scorecardresearch
Latest News

മകര മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ടവരെ

Capricorn Month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മകരമാസത്തിലെ മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാരുടെ നക്ഷത്രഫലം പരിശോധിക്കാം

astrology, horoscope, ie malayalam

Capricorn Month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ജനുവരി 15 ന് മകര മാസം തുടങ്ങുന്നു. 2023 ഫെബ്രുവരി 12 ന് (മകരമാസം) 29 ദിവസം പൂർണമാകുന്നു. ജനുവരി 14 ന് രാത്രി സൂര്യസംക്രമണം. ഉത്തരായന കാലം പിറക്കുകയാണ്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ആദ്യ പത്ത് ദിവസം ഉത്രാടം ഞാറ്റുവേലയും, പിന്നെ പതിമ്മൂന്ന് ദിവസം തിരുവോണം ഞാറ്റുവേലയും അതിനുശേഷം അവിട്ടം ഞാറ്റുവേലയുമാണ്.

ചന്ദ്രൻ മകരം ഒന്നിന് ചിത്തിരയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യദിവസം ചോതിയിൽ. ചൊവ്വ ഇടവത്തിലും വ്യാഴം മീനത്തിലും രാഹുവും കേതുവും യഥാക്രമം മേടം, തുലാം രാശികളിലും തുടരുന്നു. ബുധൻ മകരം 26 വരെ ധനുവിൽ, പിന്നീട് മകരത്തിലും. ശുക്രൻ മകരം 8 ന് മകരത്തിൽ നിന്നും കുംഭത്തിൽ പ്രവേശിക്കുന്നു.

മകരമാസത്തിൽ സുപ്രധാനമാറ്റം ശനിയുടേതാണ്. മകരത്തിൽ നിന്നും കുംഭത്തിലേക്ക് മാറുന്നു. അടുത്ത രണ്ടര വർഷക്കാലം ശനി കുംഭത്തിൽ തന്നെയാണ് തുടരുന്നത്. മുകളിൽ വ്യക്തമാക്കിയ ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ മകരമാസത്തിലെ മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാരുടെ നക്ഷത്രഫലം പരിശോധിക്കാം.

മകം: സർക്കാർ കാര്യങ്ങൾക്ക് വേഗത്തിൽ അനുമതി ലഭിക്കും. അധികാരികൾക്ക് നിങ്ങളെ അഭിനന്ദിക്കേണ്ട സാഹചര്യം സംജാതമാകും. കുടുംബത്തിലും കൂട്ടായ്മകളിലും ഉയരുന്ന എതിർ ശബ്ദങ്ങളെ അവഗണിക്കരുത്. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കും. ശനിയുടെ രാശി മാറ്റം കാരണം പ്രതീക്ഷിച്ച ചില കാര്യങ്ങൾ നിർവഹണത്തിലെക്കാൻ അല്പം വൈകിയേക്കും. നഷ്ടപ്പെട്ട ചില വസ്തുക്കൾ / പണം തിരികെ ലഭിക്കാം. ആത്മീയ സാധനകൾക്ക് അവസരം കിട്ടിയില്ലെന്ന് വരാം. ധനപരമായി ശരാശരി മാസമാണ്.

പൂരം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകും. ദാമ്പത്യ ജീവിതത്തിൽ പ്രത്യേക കരുതൽ വേണം. രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനപ്രാപ്തിയുണ്ടാകും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പ്രണയികൾ അല്പം നിരാശപ്പെടാം. മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. കലാസാഹിത്യ പ്രവർത്തകർക്ക് അംഗീകാരവും പാരിതോഷികവും ലഭിക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറക്കരുത്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തണം.

ഉത്രം: ചിങ്ങക്കൂറിൽ വരുന്ന ഉത്രം നാളുകാർക്ക് ബൗദ്ധികമായി മെച്ചം വരും. കന്നിക്കൂറിലെ ഉത്രം നാളുകാർക്ക് മാനസിക സൗഖ്യം ഏറും. പൊതുവേ
കടബാധ്യതകൾ ശല്യകാരികളായേക്കാം. ചെലവ് കൂടും. കച്ചവടത്തിൽ നടത്തുന്ന പരിഷ്കാരങ്ങൾക്ക് ഉപഭോക്താക്കളുടെ മന്ദഗതിയിലുള്ള പിൻതുണ കിട്ടും. വിദ്യാർത്ഥികൾ പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വിജയിക്കും. അഭിഭാഷകർക്കും മറ്റ് പ്രൊഫഷണലുകൾക്കും കർമ്മരംഗത്ത് കഠിനമായ വെല്ലുവിളികളെ നേരിടേണ്ടിവരും. ജീവിതശൈലീരോഗങ്ങൾ പിടിമുറുക്കും.

അത്തം: ആത്മവിശ്വാസം വർദ്ധിക്കും. നവസംരംഭങ്ങൾക്ക് മുതിരും. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചതിലുമധികമായിരിക്കും. യാത്രകൾ അലച്ചിലും ധനക്ലേശത്തിനും ഇടവരുത്താം. വിദേശതൊഴിലിന് ശ്രമിക്കുന്നവർക്ക് അനുമതിപത്രം ലഭിക്കും. വിവാഹതടസ്സം നീങ്ങി ആലോചനകൾ പുരോഗമിക്കും. കുടുംബപരമായ ഉത്തരവാദിത്വം ഒരുവിധം ഭംഗിയായി നിറവേറ്റും. വായ്പകൾക്കുള്ള ശ്രമം ലക്ഷ്യം കാണുന്നതായിരിക്കും.

ചിത്തിര: കന്നിക്കൂറിൽ വരുന്ന ചിത്തിര നാളുകാർക്ക് ഭൗതിക നേട്ടങ്ങളേറും. തൊഴിൽ തടസ്സം നീങ്ങും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവും. തുലാക്കൂറുകാർക്ക് മനോദുഃഖങ്ങൾ അകലം. പ്രസാദഭരിതമായ ഒരു അന്തരീക്ഷം, തൊഴിൽ, കുടുംബ രംഗങ്ങളിൽ ഉദയം ചെയ്തതായി തെളിയും. മുൻപ് എതിർപ്പ് പ്രകടിപ്പിച്ചവർ സംരംഭങ്ങളിൽ കാര്യമായി സഹകരിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ അംഗീകാരം കൈവരും. മക്കളുടെ പഠിപ്പിൽ ശരിയായ ഇടപെടലും മേൽനോട്ടവും വേണ്ട സമയമാണ്. ദേഹസൗഖ്യം പുലരും. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല.

ചോതി: നാലാം ഭാവത്തിൽ സഞ്ചരിക്കുന്ന സൂര്യൻ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. ജന്മരാശിയിലെ കേതുവും ഏഴിലെ രാഹുവും കുടുംബപരമായി ചില ക്ലേശങ്ങൾ സൃഷ്ടിക്കാം. കുംഭത്തിൽ മാറുന്ന ശുക്രൻ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും. നാട്ടിലെ വിനോദ പരിപാടികളിൽ സംബന്ധിക്കും. സഹോദരരുടെ പിന്തുണ കുറയാം. വിദ്യാർത്ഥികൾക്ക് പഠനത്തിലുള്ള ശ്രദ്ധ അല്പം പിൻവലിയാം. എങ്കിലും പലതരം നേട്ടങ്ങൾ വന്നു ചേരാതിരിക്കില്ല. മാതൃസൗഖ്യം ഉണ്ടാകും. തറവാട്ടിൽ ചില പുനർ നിർമ്മിതികൾക്ക് വായ്പാ സൗകര്യം ലഭിക്കും. വാതരോഗത്തിന് കുറവ് വരും. മുതിർന്നവരുടെ പിന്തുണ ഊർജം പകരും.

വിശാഖം: വിവിധ മേഖലകളിൽ താല്പര്യം കൂടും. ഉപരിപഠനത്തിന് വിദേശത്ത് പോകാൻ കഴിയും. എന്നാൽ നിലവിലുള്ള തൊഴിൽ ഉപേക്ഷിച്ച ശേഷം മറ്റൊരു തൊഴിലിന് ശ്രമിക്കുന്നത് സാഹസമായിരിക്കും. നിക്ഷേപങ്ങളിൽ ഭദ്രത ഉറപ്പ് വരുത്തണം.
ആഢംബരത്തിന് ചെലവ് ചെയ്യുന്നത് ഇപ്പോൾ അഭിലഷണീയമായിരിക്കില്ല. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും സഹായം വന്നെത്തും. വിവാഹാലോചനകൾ സാഫല്യത്തിലെത്താൻ അല്പം കൂടി കാത്തിരിക്കേണ്ടി വരാം. ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കും. കുടുംബം, തൊഴിൽ, വ്യക്തിത്വം എന്നിവ ഏകോപിപ്പിച്ച് മുന്നേറുന്നതിൽ മികവുണ്ടാകും.

അനിഴം: പരിശ്രമങ്ങൾ വിജയിക്കും. തൊഴിൽ തടസ്സങ്ങൾ നീങ്ങും. മനസ്സിന്റെ ആർജവം അഭിനന്ദിക്കപ്പെടും. സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും. തീർത്ഥയാത്രകൾ നടത്തും. ആസൂത്രണം ചെയ്ത് കാര്യങ്ങൾ പലതും നടപ്പിലാക്കാനാവും. വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ സഹായം കൈവരുന്നതാണ്. ഗൃഹത്തിൽ പുണ്യകർമ്മങ്ങൾ നടക്കും.
സന്താനപ്രാപ്തി സുകൃതമാകും. പ്രവാസികൾക്ക് നാട്ടിൽ വരാൻ ഉചിത സാഹചര്യം ഒരുങ്ങും. കട ബാധ്യത കുറയുന്നതും ചെലവ് ചുരുക്കാനായതും ആശ്വാസമേകും.

തൃക്കേട്ട: തറവാട് വീട് നവീകരിച്ച് താമസയോഗ്യമാക്കും. ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെ കാണാനാവും. കൂട്ടുകാരുടെ സ്നേഹോഷ്മളത അനുഭവിക്കും. മക്കളുടെ വിദ്യാഭ്യാസം / വിവാഹം എന്നിവയിൽ ചില ഉചിത തീരുമാനങ്ങൾ കൈക്കൊള്ളും. ദാമ്പത്യത്തിലെ വിയോജിപ്പുകളെ നിസ്സാരമായി കരുതും. പൊതുപ്രവർത്തനത്തിലും കൂട്ടായ്മകളിലും ഐക്യത്തിന്റെ പാത സ്വീകരിക്കുന്നത് പ്രശംസിക്കപ്പെടും. അപൂർണമായിരുന്ന കൃതി/ ചിത്രം/ ഗാനം പൂർത്തീകരിക്കും. ആത്മീയ കാര്യങ്ങൾക്കും സമയം കണ്ടെത്തും. ചെലവുകൾ നിയന്ത്രിക്കുന്നതിൽ വിജയിച്ചു കൊള്ളണമെന്നില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Capricorn month 2023 astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars