/indian-express-malayalam/media/media_files/2025/08/22/august-makam-ga-01-2025-08-22-15-50-05.jpg)
മകം
ആദിത്യൻ പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുകയാൽ കർമ്മഗുണം ക്ഷീണിക്കും. കായികാധ്വാനം ഏറും. ബൗദ്ധിക പരീക്ഷണങ്ങളിൽ തളരും. ലഘുസാധ്യത്തിന് ഊർജ്ജം കൂടുതൽ ചെലവഴിക്കേണ്ടി വരുന്നതാണ്. പ്രതീക്ഷിച്ച ജോലി കിട്ടിയാലും ദൂരസ്ഥലം, ശമ്പളക്കുറവ് തുടങ്ങിയവ ഉണ്ടാവും. എന്നാലും സാമാന്യമായ നേട്ടങ്ങൾ കരഗതമാവാതിരിക്കില്ല.
/indian-express-malayalam/media/media_files/2025/08/22/august-makam-ga-02-2025-08-22-15-50-05.jpg)
മകം
ഗുരുശുക്രന്മാരുടെ പതിനൊന്നിലെ സഞ്ചാരം ധനലാഭം, ഭോഗസിദ്ധി, പ്രശസ്തി, അംഗീകാരം എന്നിവ നേടിത്തരുന്നതാണ്. സമൂഹത്തിൽ സ്വീകാര്യതയേറും. പ്രണയ ജീവിതം വിവാഹ ജീവിതത്തിലേക്ക് പരിണമിക്കാം. കുടുംബാന്തരീക്ഷത്തിൽ സ്വസ്ഥതയുണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ തൃപ്തി ഭവിക്കും. ജന്മകേതുവും അഷ്ടമശനിയും ആരോഗ്യത്തെ ബാധിക്കാമെന്നതിനാൽ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/08/22/august-makam-ga-03-2025-08-22-15-50-05.jpg)
പൂരം
ഭൗതിക സാഹചര്യങ്ങൾ ഒട്ടൊക്കെ അനുകൂലമാവും. ധനാഗമത്തിൻ്റെ വഴികൾ വളരുന്നതാണ്. ഗൃഹം മോടി പിടിപ്പിക്കും. നവീനമായിട്ടുള്ള ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാവും. വിപണിയറിഞ്ഞു കൊണ്ടുള്ള തന്ത്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുമായി മുഷിയേണ്ടതായി വന്നേക്കാം.
/indian-express-malayalam/media/media_files/2025/08/22/august-makam-ga-04-2025-08-22-15-50-05.jpg)
പൂരം
ജോലിഭാരം അധികമാവുന്നതാണ്. ചുമതലകൾ കൂടും. കാര്യതടസ്സങ്ങളെ സഹജമായ പ്രായോഗിക ബുദ്ധികൊണ്ട് മറികടക്കുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസം ഭവിക്കും. സകുടുംബ യാത്രകൾ ആസൂത്രണം ചെയ്യും. കടബാധ്യതകൾ കുറെശ്ശയായി പരിഹരിക്കാനാവും. സൗഹൃദം അനുരാഗമായി മാറാനിടയുണ്ട്. ആത്മവിശ്വാസം ഉയരുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/08/22/august-makam-ga-05-2025-08-22-15-50-06.jpg)
ഉത്രം
ഗുണദോഷ സമ്മിശ്രത എല്ലാക്കാര്യത്തിലും പ്രകടമാവും. ഭാവിസംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. തൊഴിൽ മാറ്റത്തിന് ഗ്രഹാനുകൂല്യം ഇല്ല. അർഹതയുള്ള അവസരങ്ങൾ വൈകാതെ വന്നെത്തുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ ജോലിയിൽ ന്യായമായ പരിഗണന കിട്ടിയേക്കില്ല. തന്മൂലം ധനക്ലേശം വരാം. മേലധികാരികൾ വിരോധത്തോടെ പെരുമാറിയെന്നുവരാം.
/indian-express-malayalam/media/media_files/2025/08/22/august-makam-ga-06-2025-08-22-15-50-06.jpg)
ഉത്രം
സ്വാശ്രയ ജോലികളിൽ സമാധാനമുണ്ടാവും. ധനപരമായി നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങളിൽ അലോസരവും സന്തോഷവും നിഴലും നിലാവുമായി മാറിമറിയും. കേതു-ചൊവ്വ- രാഹു-ശനി തുടങ്ങിയവയുടെ വിപരീതസ്ഥിതി വ്യാഴം, ശുക്രൻ, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾക്ക് തരാനാവുന്ന ഗുണാനുഭവങ്ങളെ ബാധിച്ചേക്കാം. കരുതൽ എല്ലാക്കാര്യത്തിലും ഉണ്ടാവേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.