/indian-express-malayalam/media/media_files/2025/08/25/august-vishakam-ga-02-2025-08-25-14-00-02.jpg)
വിശാഖം
മുന്നേറാനുള്ള അനുകൂല സാഹചര്യം നിലവിലുണ്ട്. ശരിയായ ആസൂത്രണവും മുന്നൊരുക്കവും നടത്തിയാൽ അല്പമായ അധ്വാനം കൊണ്ടുതന്നെ മുന്നേറാനാവും. തൊഴിൽ മേഖലയിൽ സൗഹൃദാന്തരീക്ഷം ഉണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതനവർദ്ധന പ്രതീക്ഷിക്കാം. വ്യാപാരികൾക്കും വ്യവസായികൾക്ക് ലാഭം ഉയരുന്നതാണ്. പ്രശ്നങ്ങളിൽ ഒറ്റപ്പെടുകയില്ല.
/indian-express-malayalam/media/media_files/2025/08/25/august-vishakam-ga-01-2025-08-25-14-00-02.jpg)
വിശാഖം
പിന്തുണക്കുന്നവർ കൂടുവാനിടയുണ്ട്. മകൻ്റെ വിവാഹക്കാര്യത്തിലെ അവ്യക്തത നീങ്ങുന്നതാണ്. പൂർവ്വിക സ്വത്തിൽ നിന്നും ആദായമുണ്ടാവും. ഇൻഷ്വറൻസ്, നറുക്കെടുപ്പ്, ഊഹക്കച്ചവടം ഇവയിൽ നിന്നും ധനലഭിക്കുന്നതാണ്. സുഹൃത്തുക്കളുമൊത്തുള്ള അവധിക്കാല വിനോദയാത്രയ്ക്ക് ഒരുക്കം നടത്തും. അപ്രസക്ത കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കണം.
/indian-express-malayalam/media/media_files/2025/08/25/august-vishakam-ga-03-2025-08-25-14-00-02.jpg)
അനിഴം
കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അനുഭവങ്ങൾ വന്നെത്തുന്നതാണ്. വിശേഷിച്ചും കർമ്മരംഗത്ത്. അടഞ്ഞ അവസരങ്ങൾ തുറക്കപ്പെടാം. വിരോധികൾ കളം വിടാനിടയുണ്ട്. സ്വന്തം കഴിവ് സ്വയം തിരിച്ചറിയും. വ്യവഹാരങ്ങളിൽ പരാജയമുണ്ടാവില്ല. ഭൂമിയിൽ നിന്നും ആദായം കൈവരുന്നതായിരിക്കും. ഏജൻസി പ്രവർത്തനങ്ങളിൽ കരുതിയതിലും ലാഭം ഭവിക്കും.
/indian-express-malayalam/media/media_files/2025/08/25/august-vishakam-ga-05-2025-08-25-14-00-02.jpg)
അനിഴം
കൂട്ടുബിസിനസ്സിൽ നിന്നും പിന്മാറുന്നതാണ്. ഭൗതിക താത്പര്യങ്ങളെയും ആത്മീയ സാധനകളേയും ഇണക്കുന്നതിൽ വിജയിക്കുന്നതാണ്. വാഹനം, വീട്, ബന്ധുക്കൾ എന്നിവ സംബന്ധിച്ച ഓരോരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കും. അവയും ജീവിതത്തിൻ്റെ ഭാഗമാണെന്ന സമചിത്തത അനിവാര്യമാണെന്ന ബോധം പുലർത്തേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/08/25/august-vishakam-ga-04-2025-08-25-14-00-02.jpg)
തൃക്കേട്ട
അനുകൂല സാഹചര്യങ്ങൾ മങ്ങിമയങ്ങിയിട്ടാണെങ്കിലും പ്രത്യക്ഷപ്പെടുന്നതാണ്. അവയെ തെളിമയുള്ളതാക്കി പ്രയോജനപ്പെടുത്താൻ മനസ്സിന് സന്നദ്ധതയും ഉണർവ്വും വേണ്ടതുണ്ട്. കാര്യനിർവഹണത്തിൽ ആലസ്യം ഒഴിവാക്കണം. പിന്നീട്, നാളെ, മറ്റൊരിക്കൽ മുതലായ പദാവലികൾ ജീവിതനിഘണ്ടുവിൽ നിന്നും കളയേണ്ട സന്ദർഭമാണിത്. തേടുന്നവർക്ക്, തൊഴിൽ കിട്ടും.
/indian-express-malayalam/media/media_files/2025/08/25/august-vishakam-ga-06-2025-08-25-14-00-02.jpg)
തൃക്കേട്ട
വായ്പകൾക്ക് അർഹതയുണ്ടാവും. ഉയർന്ന പരീക്ഷകൾക്ക് നല്ല തയ്യാറെടുപ്പ് നടത്തുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിനും അതനുസരിച്ച് നീക്കങ്ങൾ നടത്താനും കഴിയും. കടം കൊടുത്ത പണം ഭാഗികമായെങ്കിലും മടക്കിക്കിട്ടും. പിഞ്ഞിപ്പോയ ബന്ധങ്ങൾ വീണ്ടും തുന്നിച്ചേർക്കപ്പെടാം. അനുരഞ്ജനത്തിലൂടെ കുടുംബത്തിൽ വീണ്ടും സ്വൈരദീപം തെളിഞ്ഞുതുടങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.