scorecardresearch

Today's Rashi Phalam December 19, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

Horoscope Today in Malayalam: ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
New Update
Daily Horoscope | Horoscope

Rashi Phalam in Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

നിശ്ചയദാർഢ്യത്തോടെയുള്ള പ്രവൃത്തികൾക്ക് ഫലപ്രാപ്തിയിലെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുമായി തർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ട്. 

Advertisment

ഇടവം രാശി(ഏപ്രിൽ 21 - മെയ് 21)

തൊഴിടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. 

മിഥുനം രാശി (മെയ് 22 - ജൂൺ 21)

തൊഴിലിടത്തിൽ സൗഹൃദപരമായ പെരുമാറ്റം നിങ്ങൾക്ക് സർവ്വകാര്യ വിജയം നേടിത്തരും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. 

Also Read: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)

സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ആധി വർധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകിൽ നിന്ന് പ്രോത്സാഹനം മനസ്സിന് ആശ്വാസം നൽകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുമായുള്ള ആശയഭിന്നത വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്. 

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടറങ്ങും. ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉടലെടുക്കും. പുതിയ ജോലിയെപ്പറ്റി ചിന്തിച്ചുതുടങ്ങും. സാമ്പത്തിക പ്രതിസന്ധി വർധിക്കുന്നത് മൂലം വായ്പ ലഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

കുടുംബവുമൊത്ത് ദുരയാത്രകൾ ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കും. നിയമപ്രശ്‌നങ്ങളിൽ അകപ്പെടാൻ ഇടയുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ അറുതിയുണ്ടാവും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദങ്ങൾ പുതുക്കാനും സാധ്യതയുണ്ട്. 

Also Read:പുണർതക്കാർക്ക് അനുരാഗം സഫലമാകും, പൂയക്കാർക്ക് കടബാധ്യത അലട്ടാം, ആയില്യക്കാർക്ക് സന്തോഷം വന്നുചേരും

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)

ജീവിതപങ്കാളിയുടെ പ്രവർത്തികളിൽ ദേഷ്യവും എതിർപ്പും ഉണ്ടാകും. സഹിഷ്ണതയും ക്ഷമയും പുലർത്തുക. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങൾക്ക് കുടുതൽ പരിഗണന നൽകേണ്ട സമയമാണ്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. 

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

തൊഴിലിടത്തിൽ പലകാര്യങ്ങൾക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബജീവിതത്തിൽ സ്വസ്ഥയും സമാധാനവും ഉണ്ടാകും. സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കും. സുഹൃത്തുക്കളുടെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങും. 

ധനു (നവംബർ 23 - ഡിസംബർ 22)

അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പരീക്ഷ, അഭിമുഖം എന്നിവയിൽ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികം തൃപ്തികരമെങ്കിലും ചെലവുകൾ വർധിക്കും. വാഹനം ഉപയോഗിക്കുമ്പോൾ കുടുതൽ ശ്രദ്ധ പുലർത്തണം. 

Also Read:രോഹിണിക്കാർ വീടുനിർമ്മാണം തുടങ്ങും, മകയിരക്കാർ ജോലിക്കായി കാത്തിരിക്കണം, തിരുവാതിരക്കാർക്ക് വിവാഹ തടസം നീങ്ങും

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. മേലധികാരികളുടെ ഉപദേശങ്ങൾക്കനുസരിച്ച് തൊഴിലിടത്തിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. സാമ്പത്തിക അച്ചടക്കം പാലിക്കും. മാതാപിതാക്കളുടെ ദീർഘനാളായുള്ള ആഗ്രഹങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾക്ക് യോഗമുണ്ട്. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

ജീവിതപങ്കാളിയുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കുമെങ്കിലും അവ ജീവിതത്തിൽ നടപ്പിലാക്കില്ല. സുഹൃത്തുക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകും. സാമ്പത്തിക ചെലവുകൾ വർധിക്കും. പരീക്ഷകളിൽ വിജയം നേടും.

Read More:അശ്വതിക്കാർക്ക് പ്രണയം വിവാഹത്തിലെത്തും, ഭരണിക്കാർ വാഹനം സ്വന്തമാക്കും, കാർത്തികക്കാർക്ക് സമ്മർദം കുറയും

Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: