/indian-express-malayalam/media/media_files/2025/11/29/bharani-star-2025-11-29-14-27-52.jpg)
Source: Freepik
മേടം രാശിയിൽ വരുന്ന രണ്ടാമത്തെ നക്ഷത്രമാണ് ഭരണി. ഭരണി എന്ന നക്ഷത്രത്തിന് നമ്മുടെ ഭരണി എന്ന വീട്ടുപകരണവുമായി യാതൊരു ബന്ധവുമില്ല. 'അപ ഭരണി' എന്ന പേരാണ് സംസ്കൃതത്തിൽ ഈ നാളിന്. അതിന്റെ ചുരുക്കമാവും ഭരണി. ആപസ്സ് എന്നാൽ വെള്ളം. പണ്ട് ഭരണി ഞാറ്റുവേലയിലാവണം മഴക്കാലം തുടങ്ങിയിരുന്നത്. അതിനെയാവും അപഭരണി എന്ന നക്ഷത്രനാമം വ്യക്തമാക്കുന്നത്.
ഭരണിയുടെ നക്ഷത്രദേവത യമനാണ്. 'യാമ്യം' എന്ന പേര് ഭരണിക്ക് അങ്ങനെയുണ്ടായി. അതിനാൽ ന്യായസ്ഥരാണ്, നീതിമാന്മാരാണ്, ധാർമ്മികരാണ് എന്ന് ഭരണിക്കാർ പേരെടുക്കും. ഇതെല്ലാം ധർമ്മദേവനായ യമന്റെ പ്രകൃതമാണല്ലോ. ഈ ശീലഗുണാദികൾ യമനിൽ നിന്നും കൈവന്നതാണ്, ഭരണിക്കാർക്കെന്നു ചുരുക്കം. അതേസമയം മനുഷ്യത്വമില്ലാത്തവരെന്നും വിളിക്കപ്പെടാം.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
കൃത്യം നടത്തുമ്പോൾ, നിയമവും നീതിയും നിർവഹിക്കുമ്പോൾ ആരുടെയെങ്കിലും മനസ്സ് വേദനിക്കുമോ എന്ന് ഭരണി നാളുകാർ ഓർക്കുകയില്ലെന്ന് ആക്ഷേപമുണ്ട്. മറ്റുള്ള നാളുകാരെ അപേക്ഷിച്ച് ഇവരുടെ ബാല്യം വർണ്ണപ്പകിട്ടുള്ളതാവും. വിനോദയാത്രകൾ, കലാപഠനം, പാരിതോഷികം, ഇഷ്ടഭക്ഷണ യോഗം, സൗഹൃദങ്ങൾ എന്നിവയുണ്ടാവും.
ഭരണി നാളിൽ ജനിച്ചവരുടെ തൊഴിൽ സാധ്യത പലതാണ്. അതിൽ സിനിമയും സംഗീതവും കലാപ്രവർത്തനവും സാഹിത്യവും ഉൾപ്പെടും. ശുക്രന്റെ നക്ഷത്രമാകയാൽ സൗന്ദര്യാത്മകമായിരിക്കും, ഇവരുടെ തൊഴിൽ. ചൊവ്വയുടെ രാശിയിലാകയാൽ വിദ്യുച്ഛക്തി, പൊലീസ്, കെമിസ്ട്രി, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, അദ്ധ്യാപനം എന്നിവയിൽ വിജയിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ഉൾമനസ്സിൽ കാമനകളും തൃഷ്ണകളും ഉള്ളവരാണ്. പ്രണയത്തിൽ വിജയിക്കും. ദാമ്പത്യത്തിൽ ജീവിതപങ്കാളിയുടെ കഴിവുകൾ അംഗീകരിക്കും. മനുഷ്യഗണനക്ഷത്രക്കാരാണ്. പുരുഷനക്ഷത്രം എന്ന വിഭാഗത്തിലും ഭരണിയുണ്ട്. ഇവരുടെ ഈഗോ ഒരു കുന്തമുന പോലെ എപ്പോഴും പുറത്ത് തലനീട്ടിക്കൊണ്ടിരിക്കണമെന്നില്ല. മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കും. ഇവർ എപ്പോഴും ഒപ്പമുണ്ട് എന്ന തോന്നൽ സുഹൃത്തുക്കളിൽ, പങ്കാളിയിൽ ശക്തമായിരിക്കും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
"ഭരണിപ്പെൺ ധരണിയാളും " എന്ന ചൊല്ല് പഴമക്കാർ ഓർത്തേക്കാം. അധികാരവുമായി ബന്ധപ്പെടും, സ്ഥാനമാനങ്ങൾ ലഭിക്കും, പൊതുരംഗത്ത് വിജയിക്കും ഭരണി നാളിൽ ജനിക്കുന്ന സ്ത്രീ എന്നതൊക്കെയാണ് ഈ ചൊല്ലിന്റെ സാരം. സത്യത്തിൽ ചൊവ്വയുടെ രാശിയായ മേടത്തിൽ ജനിക്കുന്ന അശ്വതിക്കാർക്കും ഭരണിക്കാർക്കും ആൺ-പെൺ ഭേദമില്ലാതെ ചേരുന്ന കാര്യങ്ങളാണ് ഇതെല്ലാം തന്നെ.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us