Malayalam New Year Chingam 1 Predictions: കേരളത്തിൽ കൊല്ല വർഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നാം തീയതി ആണ്. 1196 ചിങ്ങം 1- കർക്കിടകം 31 (17.8.2020-16.8.2021) വരെയുള്ള കാലയളവിലെക്കുള്ള ഫലമാണ് ഇവിടെ. ആ സമയം മുതൽ ഓരോ കൂറുകാർക്കും ഉള്ള സാമാന്യമായ ഗുണദോഷ ഫലം ചുവടെ കൊടുക്കുന്നു.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4 )
സന്തോഷകരമായ കൊല്ലമാണിത്. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ആഗ്രഹിച്ച പല കാര്യങ്ങളും നടക്കും സന്തോഷവും സമാധാനവും കുടുംബസൗഖ്യവുമുണ്ടാവും. വൃശ്ചികം, ധനു, മകരം മാസങ്ങളി ൽ കലാപ്രവർത്തനവും സാഹിത്യ പ്രവർത്തനവും അഭിവൃദ്ധിപ്പെടും. കുംഭം, മീനം, മേടം മാസങ്ങളിൽ കർമ്മ പുരോഗതി, സാമ്പത്തിക ഭദ്രത, രോഗശാന്തി എന്നിവയുണ്ടാവും. ശേഷം മാസങ്ങളിൽ ഭൂമി, വീട്, വാഹനം എന്നിവ വിൽക്കാനും വാങ്ങാനും കഴിയും.
ഇടവക്കൂർ (കാർത്തിക3/4 , രോഹിണി, മകീര്യം1/2 )
ആത്മലവിശ്വാസവും കാര്യക്ഷമതയും വർദ്ധിക്കും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വിപരീത സാഹചര്യങ്ങളെ മറികടക്കാൻ കഴിയും. ഉത്സാഹവും സാഹസികതയും വർദ്ധിക്കും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ –നിജമായ— രോഗങ്ങൾക്ക് ശമനമുണ്ടാവും. കർമ്മ മേഖല വികസിപ്പിക്കും. കുംഭം, മീനം, മേടം മാസങ്ങളിൽ സാമ്പത്തിക പുരോഗതിയും യാത്രകൾ വഴി ശുഭാനുഭവങ്ങളുമുണ്ടാവും. ശേഷം മാസങ്ങളിൽ ഗൃഹമിർമ്മാണം, മംഗള കാര്യാനുഭവം, പ്രവർത്തന വിജയം എന്നിവ ഉണ്ടാവും.
മിഥുനക്കൂർ (മകീര്യം 1/2, തിരുവാതിര, പുണർതം 3/4)
ഉത്സാഹത്തോടെ പ്രവർത്തിച്ച് വിജയമുണ്ടാക്കാൻ കഴിയും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പുതിയ പദ്ധതികൾ ആരംഭിച്ച് വിജയിപ്പിക്കും. അതിനു സാമ്പത്തിക സ്രോതസ്സും കൈവരും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കുടുംബ കാര്യങ്ങൾ സുഗമമായി നടത്തും. വിവാഹാദി മംഗളകാര്യങ്ങൾക്കും സന്താന ശ്രേയസ്സിനും സാധ്യതയുണ്ട്. കുംഭം, മീനം, മേടം മാസങ്ങളിൽ ഗൃഹനിർമ്മാണം, കാർഷിക സംരംഭങ്ങൾ, നാൽക്കാലി വളർത്തൽ എന്നിവ സാധ്യമാവും. ശേഷം മാസങ്ങളിൽ അധ്വാന ശേഷി വർദ്ധിക്കും. ആഡംബര ജീവിതം, ഭാഗ്യവൃഷ്ടി, സന്താന ലാഭം, ഉദാരമായ സമീപനം എന്നിവ ഉണ്ടാവും.
കർക്കിടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം)
അലസത വെടിഞ്ഞ് പ്രവർത്തിച്ചാൽ വിജയം ലഭിക്കും. പേരും പെരുമയും വർദ്ധിക്കും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സമൂഹത്തിൽ നിലയും വിലയും കൈവരും. പിണങ്ങി നിൽക്കുന്നവർ അനുകൂലമാവും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ സംയുക്ത സംരംഭങ്ങൾ വിജയിക്കും. യാത്രകൾ ആവശ്യമായി വരും. കുംഭം, മീനം, മേടം മാസങ്ങളിൽ സ്വത്ത് സമ്പാദിയ്ക്കാനും സ്വത്ത് ഭദ്രമാക്കാനും കഴിയും. അൽപം അലസതയുണ്ടാവും. അത് മറികടക്കാൻ ബോധപൂർവം ശ്രമിക്കണം. ശേഷം മാസങ്ങളിൽ പ്രായമായവരുടേയും ഗുരുജനങ്ങളുടേയും അനുഗ്രഹം ലഭിക്കും. സ്ത്രീജനങ്ങൾക്കും കുട്ടികൾക്കും മാന്യത വർദ്ധിക്കും.
Malayalam New Year 2020 Varshaphalam: Malayalam New Year Chingam 1 Predictions, Kerala New Year 2020 Horoscope Prediction
ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം 1/4)
കാര്യങ്ങളിൽ തൃപ്തികരമായി ഇടപെടും. ജനാനുകൂല്യം വർദ്ധിക്കും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സർക്കാർ തലത്തിലും അല്ലാതെയും സാമ്പത്തിക സഹായങ്ങൾ ലഭിക്കും. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ മാർക്കറ്റിങ്ങ് രംഗത്തുള്ളവർക്ക് ഗുണകരമായ അവസ്ഥ ഉണ്ടാവും. കൃഷി അഭിവൃദ്ധിപ്പെടും. കുംഭം, മീനം, മേടം മാസങ്ങളിൽ പ്രണയ സാഫല്യം കൈവകരും, ദാമ്പത്യ ജീവിതം തൃപ്തികരമാവും. കുടുംബ സൗഖ്യമുണ്ടാവും.
കന്നിക്കൂറ്‍ (ഉത്രം 3/4 , അത്തം, ചിത്ര 1/2)
ഏകാഗ്രതയോടെ എഴുത്തിലവും വായനയിലും മുഴുകും. സാത്വികചിത്തവൃത്തി നിലനിർത്തും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പരിപക്വമായ സമീപന രീതികൊണ്ട് സമാധാനം കൈവരും. വാഹനങ്ങളുള്ളവരുടെ വ്യവസായം പുഷ്ടിപ്പെടും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ധനാഗമമുണ്ടാവും. ഭൂമിയുടെ ക്രയവിക്രയം സാധ്യമാവും. വിടവു — നീക്കി– പണിചെയ്യാൻ കഴിയും. കുംഭം, മീനം, മേടം മാസങ്ങളിൽ ആത്മബലം വർദ്ധിക്കും. ജീവിത കാര്യങ്ങൾ അഭിവൃദ്ധിപ്രദമാവും. ശേഷം മാസങ്ങളിൽ സന്താനങ്ങളുടെ ശ്രേയസ്സിനു വേണ്ടിയുള്ള ശ്രമം ഫലിക്കും. അവരുടെ പഠനം, തൊഴിൽ, വിവാഹം മുതലായ കാര്യങ്ങൾ നേർ വഴിയിലാവും. പ്രസാദാത്മക സ്വഭാവം നിലനിർത്തും.
തുലാക്കൂറ്‍ (ചിത്ര 1/2 , ചോതി, വിശാഖം 3/4)
വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറും. വിമർശനങ്ങളും എതിർപ്പുകളും കൂടുംതോറും ഉത്സാഹവും വർദ്ധിക്കും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വ്യക്തിമുദ്ര സ്ഥാപിച്ചെടുക്കാവുന്ന പ്രവർത്തന മേഖലകൾ കൈവരും. അവ ഉപയോഗപ്പെടുത്തുകയും ചെയ്യും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വലിയ ചില വ്യവസായ സംരംഭങ്ങൾ ആരംഭിയ്ക്കാവുന്നതാണ്. വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയും ചെയ്യാവുന്നതാണ്. കുംഭം, മീനം, മേടം മാസങ്ങളിൽ വിദ്യാപരമായും സാഹിത്യപരമായുമുള്ള പ്രവർത്തനങ്ങൾ ഗുണകരമാവും. സാമ്പത്തിക സ്രോതസ്സുകൾ സജീവമാവും. ശേഷം മാസങ്ങളിൽ കുടുംബ കാര്യങ്ങൾ വേണ്ടപോലെ നിയന്ത്രിക്കാനാവും. അതിനാൽ സന്തോഷവും ചാരിതാർത്ഥ്യവും വർദ്ധിക്കും.
വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കോൺട്രാക്റ്റ് കാര്യങ്ങൾ പുഷ്ടിപ്പെടും. കുടുംബാന്തരീക്ഷം സമാധാനപൂർണമാവും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വ്യാവസായിക രംഗത്ത് പുതിയ ഉൽപന്നങ്ങൾ രൂപപ്പെടുത്തും. സാമ്പത്തികമായി മികച്ചതാവും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരമുണ്ടാവും. വിദേശവുമായി ബന്ധപ്പെട്ട ഏർപ്പാടുകൾ മെച്ചപ്പെടും. കുംഭം, മീനം, മേടം മാസങ്ങളിൽ സാഹിത്യ പ്രവർത്തനത്തിൽ മികവുണ്ടാവും. സാത്വികമായ മനോഭാവം നിലനിർത്തും. ശേഷം മാസങ്ങളിൽ ആഡംബര കാര്യങ്ങളിൽ താൽപര്യമേറും. പൈതൃക സ്വത്ത് ലഭിക്കും.
ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം 1/4)
മുൻകാലങ്ങളിലെ മൗഢ്യം തീർത്ത് മുന്നേറും. സമന്വയത്തിലൂടെ ജ്ഞാന –ദ്രവ്യം– നേടും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ഉത്സാഹവും വിവേകവും നിലനിർത്തി പ്രവർത്തിക്കും. സ്തംഭിച്ചു നിന്നിരുന്ന പല പദ്ധതികളും പുനരുജ്ജീവിപ്പിച്ച് ഗുണകരമാക്കും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ സുകൃത കർമ്മങ്ങൾ ചെയ്യും. ജനോപകാര പ്രവർത്തനങ്ങളിൽ വ്യാപരിക്കും. കുംഭം, മീനം, മേടം മാസങ്ങളിൽ അംഗീകാരങ്ങളും ബഹുമതികളും ലഭിക്കും. വീട് പുതുക്കിപ്പണിയാൻ പറ്റിയ കാലമാണ്. പുതിയ വീട് നിർമ്മിക്കാനും ശ്രമിക്കാവുന്നതാണ്. ശേഷം മാസങ്ങൾ ശുഭകരമാവും. ആഗ്രഹങ്ങൾ പലതും സാക്ഷാൽക്കരിക്കപ്പെടും.
മകരക്കൂറ്‍ (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
വ്യക്തിപ്രധാനമായ കാര്യങ്ങളിൽ നല്ല മുന്നേറ്റം ഉണ്ടാവും. പല തരം സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടി വരും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ എളുപ്പമെന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ കടുപ്പമെന്ന് തോന്നാം. സാമ്പത്തികമായി അൽപം ഞെരുക്കം അനുഭവപ്പെടും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വ്യക്തിപരമായ കാര്യങ്ങളിൽ മികവ് കൈവരും. പഠനം, തൊഴിൽ, കുടുംബം എന്നീ മേഖലകൾ തൃപ്തികരമാവും. കുംഭം, മീനം, മേടം മാസങ്ങളിൽ ആരോഗ്യപരമായ ചില പ്രയാസങ്ങൾ ഉണ്ടാവും. അവയെ വേണ്ടപോലെ കൈകാര്യം ചെയ്യും. ശേഷം മാസങ്ങളിൽ പുതിയ ചില അവസരങ്ങൾ ലഭിക്കും. അവയ്ക്ക് വേണ്ടി മുതൽമുടക്ക് ആവശ്യമായി വരും. അത് കണ്ടെത്തുകയും ചെയ്യും.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
പലതും നേടിയെടുക്കാൻ പറ്റിയ കാലമാണ്. പുതിയ തൊഴിലുകൾ തുടങ്ങാവുന്നതാണ്. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സാമ്പത്തികമായി നല്ല മുന്നേറ്റമുണ്ടാവും. കർമ്മ പുരോഗതിക്ക് വേണ്ടി പണം മുടക്കുന്നത് ഗുണകരമാവും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ സാഹിത്യം, കല, മാധ്യമപ്രവർത്തനം എന്നീ മേഖലകളിലൂടെ പ്രശസ്തി ലഭിക്കും. കുംഭം, മീനം, മേടം മാസങ്ങളിൽ കുടുംബപരമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവും. വ്യവസായങ്ങളിലും സങ്കീർണ്ണ സമസ്യകളിലും അനുകൂലമായ തീരുമാനം ഉണ്ടാവും. ശേഷം മാസങ്ങളിൽ അവനവനും കുടുംബത്തിനും സമൂഹത്തിനും വേണ്ടി പ്രയോജനകരമായ രീതിയിൽ പലതും ചെയ്യാൻ കഴിയും. വ്യക്തിത്വ വികാസമുണ്ടാവും.
മീനക്കൂറ് (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പരിപക്വമായ സമീപനരീതി നിലനിർത്തും. ആത്മബലം വർദ്ധിക്കും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ഏകാഗ്രതയോടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്തും. ശ്രേയസ്സ് വർദ്ധിക്കും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കർമ്മ രംഗത്ത് വികാസവും മികവും ഉണ്ടാവും. അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും. സമാധാന ജീവിതം നയിക്കും. കുംഭം, മീനം, മേടം മാസങ്ങളിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരുടെ തൃപ്തി നേടും. ശേഷം മാസങ്ങളിൽ പഠനകാര്യങ്ങളിൽ മികവ് പുലർത്തും. മൊത്തം എല്ലാ കാര്യങ്ങളിലും തൃപ്തി കൈവരും.