/indian-express-malayalam/media/media_files/2025/08/23/august-atham-ga-01-2025-08-23-11-07-15.jpg)
അത്തം
ആഗസ്റ്റ് പകുതി വരെ ബുധ - ആദിത്യ സഞ്ചാരം പതിനൊന്നിലാകയാൽ നേട്ടങ്ങൾ കൂടും. സ്വാധികാരത്തിന് ഇളക്കമുണ്ടാവില്ല. തൊഴിൽ തേടുന്നവർക്ക് സാഹചര്യം അനുകൂലമാവും. വേതന വർദ്ധന, ആശിച്ച ദിക്കിലേക്ക് സ്ഥലംമാറ്റം ഇവ സാധ്യതകളായിപ്പറയാം. ബൗദ്ധികമായ പ്രവർത്തനങ്ങൾ, പഠനം, ഗവേഷണം തുടങ്ങിയവയിൽ സംതൃപ്തിയുണ്ടാവും. അദ്ധ്വാനം വിലമതിക്കപ്പെടും.
/indian-express-malayalam/media/media_files/2025/08/23/august-atham-ga-02-2025-08-23-11-07-15.jpg)
അത്തം
നവസംരംഭങ്ങൾ ബാലാരിഷ്ടകളെ അതിജീവിക്കുന്നതാണ്. രണ്ടാം പകുതിയിൽ വെല്ലുവിളികളുണ്ടാവും. കാര്യസിദ്ധിക്ക് കൂടുതൽ ഊർജ്ജവും സമയവും ചെലവഴിക്കപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വസ്ഥത കുറയാം. ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ക്ഷോഭത്തിന് കാരണമാകുന്നതാണ്. തർക്കങ്ങളിൽ നിന്നും ഒഴിയുന്നത് ഉചിതം. ആരോഗ്യപാലനത്തിൽ ശ്രദ്ധയുണ്ടാവണം. വരവും ചെലവും സന്തുലിതമായിരിക്കും.
/indian-express-malayalam/media/media_files/2025/08/23/august-atham-ga-03-2025-08-23-11-07-15.jpg)
ചിത്തിര
കന്നിക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യ പകുതിയും ചിങ്ങക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയും ഗുണമേറുന്നവയാവും. തൊഴിൽ രംഗത്ത് വെല്ലുവിളികൾ വരാം. ആലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാൻ മറക്കരുത്. തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. പുതുസംരംഭങ്ങൾക്ക് മുതിരുമ്പോഴും എല്ലാവശങ്ങളും പരിഗണിക്കണം. വായ്പയിലൂടെ ലഭിക്കുന്ന ധനം കൃത്യമായ ആവശ്യങ്ങൾക്ക് വേണം ചെലവഴിക്കാൻ.
/indian-express-malayalam/media/media_files/2025/08/23/august-atham-ga-04-2025-08-23-11-07-15.jpg)
ചിത്തിര
അക്കാര്യത്തിൽ വ്യതിചലനം പാടില്ല. ഭൂമി സംബന്ധിച്ച വ്യവഹാരത്തിന് ചെലവധികരിച്ചേക്കും. വിദേശത്ത് തൊഴിൽ സാധ്യത തെളിയുന്നതാണ്. ബന്ധങ്ങൾ ദൃഢമാകും. സുഹൃത്തുക്കളുടെ പിന്തുണ ശക്തി പകരുന്നതാണ്. കുടുംബകാര്യങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കുന്ന പ്രവണത ഇനിയും തുടരരുത്. കൂടിച്ചേരലുകൾ മാനസികോല്ലാസം പകരും.
/indian-express-malayalam/media/media_files/2025/08/23/august-atham-ga-05-2025-08-23-11-07-15.jpg)
ചോതി
തൊഴിൽ മുന്നേറ്റം സാധ്യമാകും. പ്രയത്നഫലം ദ്വിഗുണീഭവിക്കും. ആത്മവിശ്വാസം വളരുന്നതാണ്. തൊഴിലന്വേഷണം നേട്ടത്തിൽ കലാശിക്കും. കർമ്മരംഗത്ത് സ്വാധികാരം സ്ഥാപിക്കാനാവും. സംരംഭകർക്ക് നിശ്ചയിച്ച ലക്ഷ്യത്തിലേക്കടുക്കാൻ സാഹചര്യം അനുകൂലമായേക്കും. പഠനത്തിൽ പുരോഗതിയുണ്ടാവും. കലാപ്രവർത്തനത്തിൽആശിച്ച മാതിരി അവസരങ്ങൾ സംജാതമാകുന്നതാണ്.
/indian-express-malayalam/media/media_files/2025/08/23/august-atham-ga-06-2025-08-23-11-07-15.jpg)
ചോതി
സമൂഹത്തിൽ സ്വാധീനമേറും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറിക്കിട്ടും. വായ്പകൾ പ്രയോജനപ്പെടുത്തും. മകളുടെ വിവാഹക്കാര്യത്തിൽ തീരുമാനം വരുന്നതാണ്. ഭാഗ്യാനുഭവങ്ങൾ പുഷ്ടിപ്പെടും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ നിന്നും പണം വന്നെത്തും. പന്ത്രണ്ടിലെ ചൊവ്വ അലച്ചിലിനും ക്ഷോഭത്തിനും ഇടവരുത്താം. യാത്രകളിൽ കരുതൽ വേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.