/indian-express-malayalam/media/media_files/2025/08/26/august-moolam-ga-01-2025-08-26-13-30-00.jpg)
മൂലം
ഗ്രഹങ്ങളിൽ വ്യാഴം, രാഹു എന്നിവ ഇഷ്ടഭാവങ്ങളിലാണ്. കണ്ടകശനി, ആദിത്യൻ്റെ അഷ്ടമസ്ഥിതി മുതലായവ മൂലമുള്ള ദോഷങ്ങളെ പ്രതിരോധിക്കാൻ അവമതിയാകും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം ലഭിക്കുകയില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ അനുകൂലമല്ലാത്ത ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടി വരാം. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ ഉത്കണ്ഠയുണ്ടാവും.
/indian-express-malayalam/media/media_files/2025/08/26/august-moolam-ga-02-2025-08-26-13-30-00.jpg)
മൂലം
പഴയ കടബാധ്യത വലയ്ക്കാനിടയുണ്ട്. ചിലപ്പോൾ ഭാഗ്യാനുഭവങ്ങൾ 'കപ്പിനും ചുണ്ടിനും ഇടയിൽ' നഷ്ടപ്പെടാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. സ്ഥാനലബ്ധി പ്രതീക്ഷിക്കാം. കാര്യനിർവഹണം സുഗമമാവുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതായിരിക്കും. ധനപരമായി സമ്മർദ്ദം അനുഭവപ്പെടില്ല.
/indian-express-malayalam/media/media_files/2025/08/26/august-moolam-ga-03-2025-08-26-13-30-00.jpg)
പൂരാടം
പുരോഗതി പ്രതീക്ഷിച്ചിടത്ത് കഷ്ടിച്ച് കാര്യങ്ങൾ നടന്നുപോകും എന്ന സ്ഥിതിയുണ്ടാവും. മേലധികാരികൾ കൃത്യനിർവഹണത്തിൽ സമ്മർദ്ദം ചെലുത്താം. മനസ്സിന് സ്വസ്ഥത കുറയാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിക്കാം. കടബാധ്യതകൾ സ്വൈരം കെടുത്തിയേക്കും. സ്വന്തം ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. കെടുകാര്യസ്ഥത മൂലം നഷ്ടം വരാനുമിടയുണ്ട്. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടരുത്.
/indian-express-malayalam/media/media_files/2025/08/26/august-moolam-ga-04-2025-08-26-13-30-00.jpg)
പൂരാടം
വീട്ടിലെ ജീർണ്ണോദ്ധാരണം നീണ്ടുപോകാം. പൊതുവേ പലനിലയ്ക്കും ചെലവധികരിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതി മുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് ഉചിതമായ ജോലി കിട്ടിയേക്കും. ഗാർഹികാന്തരീക്ഷം സമാധാനമുള്ളതാവും. ഭാഗ്യപുഷ്ടിയുള്ള കാലമായിരിക്കും. നവ സംരംഭങ്ങൾ തടസ്സമില്ലാതെ തുടങ്ങുവാനാവും. ന്യായമായ ധനം കൈവശമെത്തുന്നതാണ്.
/indian-express-malayalam/media/media_files/2025/08/26/august-moolam-ga-05-2025-08-26-13-30-00.jpg)
ഉത്രാടം
കണക്കുകൂട്ടലുകളിൽ ചിലതൊക്കെ തെറ്റിയെന്നുവരാം. തൊഴിലിടത്തിൽ സ്വാതന്ത്ര്യം കുറയും. സ്ഥലം മാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കപ്പെടില്ല. സ്വന്തം സ്ഥാപനങ്ങൾ നടത്തിക്കൊണ്ട് പോവുക ക്ലേശകരമാവും. കരാർ വ്യവസ്ഥകളിൽ ജോലി ചെയ്യുന്നവർക്ക് അവ പുതുക്കിക്കിട്ടുന്ന കാര്യത്തിൽ ആശങ്കയുണ്ടാവും. ജോലിയിൽ നിന്നും വിരമിച്ചവർക്ക് ആനുകൂല്യം ലഭിക്കാൻ തുടർ ശ്രമം വേണ്ടി വന്നേക്കും. സുഹൃത്തുക്കളുമായുള്ള ബന്ധം അത്ര രമ്യമാവണമെന്നില്ല.
/indian-express-malayalam/media/media_files/2025/08/26/august-moolam-ga-06-2025-08-26-13-30-00.jpg)
ഉത്രാടം
മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുന്നതാണ്. ജോലിയിലെ സമ്മർദത്തിന് അയവുവരാം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുവാനാവും. രോഗക്ലേശിതർക്ക് ഫലപ്രദമായ ചികിൽസ ലഭിക്കുന്നതായിരിക്കും. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം സംജാതമാകുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.