/indian-express-malayalam/media/media_files/2025/08/18/august-ashwaty-ga-01-2025-08-18-15-34-58.jpg)
അശ്വതി
ആദിത്യൻ നാലും അഞ്ചും ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ പ്രവൃത്തിയിൽ വെല്ലുവിളികൾ വരാം. സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടും പരിഹരിച്ചുകൊണ്ടും മാത്രമേ പുരോഗതി സാധ്യമാവുകയുള്ളൂ! കാര്യസാധ്യത്തിന് പരാശ്രയത്വം വേണ്ടിവരുന്നത് മനക്ലേശത്തിന് കാരണമാകുന്നതാണ്. കുജൻ ആറാമെടത്ത് സഞ്ചരിക്കുകയാൽ അധികാരവും സ്ഥാനമാനവും നിലനിർത്തുവാനാവും.
/indian-express-malayalam/media/media_files/2025/08/18/august-ashwaty-ga-02-2025-08-18-15-34-58.jpg)
അശ്വതി
എതിർപ്പുകളെ നിരാകരിച്ചുകൊണ്ട് മുന്നേറും. സാങ്കേതികജ്ഞാനം നേടാൻ സന്നദ്ധത വേണ്ടകാലമാണ്. അല്ലെങ്കിൽ കിടമത്സരങ്ങളിൽ പിന്തള്ളപ്പെടും. സ്ത്രീകളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായം മോശമാവില്ല. പരോക്ഷ ധനാഗമങ്ങൾ സാധ്യതയാണ്. പന്ത്രണ്ടിലെ ശനി സഞ്ചാരം ആലസ്യം, ആകസ്മിക യാത്രകൾ, കാര്യവിളംബം എന്നിവയ്ക്ക് കാരണമായേക്കാം.
/indian-express-malayalam/media/media_files/2025/08/18/august-ashwaty-ga-03-2025-08-18-15-34-58.jpg)
ഭരണി
കാര്യനിർവഹണത്തിൽ അധികം ശ്രദ്ധവെക്കേണ്ട സാഹചര്യം ഉരുത്തിരിയുന്നതാണ്. ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. സ്വസ്ഥാപനങ്ങളിൽ നിന്നും ധനലാഭം പതിവുപോലെയാവും. എന്നാൽ ചെലവധികരിക്കാം. സർക്കാരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ കാര്യസാധ്യത്തിന് പുനർശ്രമങ്ങൾ ആവശ്യമായി വരും. സമീപനങ്ങൾ ഉദാരമാക്കുന്നത് ആരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
/indian-express-malayalam/media/media_files/2025/08/18/august-ashwaty-ga-04-2025-08-18-15-34-58.jpg)
ഭരണി
മക്കളുടെ കാര്യത്തിൽ കൈക്കൊണ്ട ചില നിലപാടുകൾ തെറ്റായിപ്പോയോ എന്ന് സംശയിക്കാം. വ്യത്യസ്ത കാഴ്ചപ്പാടുകൾ ദാമ്പത്യത്തെ കലുഷമാക്കാനിടയുണ്ട്. ദീർഘ യാത്രകൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങുന്നതാണ്. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ പ്രതീക്ഷിക്കാം. വസ്തുവാങ്ങുന്ന കാര്യം പുനപ്പരിശോധിക്കും. രോഗഗ്രസ്തർക്ക് ആശ്വാസം ഭവിക്കും.
/indian-express-malayalam/media/media_files/2025/08/18/august-ashwaty-ga-05-2025-08-18-15-34-58.jpg)
കാർത്തിക
സന്ദിഗ്ദ്ധതയും ചാഞ്ചല്യവും മനസ്സിനെ ഇടക്കിടെ ബാധിക്കാം. അതേസമയം തന്നെ ഏകോപനവും കർമ്മകുശലതയും പ്രകടിപ്പിക്കാനുമാവും. സർക്കാരിൽ നിന്നും ബിസിനസ്സ് തുടങ്ങാൻ അനുമതി ലഭിക്കുന്നതാണ്. ബന്ധുസഹായം പ്രതീക്ഷിക്കാം. തൊഴിൽ യാത്രകൾ വിജയപ്രദമാവും. സംഘടനാരംഗത്ത് സ്വാധീനം വർദ്ധിക്കുന്നതാണ്. സ്ഥിരപരിശ്രമത്തിൽ അലംഭാവമരുത്.
/indian-express-malayalam/media/media_files/2025/08/18/august-ashwaty-ga-06-2025-08-18-15-34-58.jpg)
കാർത്തിക
മത്സരാധിഷ്ഠിതമായ കരാറുകളിൽ മുൻനിരയിലെത്തും. പുതിയ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. എതിർപ്പുകളെ കേട്ടില്ലെന്ന് നടിക്കും. ഗാർഹിക സാഹചര്യം സമ്മിശ്രമായിരിക്കും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് പണച്ചെലവുണ്ടാവും. മകൻ്റെ ഉപരിപഠനത്തിനുള്ള വിദ്യാഭ്യാസ ലോൺ കൈവരുന്നത് ആശ്വാസമാകും. തീർത്ഥാടനത്തിന് അവസരം സംജാതമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.