scorecardresearch
Latest News

Horoscope Chingam 2022 Moolam to Revathy Nakshtra Star Predictions: മൂലം മുതല്‍ രേവതി വരെയുള്ള ഒൻപതു നക്ഷത്രക്കാരുടെ ചിങ്ങ മാസഫലം

Horoscope Chingam 2022 Moolam to Revathy Nakshtra Star Predictions: മൂലം മുതല്‍ രേവതി വരെയുള്ള ഒൻപതു നക്ഷത്രക്കാരുടെ ചിങ്ങ മാസഫലം നോക്കാം

astrology, chingam, ie malayalam

Chingam Month 2022 Astrological Predictions for Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: ചിങ്ങമാസത്തിൽ സൂര്യൻ ചിങ്ങം രാശിയിൽ, വ്യാഴം മീനത്തിൽ, ശനി മകരത്തിൽ- ഈ രണ്ട് ഗ്രഹങ്ങളും വക്രഗതിയിലാണ്. ചൊവ്വ ഇടവം രാശിയിലും ബുധൻ ആദ്യം ചിങ്ങത്തിലും പിന്നെ കന്നിയിലും, ശുക്രൻ കർക്കടകത്തിലും ചിങ്ങത്തിലും ആയി സഞ്ചരിക്കുന്നു. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും തുടരുകയാണ്. ചന്ദ്രൻ ഒന്നാം തീയതി അശ്വതിയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ കാർത്തിക നാളിലുമാണ്.

മൂലം മുതല്‍ രേവതി വരെയുള്ള ഒൻപതു നക്ഷത്രക്കാരുടെ ചിങ്ങ മാസഫലം നോക്കാം.

Moolam Nakshathra Star Predictions in Malayalam: മൂലം

മുൻവിധിയോടെയുളള തീരുമാനങ്ങൾ പരാജയപ്പെടാം. കള്ളം പറയാനോ പ്രവർത്തിക്കാനോ ഉള്ള ദുഷ്പ്രേരണ ശക്തമാകും. ആധ്യാത്മികചര്യകളിൽ താല്പര്യം ജനിക്കും. മാതാവിന്റെ ആരോഗ്യനില ആശങ്കയ്ക്ക് കാരണമാകും. കുടുംബസ്വത്തിന്മേലുള്ള തർക്കം തുടരാൻ സാധ്യതയുണ്ട്. വാഹനമോ ഗൃഹമോ നവീകരിക്കാനായി പണച്ചെലവുണ്ടാകും. ചിങ്ങം രണ്ടാം പകുതിയിൽ കർമ്മഗുണാഭിവൃദ്ധി കാണുന്നു.

Pooradam Nakshathra Star Predictions in Malayalam: പൂരാടം

കീർത്തിയും അംഗീകാരവും തേടിവരും. സ്വയം തൊഴിലിൽ മുന്നേറ്റമുണ്ടാവും. ആരോഗ്യപരമായി മെച്ചപ്പെട്ട കാലമാണ്. ഗൃഹത്തിൽ പൂജ / ഹോമം മുതലായവ നടക്കും. മക്കളുടെ ഐശ്വര്യത്തിനായി പ്രാർത്ഥനകളിൽ മുഴുകും. ഊഹക്കച്ചവടം ഒട്ടൊക്കെ ലാഭത്തിലെത്തും. ബന്ധുക്കളുടെ പിന്തുണ നേടും. വസ്ത്രാഭരണാദികളും മറ്റും സമ്മാനമായി കിട്ടുന്നതാണ്.

Uthradam Nakshathra Star Predictions in Malayalam: ഉത്രാടം

ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടും. ബിസിനസ്സിൽ വലിയ പരീക്ഷണങ്ങൾക്കൊരുങ്ങും. ബാങ്ക് വായ്പ അനുവദിക്കപ്പെടും. പുതിയ ചികിത്സകൊണ്ട് ആരോഗ്യം പുഷ്ടിപ്പെടുന്നതായിരിക്കും. പൈതൃകസമ്പാദ്യം അധീനതയിൽ വന്നുചേരും. എഴുത്തുകാർക്ക് പുതിയ രചനകൾ നടത്താനും സഹൃദയപ്രശംസ നേടാനും സാധിക്കും. അശനശയനസൗഖ്യവും പ്രതീക്ഷിക്കാവുന്നതാണ്.

Thiruvonam Nakshathra Star Predictions in Malayalam: തിരുവോണം

ജന്മശനി വക്രശനിയാകയാൽ ദോഷശക്തി കുറയും. വ്യക്തിപരമായും തൊഴിൽപരമായും നേട്ടങ്ങൾ വന്നുചേരും. പ്രതീക്ഷിച്ച പിന്തുണ ചില കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചില്ലെന്നത് വിഷമിപ്പിച്ചേക്കാം. വാഹനം, യന്ത്രം, അഗ്നി എന്നിവ ജാഗ്രതയോടെ ഉപയോഗിക്കണം. പഠനാവശ്യത്തിനായി വിദേശയാത്ര വേണ്ടി വരുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾ നല്ല അവസരത്തിനായി അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. പരീക്ഷണങ്ങൾക്ക് ഇത് അനുകൂലമായ കാലമല്ലെന്ന് പ്രത്യേകം ഓർക്കണം.

Avittam Nakshathra Star Predictions in Malayalam: അവിട്ടം

സാങ്കേതികവിദ്യാഭ്യാസത്തിൽ നേട്ടങ്ങളുണ്ടാവും. ആലസ്യം ചിലപ്പോൾ കർമ്മശക്തിയെ ദുർബലപ്പെടുത്തിയേക്കും. കുടുംബാംഗങ്ങൾക്കിടയിലെ അപശ്രുതികൾ പരിഹരിക്കാനാവും. ധനാഗമമാർഗങ്ങൾ വിപുലപ്പെടുത്താൻ വഴികണ്ടെത്തും. രാഷ്ട്രീയ പ്രവർത്തകർ ശക്തമായ വെല്ലുവിളികളെ നേരിടും. പഴയവാഹനം മാറ്റി വാങ്ങാൻ പരിശ്രമിക്കും. കച്ചവടത്തിൽ ലാഭം നേരിയതോതിലാവും. യാത്രകൾ കൊണ്ട് അലച്ചിലേറുക മാത്രമാവും മെച്ചം.

Chathayam Nakshathra Star Predictions in Malayalam: ചതയം

നിർവ്യാജമായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. വീട് മാറാൻ ശ്രമം തുടരും. കുടുംബത്തിൽ ചില മൂപ്പിളമ തർക്കങ്ങൾ ഉണ്ടായേക്കാം. നിക്ഷേപങ്ങൾ പിൻവലിക്കാൻ സമ്മർദ്ദമുയരും. രോഗാവസ്ഥക്ക് ശമനം വരുന്നതാണ്. നീതിന്യായം, മാധ്യമം, എഞ്ചിനിയറിംഗ്, അധ്യാപനം മുതലായ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഏറും. വയോജനങ്ങളെ ശുശ്രൂഷിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തിന് കാരണമാകുന്നതായിരിക്കും.

Pooruruttathi Nakshathra Star Predictions in Malayalam: പൂരുട്ടാതി

നക്ഷത്രനാഥനായ വ്യാഴത്തിന്റെ വക്രഗതി മൂലം ചില തിരിച്ചടികളെ നേരിടേണ്ടി വരാം. നിലപാടുകളിൽ വെള്ളം ചേർക്കും. ശനി , ആലസ്യത്തിന് വഴിമരുന്നിടും. ധനപരമായി തരക്കേടില്ലാത്ത കാലമാണ്. എതിർപ്പുകളെ നന്നായി പ്രതിരോധിക്കാൻ കഴിയും. വിവാഹാലോചനകൾ തീരുമാനമാകാതെ നീണ്ടുപോയേക്കാം. പഠനത്തിൽ മുഴുമനസ്സും അർപ്പിക്കാൻ കഴിഞ്ഞില്ലെന്നും വരാം. ദീർഘയാത്രകൾ മാറ്റിവെക്കുകയാവും സമുചിതം.

Uthrattathi Nakshathra Star Predictions in Malayalam: ഉത്രട്ടാതി

കരണീയം എന്തെന്ന് അറിയാതെ മനസ്സ് വ്യാകുലമാകും. നിയമോപദേശമനുസരിച്ച് പ്രവർത്തിക്കാൻ സാഹചര്യം അനുവദിക്കുകയുമില്ല. അയൽബന്ധങ്ങൾ ഊഷ്മളമാകും. വ്യവസായികൾക്ക് ലാഭമുയരും. സർക്കാരിൽ നിന്നുള്ള കരാറുകൾ പുതുക്കപ്പെടാൻ സാധ്യത കാണുന്നു. നീണ്ടകാലമായി രോഗങ്ങളുമായി മല്ലടിക്കുന്നവർക്ക് അല്പമെങ്കിലും സ്വാസ്ഥ്യമനുഭവപ്പെടുന്നതായിരിക്കും. സഹോദരരുടെ ഉന്നമനത്തിനായി ചെയ്യുന്ന കർമ്മങ്ങൾ അഭിനന്ദനം നേടിത്തരും.

Revathy Nakshathra Star Predictions in Malayalam: രേവതി

കർമ്മോത്സാഹം വർദ്ധിക്കും. വിദേശത്തുപോകാനും തൊഴിൽ നേടാനും സാധിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വാഗ്ദാനങ്ങൾ നിറവേറ്റി സമൂഹത്തിന്റെ അംഗീകാരം നേടും. ആത്മവിശ്വാസം ഉയരും. ഗൃഹനിർമ്മാണത്തിനായുള്ള സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കും. വിജ്ഞാനം നേടാൻ സമയം കണ്ടെത്തും. സജ്ജനങ്ങളുടെ ഉപദേശം ചെവിക്കൊള്ളും. ഊഹക്കച്ചവടം വിജയകരമാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Chingam month 2022 astrological predictions for moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars

Best of Express