യതയുണ്ട്. മൊത്തത്തിൽ, ഇത് ഒരു നല്ല ദിവസമാണ്. സൗഹൃദബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

മിഥുനം രാശി (മേയ് 21 – ജൂൺ 20)
ഇന്ന് നിങ്ങൾ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്ന നിലയിലാണ്. ഇത് നല്ലതാണ്, കാരണം മറ്റുള്ളവർക്ക് മുന്നിൽ നിങ്ങൾ മികച്ചൊരു ഇമേജ് സൃഷ്ടിക്കും. പങ്കിട്ട സ്വത്ത്, കടബാധ്യതകൾ, സമ്പത്ത്, പാരമ്പര്യം തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ അനുകൂലമായിരിക്കാം. ഏതെങ്കിലും കാര്യത്തിൽ പുരോഗതിയും ആത്മവിശ്വാസം നൽകുന്ന ഫലവും ലഭിക്കും. ദിവസാവസാനം നിങ്ങൾ കൂടുതൽ ശക്തനായി തോന്നും.

Also Read:ജനുവരി മാസഫലം, മൂലം മുതൽ രേവതി വരെ

കർക്കടകം രാശി (ജൂൺ 21 – ജൂലൈ 22)
ഇന്ന് നിങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനമാണ്. പതിവിൽ നിന്ന് മാറി എന്തെങ്കിലും പുതുമ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും. പങ്കാളികളുമായും ജീവിതസഖാക്കളുമായും അടുത്ത സുഹൃത്തുകളുമായും ഉള്ള ബന്ധങ്ങൾ അനുകൂലവും പരസ്പരം പിന്തുണ നൽകുന്നതുമായിരിക്കും. പുതിയ ആശയങ്ങളും രസകരമായ അനുഭവങ്ങളും കഥകളും കൊണ്ട് നിങ്ങൾ മറ്റുള്ളവരെ ആകർഷിക്കും. ദിനാവസാനം കൂടുതൽ ഉത്തേജനം തേടുന്ന മനോഭാവം ഉണ്ടാകും.

ചിങ്ങം രാശി (ജൂലൈ 23 – ഓഗസ്റ്റ് 22)
ഇന്ന് നിങ്ങൾ ക്രമബദ്ധനും കാര്യക്ഷമനുമായിരിക്കും; അതോടൊപ്പം എല്ലാവരോടും ആകർഷകവും നയതന്ത്രപരവുമായ സമീപനവുമുണ്ടാകും. മറ്റൊരാളിൽ നിന്ന് സാമ്പത്തികമോ പ്രായോഗികമോ ആയ സഹായം ലഭിക്കുന്നത് സന്തോഷം നൽകും. വായന, എഴുത്ത്, കളികൾ തുടങ്ങിയ വിനോദങ്ങളിലേക്ക് മനസ്സ് വഴിമാറും. കളിയുള്ളതും അല്പം ചിരിയുണർത്തുന്നതുമായ മനോഭാവം ഇന്നുണ്ടാകും. നിങ്ങളുടെ സമ്പത്തുകളും വസ്തുക്കളും വീണ്ടും വിലയിരുത്താൻ സമയമെടുക്കാം.

കന്നി രാശി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ രാശിക്ക് എതിരായി നിലകൊള്ളുന്നതിനാൽ, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നിങ്ങൾക്ക് കൂടുതൽ വിട്ടുവീഴ്ച കാണിക്കേണ്ടിവരും. ഇത് നിങ്ങള്ക്ക് ബുദ്ധിമുട്ടാകില്ല. സാമൂഹിക ഇടപെടലുകളും യുവാക്കളോടും കുട്ടികളോടും ഉള്ള സമയം നിങ്ങൾക്ക് ഏറെ സന്തോഷം നൽകും. ദിനാവസാനം മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കാനുള്ള മനസ്സുണ്ടാകും.

Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
ഇന്ന് നിങ്ങളുടെ പ്രധാന ശ്രദ്ധ വീട്, കുടുംബം എന്നിവയിലാണ്. അതിഥികളെ സ്വീകരിക്കാനോ വീട്ടിൽ എന്തെങ്കിലും ഒരുക്കങ്ങളിലോ നിങ്ങൾ മുഴുകിയേക്കാം. വീട്ടിലെ കാര്യങ്ങൾ മനോഹരമാക്കാൻ ചെറിയ വിശദാംശങ്ങളിൽ പോലും ശ്രദ്ധ ചെലവഴിക്കും. എല്ലാവരും സന്തുഷ്ടരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതിനാൽ, പരമാവധി കാര്യക്ഷമനാകാൻ ശ്രമിക്കും. ദിനാവസാനം മറ്റുള്ളവരോടൊപ്പം സഹകരിക്കുന്ന സമീപനം ഗുണകരമാകും.

വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇന്ന് വേഗതയേറിയ ദിനമാണ്. പലർക്കും ചെറിയ യാത്രകളോ ചലനങ്ങളോ ഉണ്ടാകാം. സഹോദരങ്ങളുമായും ബന്ധുക്കളുമായും അയൽവാസികളുമായും ഉള്ള സംഭാഷണങ്ങൾ സജീവമായിരിക്കും. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷം നൽകും. പ്രണയബന്ധങ്ങൾ ഉത്തേജകമായിരിക്കും. പണം സമ്പാദിക്കാനുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകളും നടക്കാൻ സാധ്യതയുണ്ട്. ദിനാവസാനം നല്ല നിമിഷങ്ങൾ ആസ്വദിക്കാം.

ധനു രാശി (നവംബർ 22 – ഡിസംബർ 21)
ഇന്ന് നിങ്ങൾ സംസാരപ്രിയനും ഉത്സാഹപരവുമായിരിക്കും. നിങ്ങളുടെ ആശയങ്ങൾ എല്ലാവരോടും പങ്കുവെക്കാൻ നിങ്ങൾ ആഗ്രഹിക്കും. വീട്, കുടുംബം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ചിലർക്ക് വീട്ടിൽ ശാന്തമായി വിശ്രമിക്കാനുള്ള ആഗ്രഹം ഉണ്ടാകും. മറ്റുചിലർ ചെലവഴിക്കാനും ദാനശീലത്തോടെ പെരുമാറാനും തയ്യാറാകും. ദിനാവസാനം വിശ്രമം മനസ്സിന് ആശ്വാസം നൽകും.

Also Read:മൂലക്കാർക്ക് കണ്ടകശനി തുടരും, പൂരാടക്കാർക്ക് സമാധാനം കുറയാം, ഉത്രാടക്കാർക്ക് ആദായം ഉയരും

മകരം രാശി (ഡിസംബർ 22 – ജനുവരി 19)
ഇന്ന് നിങ്ങള്ക്ക് ഏറെ അനുകൂലമായ ദിവസമാണ്. സൂര്യനും ചൊവ്വയും ശുക്രനും നിങ്ങളുടെ രാശിയിൽ നിലകൊള്ളുന്നതിനാൽ, കൂടാതെ ചന്ദ്രൻ അവരുമായി അനുകൂലമായി ബന്ധപ്പെടുന്നതിനാൽ, നിങ്ങൾ മാനസികമായും ശാരീരികമായും പിന്തുണ ലഭിക്കുന്ന അവസ്ഥയിലായിരിക്കും. സന്തോഷവും ഊർജ്ജവും ശക്തിയും അനുഭവപ്പെടും. ദിനാവസാനം സംസാരിക്കാനും പഠിക്കാനും മനസ്സുണ്ടാകും.

കുംഭം രാശി (ജനുവരി 20 – ഫെബ്രുവരി 18)
അവധിദിനങ്ങൾ പലപ്പോഴും സമ്മർദ്ദം സൃഷ്ടിക്കുമെങ്കിലും, ഇന്ന് ഗ്രഹങ്ങൾ അനുകൂലമായതിനാൽ ദിനം സുഖകരമായിരിക്കും. എന്നിരുന്നാലും, നിങ്ങൾ കൂടുതൽ ശാന്തമായും ലളിതമായും സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുക. യുവസുഹൃത്തുക്കളുമായും ക്ലബ്ബുകളിലെയും സംഘടനകളിലെയും ആളുകളുമായും ഉള്ള സംഭാഷണങ്ങൾ സന്തോഷം നൽകും. ദിനാവസാനം നിങ്ങളുടെ വസ്തുക്കളും ഉടമസ്ഥതകളും ക്രമീകരിക്കാൻ സമയം ചെലവഴിക്കാം.

മീനം രാശി (ഫെബ്രുവരി 19 – മാർച്ച് 20)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ രാശിയിൽ നിലകൊള്ളുന്നതിനാൽ, നിങ്ങൾ സാധാരണയേക്കാൾ വികാരാധീനനായിരിക്കാം. എന്നാൽ അതോടൊപ്പം കാര്യങ്ങൾ നിങ്ങളുടെ പക്ഷത്തേക്ക് തിരിയുന്ന പ്രവണതയും ഉണ്ടാകും. ജനപ്രിയമായ ദിവസമാണിത്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഗ്രൂപ്പുകളുമായും ക്ലബ്ബുകളുമായും ഇടപഴകുന്നത് നിങ്ങൾ ആസ്വദിക്കും. ഇതുവരെ സൗഹൃദപരമായിരുന്ന ഒരു ബന്ധം പ്രണയത്തിലേക്ക് മാറാനും സാധ്യതയുണ്ട്. മാതാപിതാക്കളോടും മേലധികാരികളോടും ഉള്ള ചർച്ചകൾ സജീവമായിരിക്കും. ദിനാവസാനം മുഴുവൻ ശ്രദ്ധയും നിങ്ങൾക്കുതന്നെയായിരിക്കും.

Read More:വിശാഖക്കാർക്ക് അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം, അനിഴക്കാർക്ക് വിവാഹ സൗഭാഗ്യം, തൃക്കേട്ടക്കാർക്ക് വരുമാനം ഉയരും

Horoscope Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: