Chingam Month 2022 Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ചിങ്ങമാസത്തിൽ സൂര്യൻ ചിങ്ങം രാശിയിൽ, വ്യാഴം മീനത്തിൽ, ശനി മകരത്തിൽ- ഈ രണ്ട് ഗ്രഹങ്ങളും വക്രഗതിയിലാണ്. ചൊവ്വ ഇടവം രാശിയിലും ബുധൻ ആദ്യം ചിങ്ങത്തിലും പിന്നെ കന്നിയിലും, ശുക്രൻ കർക്കടകത്തിലും ചിങ്ങത്തിലും ആയി സഞ്ചരിക്കുന്നു. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും തുടരുകയാണ്. ചന്ദ്രൻ ഒന്നാം തീയതി അശ്വതിയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ കാർത്തിക നാളിലുമാണ്.
അശ്വതി മുതല്‍ ആയില്യം വരെയുള്ള ആദ്യ ഒൻപതു നക്ഷത്രക്കാരുടെ ചിങ്ങ മാസഫലം നോക്കാം
Ashwathy Nakshathra Star Predictions in Malayalam: അശ്വതി
ആശ്വസിക്കാൻ കുറച്ചൊക്കെ വകയുണ്ട്. ദുരിതപ്പെയ്ത്തിന് ശമനം വരും. സന്തോഷാനുഭവങ്ങൾ വരാതിരിക്കില്ല. പ്രൊഫഷണലുകൾ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കും. എന്നാൽ ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ഗുരുവിനോടോ സജ്ജനങ്ങളോടോ കലഹിക്കും. തീർത്ഥയാത്രകൾ ശരീരമനസ്സുകൾക്ക് പുനരുജ്ജീവനമേകും. കിടപ്പുരോഗികൾക്ക് ആശ്വാസം ലഭിക്കാം.
Bharani Nakshathra Star Predictions in Malayalam: ഭരണി
രാഹുവിന്റെ ഭരണിനക്ഷത്രത്തിലെ സ്ഥിതി ആരോഗ്യപ്രശ്നങ്ങൾക്കോ മനക്ലേശങ്ങൾക്കോ വഴിവെച്ചേക്കും. പരുഷമായി സംസാരിക്കാൻ രണ്ടിലെ ചൊവ്വ ദുഷ്പ്രേരണ നൽകും. കുടുംബത്തോടൊപ്പം വിനോദയാത്രകൾ നടത്തും. ഉദ്യോഗത്തിലിരിക്കുന്നവർ മേലധികാരികളുടെ പ്രീതി നേടും. സമൂഹമധ്യത്തിൽ അംഗീകാരം നേടും. ചെലവുകൾ നല്ലകാര്യങ്ങൾക്കാണല്ലോ എന്ന് സന്തോഷിക്കും. മക്കളുടെ ശ്രേയസ്സിന് പല പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.
Karthika Nakshathra Star Predictions in Malayalam: കാര്‍ത്തിക
നിക്ഷേപങ്ങളിൽ നിന്നും വരവ് കൂടും. ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കും. മംഗളകർമ്മങ്ങളുടെ സൂത്രധാരത്വം വഹിക്കും. പ്രണയ സാഫല്യത്തിന് അല്പം കൂടി കാത്തിരിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ അവസരമുണ്ടാകും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. വയോജനങ്ങളുടെ പ്രീതി നേടും. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ യത്നിക്കണം.
Rohini Nakshathra Star Predictions in Malayalam: രോഹിണി
അവിവാഹിതർക്ക് വിവാഹാലോചനകൾ ഫലവത്താകും. ഗൃഹസ്ഥർക്ക് കുടുംബജീവിതം സുഖോഷ്മളമാകും. ഇഷ്ടഭക്ഷണ യോഗം, വിനോദ രസികത്വം, മത്സര വിജയം എന്നിവ പ്രതീക്ഷിക്കാം. തൊഴിൽപരമായി മാറ്റം ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല കാലമല്ല. ഭാഗ്യാനുഭവങ്ങൾ മന്ദീഭവിച്ചേക്കാം. കൃഷിയിലും കച്ചവടത്തിലും സമ്മർദ്ദങ്ങളെ നേരിടേണ്ടിവരുന്നതായിരിക്കും. വരവേറും, ചിലവും അധികരിക്കും.
Makayiram Nakshathra Star Predictions in Malayalam: മകയിരം
തീർത്ഥയാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അതിനവസരം ലഭിക്കും. കർമ്മമേഖലയിൽ എതിർപ്പുകൾ ഉണ്ടായാലും അവയെ അതിജീവിക്കും. സർക്കാരിൽ നിന്നും സഹായ ധനം, വായ്പ എന്നിവ ലഭിക്കാം. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി ലഭിക്കും. സൗഹൃദസംഗമങ്ങളിൽ പങ്കെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ പുരസ്കൃതരാകും. ജന്മരാശിയിലെ ചൊവ്വ കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ സൃഷ്ടിച്ചേക്കാം. മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം.
Thiruvathira Nakshathra Star Predictions in Malayalam: തിരുവാതിര
വിചാരിച്ചതുപോലെ എല്ലാക്കാര്യങ്ങളും നടക്കണമെന്നില്ല. ചില തീരുമാനങ്ങൾ പുനപ്പരിശോധിക്കും. പത്താം ഭാവാധിപൻ വ്യാഴം വക്രഗതിയിലാകയാൽ തൊഴിൽപരമായി ചില പ്രശ്നങ്ങളെ അഭിമുഖീകരക്കേണ്ടി വരാം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് ഉചിതം. ധാരാളം യാത്രകൾ ചെയ്യും. ധനപരമായി കുറച്ച് നേട്ടങ്ങൾ ഉണ്ടാകും. അഢംബരത്തിന് പണം ചെലവഴിക്കും. വൈദ്യപരിശോധനകളിൽ ആലസ്യമരുത്.
Punartham Nakshathra Star Predictions in Malayalam: പുണര്‍തം
കർമ്മഗുണമുള്ള കാലമാണ്. വീടോ വാഹനമോ മോടിപിടിപ്പിക്കും. മക്കളുടെ പഠനം, വിവാഹം മുതലായവയ്ക്കായി വായ്പ എടുക്കേണ്ടിവരും. കായികതാരങ്ങൾ, കലാകാരന്മാർ എന്നിവർക്ക് പുതിയ അവസരങ്ങൾ കൈവരും. ഗൃഹാന്തരീക്ഷം ഊർജ്ജദായകമായിരിക്കും. പ്രണയികളുടെ വിരഹത്തിന് അറുതി വരും. സാങ്കേതിക വിഷയങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കും.
Pooyam Nakshathra Star Predictions in Malayalam: പൂയം
കഠിനാദ്ധ്വാനം അംഗീകരിക്കപ്പെടും. അദ്ധ്യാപകർക്ക് ബഹുമതികൾ വന്നുചേരും. കുടുംബത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾ നീങ്ങും. സഹോദരബന്ധം ദൃഢമാകും. പാരിതോഷികങ്ങളോ സമ്മാനങ്ങളോ ലഭിക്കാം. പഴയ സുഹൃത്തുക്കളെ കാണും. പൊതുപ്രവർത്തകർ ചില എതിർപ്പുകളെ നേരിടേണ്ടി വന്നേക്കും.
Ayilyam Nakshathra Star Predictions in Malayalam: ആയില്യം
ആത്മസംയമനം പാലിക്കേണ്ട കാലമാണ്. കലഹങ്ങളിൽ നിന്നും അകലം പാലിക്കണം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. പതിനൊന്നിലെ ചൊവ്വയുടെ സ്ഥിതികൊണ്ട് ഭൂമിസംബന്ധമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ക്രയവിക്രയങ്ങളിൽ വലിയ വിജയം നേടും. ലൗകിക വിഷയങ്ങളിൽ ആസക്തി പുലർത്തും. ആരോഗ്യപരമായി അല്പം ഭേദപ്പെട്ട കാലമാണ്.
Read Here: ബുധൻ ചിങ്ങം രാശിയിലേക്ക്; ധനു, കന്നിക്കൂറുകാർ ശ്രദ്ധിക്കണം