scorecardresearch

August 20-August 26, 2023: വാരഫലം, അശ്വതി മുതൽ ആയില്യം വരെ: Weekly Horoscope, Astrological Predictions

August 20-August 26 2023: Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 20-August 26 2023: Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
New Update
Horoscope | Astrology | Weekly Horoscope

വാരഫലം, അശ്വതി മുതൽ ആയില്യം വരെ

സൂര്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ ശുക്ല ചതുർത്ഥിയിൽ തുടങ്ങി ദശമി വരെയും അത്തം മുതൽ തൃക്കേട്ട വരെയും ഉള്ള തിഥികളിലും നക്ഷത്രങ്ങളിലും ആയി കടന്നുപോകുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലൂടെ വക്ര സഞ്ചാരം തുടരുകയാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രം മൂന്നാം പാദത്തിലും രാഹു മേടം രാശിയിൽ അശ്വതി നക്ഷത്രം രണ്ടാം പാദത്തിലും കേതു തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിന്റെ
നാലാം പാദത്തിലും സഞ്ചരിക്കുന്നു.

Advertisment

ചൊവ്വ കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വാരാന്ത്യത്തിൽ വക്രഗതിയിലുമാണ്. ശുക്രൻ കർക്കടകം രാശി, ആയില്യം നക്ഷത്രത്തിൽ വക്രമൗഢ്യത്തിൽ സഞ്ചരിക്കുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

അശ്വതി

അനുജന്മനക്ഷത്രമായ മകത്തിൽ സൂര്യൻ സഞ്ചരിക്കുകയാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. ആറിലെ ചൊവ്വ ആത്മശക്തിയും തൊഴിലിൽ അഭ്യുദയവും നൽകും. വാഹന യാത്രയിൽ ശ്രദ്ധ വേണം. ആഢംബരത്തിനായി പണം ചെലവ് ചെയ്തേക്കാം. മക്കളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്മേഷം കുറയാം. ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നുചേരുന്നതാണ്. രാഹു അശ്വതി രണ്ടാം പാദത്തിൽ തുടരുകയാൽ എല്ലാക്കാര്യത്തിലും ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.

ഭരണി

നക്ഷത്രനാഥനായ ശുക്രന്റെ ദൗർബല്യം മാനസികോർജ്ജത്തെ തെല്ല് ദുർബലപ്പെടുത്താം. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ വേണം. ഗൃഹനിർമ്മാണത്തിന് തടസ്സം വരാനിടയുണ്ട്. അഞ്ചിലെ ബുധാദിത്യയോഗം ചിന്താക്കുഴപ്പത്തിനിടവരുത്തും. വ്യാഴം ഭരണി മൂന്നാം പാദത്തിലാണ് എന്നതും രാഹു രാശിയിൽ തുടരുന്നു എന്നതും എല്ലാത്തരം സാഹസങ്ങൾക്കും തുനിയുമ്പോൾ ഓർമ്മ വേണം. സാമ്പത്തികമായി മെച്ചം വരും. കർമ്മപുഷ്ടി അനുഭവപെടാം.

കാർത്തിക

നല്ല കാര്യങ്ങൾ പലതും ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തും. അധികാര പദവികൾ വഹിക്കുന്നവരുടെ പിന്തുണ സമാർജ്ജിക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഉപരിപഠനത്തിന് അവസരം ഭവിക്കും. പൂർവ്വിക ഗൃഹം വാസയോഗ്യമാക്കാനുള്ള തീരുമാനത്തിലേർപ്പെടും. വിദേശത്തുനിന്നും ശുഭവാർത്ത ലഭിക്കും. മത്സരങ്ങളിൽ വിജയിക്കാനാവുന്നതാണ്. ഏജൻസി, കരാറു പണികൾ, ചെറുകിട വ്യാപാരം എന്നിവയിൽ ഉയർച്ചയുണ്ടാവുന്നതാണ്.

രോഹിണി

അന്യദിക്കിൽ കഴിഞ്ഞവർക്ക് ജന്മനാട്ടിൽ മടങ്ങിയെത്താനാവും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രചുമതല ലഭിക്കാം. നീതിബോധത്തോടെയുള്ള പ്രവർത്തനം ശ്ളാഘിക്കപ്പെടുന്നതാണ്. പുതിയ തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. രാഷ്ട്രീയപ്പോരാട്ടങ്ങളിൽ വിജയിക്കും. കുടുംബ ബന്ധങ്ങൾ അനുകൂലമാവും. മക്കളുടെ പഠിപ്പിലും തൊഴിലിലുമുള്ള മുന്നേറ്റം മനസ്സംതൃപ്തിയേകും. ക്രിയാകുശലതയും ചലനോർജ്ജവും പരമാവധി പ്രയോജനപ്പെടുത്തും.

മകയിരം

ചന്ദ്രബലം ഉള്ള വാരമാകയാൽ മനസ്സ് പ്രസന്നമാകും. കലഹസന്ദർഭങ്ങളെ സ്വയം ഒഴിവാക്കും. പോസിറ്റീവ് ചിന്താഗതി ഒപ്പമുള്ളവരിലും വളർത്തും. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കാൻ ആത്മവിവേകം സഹായിക്കും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കാം. നല്ല സുഹൃത്തുക്കളുടെ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്. അപകടങ്ങളെ അതിജീവിക്കും. തൊഴിൽ വിജയകരമാവുന്നതാണ്. കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നതിനാവും.

തിരുവാതിര

തിരിച്ചടികളിൽ പോലും തളരാത്ത കർമ്മഗുണവും ഹൃദ്യമായ മനപ്പരിപാകവും പ്രകടിപ്പിക്കും. ബഹുമാന്യരായ മിത്രങ്ങളുടെ ഒത്താശ സൽപ്രവൃത്തികൾ ചെയ്യാൻ കാരണമാകും. ബിസിനസ്സിൽ ലാഭം കൂടുന്നതാണ്. വ്യാപാര നവീകരണത്തിന് കളമൊരുങ്ങും. കുടുംബത്തിലെ അനന്തര തലമുറയുടെ വിവാഹാദികൾക്ക് മുൻകൈയ്യെടുക്കും. കാര്യമാത്രപ്രസക്തമായ പ്രസംഗത്തിലൂടെ സദസ്സിന്റെ കൈയടി നേടുന്നതാണ്. ആരോഗ്യപരിപാലനത്തിൽ തെല്ലും അലംഭാവമരുത്.

പുണർതം

മിഥുനക്കൂറുകാർക്ക് മൂന്നാം ഭാവത്തിലെ സൂര്യനും കർക്കടകക്കൂറുകാർക്ക് മൂന്നാം ഭാവത്തിലെ ചൊവ്വയും സദ്ഫലങ്ങൾ സൃഷ്ടിക്കും. എതിർപ്പുകളെ പ്രതിരോധിക്കാനാവും. ചില പരാധീനതകൾ നീങ്ങുന്നതാണ്. സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ ശക്തിയുണ്ടാവും. തൊഴിലിലെ മാന്ദ്യം അകലും. പ്രമുഖരുടെ പിന്തുണ കിട്ടുന്നതാണ്. ശാരീരിക ക്ലേശങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കും. പ്രിയജനങ്ങളുമായി ലഘുയാത്രകൾ നടത്തുവാനവസരം ഉണ്ടാകും.

പൂയം

മുൻ ആസൂത്രണം വലിയ പാളിച്ച കൂടാതെ നടപ്പിലാക്കാനാവും. ധനപരമായ ക്ലേശങ്ങൾ കുറച്ചൊക്കെ പരിഹരിക്കാൻ വഴികൾ തെളിഞ്ഞേക്കും. ചിട്ടി, വായ്പാ തുടങ്ങിയവയിലൂടെ ധനസമാഹരണം സാധ്യമാകും. മക്കളുടെ വിവാഹതടസ്സം നീങ്ങുന്നതാണ്. കൂടിയാലോചനകളിൽ നിന്നും തൊഴിൽ രംഗം മെച്ചപ്പെടുന്നതിന് വഴി തെളിയുന്നതാണ്. അഷ്ടമശനി ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ പതിവ് ആരോഗ്യ പരിശോധനകൾ മുടക്കരുത്.

ആയില്യം

കൂട്ടുത്തരവാദിത്വത്തിൽ വീഴ്ച വരുത്തുന്ന ചില സഹപ്രവർത്തകരോട് കലഹിക്കും.
നാലാം ഭാവാധിപനായ ശുക്രന് വക്രസ്ഥിതി വരുന്നതിനാൽ കുടുംബാംഗങ്ങളുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്യും. ചെറുകിട കച്ചവടക്കാർക്ക് നേട്ടങ്ങൾ വർദ്ധിക്കുന്നതാണ്. ആഘോഷങ്ങളെ മുൻനിർത്തിയുള്ള വ്യാപാരം ലാഭകരമാകും. മംഗളാവസരങ്ങളുടെ നേതൃത്വം വഹിക്കും. പ്രണയികൾക്ക് തെല്ല് നിരാശപ്പെടേണ്ടി വന്നേക്കാം. വാഹനം, യന്ത്രം, അഗ്നി ഇവയുടെ ഉപയോഗത്തിൽ ഏറെ ശ്രദ്ധ വേണ്ടതുണ്ട്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: