/indian-express-malayalam/media/media_files/bRmjs32bsYooPL6uwMUD.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
സാഹികസമായ പ്രവൃത്തികളിൽ ഏർപ്പെടും. സ്വതന്ത്രമായി ചിന്തിക്കുകയും അതിന് അനുസരിച്ച് പെരുമാറുകയും ചെയ്യും. ജീവിതാഭിലാഷങ്ങളെ സംബന്ധിച്ച് കൂടുതൽ ഗഹനമായി ആലോചിക്കും. അവിവേകികളുടെ പ്രേരണകൾക്ക് വഴങ്ങരുത്.
ഇടവം രാശി(ഏപ്രിൽ 21 - മെയ് 21)
സാമ്പത്തിക ചെലവുകൾ സംബന്ധിച്ചുള്ള ചിന്തകൾ അലട്ടും. കുടുംബാംഗങ്ങളുമായി കുടുതൽ സമയം ചെലവഴിക്കും. അവരുടെ അഭിലാഷങ്ങൾ കേൾക്കാനും അവ സാധിച്ചുകൊടുക്കാനും കുടുതൽ സമയം ചെലവഴിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
ഭൂതകാലത്തിലെ ചിന്തകൾ നിങ്ങളെ അലട്ടികൊണ്ടിരിക്കും. മുതിർന്നവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കില്ല, സ്വന്തമായി തീരുമാനങ്ങൾ എടുക്കും. അപ്രതിക്ഷീത നേട്ടങ്ങൾ വന്നുചേരുമെങ്കിലും അവ നിങ്ങൾ നിരസിക്കും.
കർക്കടക രാശി (ജൂൺ 22 - ജൂലൈ 23)
ശുക്രനും ശനിയും വിപരീത ദിശയിലുള്ള സമയമാണ്. തീരൂമാനങ്ങൾ എടുക്കുന്നതിന് കുടുതൽ സമയം ആലോചിക്കുമെങ്കിലും ആദ്യം എടുക്കുന്ന തീരുമാനം നടപ്പിലാക്കും. ബന്ധുക്കൾ,സുഹൃത്തുക്കൾ എന്നിവരുമായി അഭിപ്രായ വിത്യാസത്തിനും സാധ്യതയുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ആത്മവിശ്വാസവും ഉന്മേഷവും വർധിക്കും.മറ്റുള്ളവരുടെ തീരുമാനങ്ങൾ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സുഹൃത്തുക്കളിൽ നിന്ന് ഗുണം പ്രതീക്ഷിക്കാം.
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ
- ജോലിക്കയറ്റം, പ്രണയത്തിൽ തീരുമാനം; ഈ നാളുകാരുടെ ഈ വർഷം ഇങ്ങനെയാണ്
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Chingam
- ചിങ്ങ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Chingam
- ചിങ്ങ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope for Chingam
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)
വ്യക്തി ജീവിതത്തിലും ജോലിയിലും സമ്മർദങ്ങൾ നേരിടും. രണ്ടുദിവസത്തിനുള്ളിൽ സമ്മർദത്തിന് അയവ് ഉണ്ടാകും. വിചിത്രമായ ചിന്തകൾ നിങ്ങളെ അലട്ടികൊണ്ടിരിക്കും.യുക്തിഭദ്രമായി മാത്രം തീരുമാനങ്ങൾ എടുക്കുക.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ അപ്രതീക്ഷിത നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേരാം. പുതിയ ഉദ്യമങ്ങൾ ആരംഭിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ഉപദേശങ്ങൾ സൂഷ്മതയോടെ കേട്ടതിന് ശേഷം മാത്രം നല്ലത് തിരഞ്ഞെടുക്കുക. ഇത്തരം ഉപദേശങ്ങളിൽ പലതും കെണിയിൽ വീഴ്ത്താൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. പങ്കാളിയുടെ ഉപദേശത്തിൽ പുതിയ ബിസിനസ് സംരഭങ്ങൾക്ക് തുടക്കം കുറിക്കും. നിങ്ങളുടെ നേട്ടങ്ങളിൽ നിന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഗുണം ലഭിക്കും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ രാശിയിൽ ഇന്ന് ഏറ്റവും ശക്തമായ ഗ്രഹങ്ങളുണ്ട്. മിക്ക സാഹചര്യങ്ങളിലും നിങ്ങൾക്ക് നേട്ടമുണ്ടാകുമെന്നതിന്റെ മതിയായ സൂചനയാണിത്. അപ്രതീക്ഷിത നേട്ടങ്ങൾ, വിജയം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
വ്യക്തി ജീവിതം, തൊഴിൽ എന്നിവ സംബന്ധിച്ചുള്ള ചിന്തകൾ നിങ്ങളെ അലട്ടികൊണ്ടിരിക്കും. പുതിയ തുടക്കങ്ങൾക്ക് നല്ല സമയം അല്ല. രണ്ടുദിവസത്തിനുള്ളിൽ കാര്യങ്ങൾ ഭേദപ്പെടും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സ്വതന്ത്ര തീരുമാനങ്ങൾ ജീവിതത്തിൽ ഗുണം ചെയ്യും. കുടുംബാംഗങ്ങളിൽ നിന്ന് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വ്യക്തിപരമായും തൊഴിൽപരമായും പുതിയ സൗഹൃദങ്ങൾ ഉണ്ടാകും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ ഉൾകാഴ്ചയും വിവേകപരമായ തീരുമാനങ്ങളും ജീവിത പങ്കാളിക്ക് ഗുണം ചെയ്യും. അപ്രതീക്ഷിത തടസ്സങ്ങൾ വന്നുചേരുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കുന്നതിനുള്ള കഴിവ് നിങ്ങൾ പ്രകടിപ്പിക്കും. നിങ്ങളുടെ സാന്നിധ്യം പലർക്കും ഗുണം ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us