/indian-express-malayalam/media/media_files/2025/08/19/august-rohini-ga-01-2025-08-19-14-09-57.jpg)
രോഹിണി
കാര്യങ്ങൾ ഭംഗിയായി ആസൂത്രണം ചെയ്യാനും മികച്ച ഏകോപനത്തോടെ അവയെ ലക്ഷ്യത്തിലെത്തിക്കാനും കഴിയുന്നതാണ്. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. ഒപ്പമുള്ളവരുടെ പിന്തുണ വലിയതായിരിക്കും. പ്രോജക്ടുകൾക്ക് മേലധികാരികളുടെ അംഗീകാരമുണ്ടാവും. കടബാധ്യതകളിൽ നല്ലൊരുപങ്കും വീട്ടാനായേക്കും. മങ്ങിയിരുന്ന സാമ്പത്തിക സ്രോതസ്സുകൾ വീണ്ടും ഫലവത്താകും.
/indian-express-malayalam/media/media_files/2025/08/19/august-rohini-ga-02-2025-08-19-14-09-57.jpg)
രോഹിണി
അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഭവിക്കുന്നതാണ്. കുടുംബ കാര്യങ്ങളിൽ വേണ്ടത്ര കരുതൽ കൈക്കൊള്ളാനാവും. മക്കളുടെ നിർബന്ധം, പഠന വൈമുഖ്യം ഇവ വിഷമിപ്പിക്കാനുള്ള സാധ്യത കാണുന്നു. ഗൃഹ/കെട്ടിട നിർമ്മാണം തടസ്സപ്പെടുന്നതാണ്. കൂട്ടുകച്ചവടത്തിൽ പലകാരണങ്ങളാൽ താത്പര്യം കുറഞ്ഞേക്കും.
/indian-express-malayalam/media/media_files/2025/08/19/august-rohini-ga-03-2025-08-19-14-09-57.jpg)
മകയിരം
ചെയ്തുപോരുന്ന തൊഴിലിന് ഇണങ്ങുന്ന പുതിയ കാര്യങ്ങൾ പഠിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ്. കർമ്മരംഗം വിപുലീകരിച്ചേക്കും. ആസന്നമായ ഉത്സവകാലത്തെ മുൻനിർത്തി വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടിയേക്കാം. ആവശ്യപ്പെട്ട വേതന വർദ്ധനവ് നടപ്പാക്കാത്തതിൽ സഹപ്രവർത്തകർക്കൊപ്പം പ്രതിഷേധം സമരരൂപേണ രേഖപ്പെടുത്താം.
/indian-express-malayalam/media/media_files/2025/08/19/august-rohini-ga-04-2025-08-19-14-09-57.jpg)
മകയിരം
പ്രണയികൾ വിവാഹിതരാവാൻ തീരുമാനിക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയെ സഹായിക്കാൻ നേരം കിട്ടാത്തത് അസ്വാരസ്യങ്ങൾക്ക് കാരണമാകാം. നീണ്ടവർഷമായി തുടരുന്ന ഗൃഹവായ്പ അടഞ്ഞു തീരുന്നത് സ്വാസ്ഥ്യമുണ്ടാക്കും. രോഗാരിഷ്ടകൾക്ക് ശമനം ഉണ്ടാകുന്നതാണ്.
/indian-express-malayalam/media/media_files/2025/08/19/august-rohini-ga-05-2025-08-19-14-09-57.jpg)
തിരുവാതിര
പ്രവർത്തന മേഖലയിലെ ഉദാസീനത നീങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ലഭിക്കാനിടയുണ്ട്. സ്വയം ചെയ്യുന്ന തൊഴിൽ പുഷ്ടിപ്പെടാൻ സാധ്യത കാണുന്നു. മാറ്റങ്ങൾ കൊണ്ടുവന്നത് ഫലപ്രദമാവും. അക്കാര്യത്തിന് വായ്പാ സഹായം പ്രയോജനപ്പെടുത്താം. ഏജൻസി ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. അന്യദേശത്ത് പഠനാവസരം അവസാനനിമിഷം കൈവന്നേക്കും.
/indian-express-malayalam/media/media_files/2025/08/19/august-rohini-ga-06-2025-08-19-14-09-57.jpg)
തിരുവാതിര
തടസ്സപ്പെട്ടിരുന്ന യാത്ര തുടരാനാവും. പിണങ്ങിയ ബന്ധുക്കളുമായി ഇണങ്ങുന്നതിന് അവസരം ഒത്തുവരുന്നതാണ്. സാഹിത്യം, കല തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടവർക്ക് അഭ്യുദയം ഭവിക്കും. ചിട്ടി, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും ധനാഗമം വരാം. ദാമ്പത്യം സുഖകരമാവും. ജീവിതപങ്കാളിക്ക് ആഗ്രഹിച്ച ആഭരണം സമ്മാനിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.