scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ: August 20-August 26, 2023: Weekly Horoscope, Astrological Predictions

August 20-August 26 2023: Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 20-August 26 2023: Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
New Update
Weekly Horoscope, astrological predictions, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ, Astrology this week, ഈയാഴ്ചത്തെ ജ്യോതിഷം, ജാതകം, ഈയാഴ്ചത്തെ ജാതകം, This week for you, Personalized horoscope, വാരഫലം, ജ്യോതിഷം, ജ്യോതിഷ വാർത്തകൾ, ie Malayalam horoscope, ie Malayalam Astrology, ieMalayalam astrology predictions

August 20 to August 26 Weekly Horoscope Astrological Predictions Makam toThriketta

സൂര്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ ശുക്ല ചതുർത്ഥിയിൽ തുടങ്ങി ദശമി വരെയും അത്തം മുതൽ തൃക്കേട്ട വരെയും ഉള്ള തിഥികളിലും നക്ഷത്രങ്ങളിലും ആയി കടന്നുപോകുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലൂടെ വക്ര സഞ്ചാരം തുടരുകയാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രം മൂന്നാം പാദത്തിലും രാഹു മേടം രാശിയിൽ അശ്വതി നക്ഷത്രം രണ്ടാം പാദത്തിലും കേതു തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിന്റെ നാലാം പാദത്തിലും സഞ്ചരിക്കുന്നു.

Advertisment

ചൊവ്വ കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വാരാന്ത്യത്തിൽ വക്രഗതിയിലുമാണ്. ശുക്രൻ കർക്കടകം രാശി, ആയില്യം നക്ഷത്രത്തിൽ വക്രമൗഢ്യത്തിൽ സഞ്ചരിക്കുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

മകം

മകം ഞാറ്റുവേല എന്നതിനാൽ കുറച്ച് ആരോഗ്യപ്രശ്നങ്ങൾ വരാം. രണ്ടിലെ ചൊവ്വ പരുഷവാക്കുകൾ പറയാൻ പ്രേരിപ്പിക്കാം. വിദ്യാർത്ഥികൾക്ക് സമ്മർദ്ദങ്ങൾ ഉണ്ടാവാം. ക്രയവിക്രയങ്ങളിൽ കോട്ടംതട്ടാതെ സൂക്ഷിക്കേണ്ടതുണ്ട്. മുഖരോഗങ്ങൾ ഉപദ്രവിച്ചേക്കാം. അധികച്ചെലവുകൾ വന്നുപെടും. പുതുജോലികൾ തേടുന്നവർക്ക് നിരാശപ്പെടേണ്ടതായി വരാം. ശുഭ കാര്യങ്ങൾ തുടങ്ങുവാൻ ഈ ആഴ്ച ശുഭകരമല്ല.

പൂരം

നക്ഷത്രനാഥന്റെ മൗഢ്യം അവസാനിച്ചുവെങ്കിലും വക്രം നടക്കുകയാൽ തീരുമാനങ്ങളിൽ നിന്നും പിന്തിരിഞ്ഞേക്കും. പദവികളുടെ അന്തസ്സ് നിലനിർത്താൻ ക്ലേശിക്കുന്നതാണ്. ധൂർത്ത് കൂടാം. ദുർബോധനങ്ങളെ കരുതേണ്ടതുണ്ട്. കുടുംബാംഗങ്ങളോട് കയർത്തു സംസാരിക്കേണ്ട സാഹചര്യം വരാം. ആദർശം ചിലപ്പോൾ അപ്രായോഗികമായേക്കാം. കലാപ്രവർത്തനത്തിൽ ശോഷണം വരുന്നതാണ്. സ്നേഹബന്ധങ്ങളുടെ ഇഴയടുപ്പം കുറയുന്നതിൽ ഖേദിക്കും.

ഉത്രം

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾക്കാവും മികവ്. മനസ്സമാധാനം പുലരും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുകയും ചെയ്യും.
സമൂഹത്തിന്റെ അംഗീകാരം നേടുക, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ അത്ര എളുപ്പമാവണമെന്നില്ല. കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടായേക്കും. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്നു വരുന്നതല്ല. വെള്ളി,ശനി ദിവസങ്ങളിൽ ബന്ധുക്കളെ കാണാൻ സാധിക്കും. ആത്മീയസാധനയ്ക്ക് ഈ വാരം ഉചിതമല്ല.

അത്തം

പ്രവർത്തനശൈലി കുടുംബത്തിനകത്ത് വിമർശിക്കപ്പെട്ടാലും പുറമേയ്ക്ക് സ്വീകാര്യമാവും. ആഢംബര വസ്തുക്കൾ വാങ്ങും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. ബിസിനസ്സിൽ നേട്ടങ്ങൾ മോശമാവില്ല. ഉദ്യോഗസ്ഥർക്ക് ചുമതലകളും ഒപ്പം അദ്ധ്വാനവും വർദ്ധിക്കും. മകൻ / മകൾ പഠനാവശ്യത്തിന് ദൂരസ്ഥലത്തിലേക്ക് പോകാനിടയുണ്ട്. ജോലി തേടുന്ന ചെറുപ്പക്കാർക്ക് താൽകാലികമായെങ്കിലും ആദായമാർഗം തുറക്കപ്പെടും.

ചിത്തിര

ഭൂമി വാങ്ങാനുള്ള തീരുമാനം സഫലമാകും. ധനസമാഹരണത്തിന് കുറച്ചധികം ക്ലേശിക്കേണ്ടതായി വന്നേക്കും. തൊഴിൽ ചെയ്യുന്നവർക്ക് തരക്കേടില്ലാത്ത ലാഭം പ്രതീക്ഷിക്കാം. ഔദ്യോഗികരംഗത്ത് ആശയപരമായി ഭിന്നിപ്പുള്ളവരെ ഇണക്കി നിർത്തുന്നതിൽ ഒരു പരിധിവരെ വിജയിക്കും. പാചകകൗശലം പ്രശംസ നേടും. വാഹനം ഓടിക്കാനുള്ള പഠനം പുരോഗമിക്കും. നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ ലാഭം ഭവിക്കുന്നതാണ്. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.

ചോതി

പന്ത്രണ്ടാം ഭാവത്തിൽ ശശികുജയോഗം നടക്കുന്നതിനാൽ വാരാദ്യം നല്ലകാര്യങ്ങൾ ഭവിക്കും. ഒപ്പം ചെലവും, യാത്രാ ക്ലേശവും കൂടി ഉണ്ടാവാം. ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. നല്ല വരുമാനം, പദവിയിൽ ഉയർച്ച, വിദ്യാഭ്യാസത്തിൽ മുന്നേറ്റം ഇവ ഉണ്ടാവാം. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിച്ചേക്കാം. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറഞ്ഞേക്കും. കലഹപ്രേരണയുണ്ടാകാം. വാക്കുകൾക്ക് പാരുഷ്യം ഏറും. ആരോഗ്യത്തിൽ ശ്രദ്ധ കുറയ്ക്കരുത്.

വിശാഖം

അയൽ ബന്ധങ്ങൾ രമ്യമാകും. പഴയ വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ സന്നദ്ധത കാണിക്കും. കലാപ്രവർത്തകർക്ക് അല്പം നിരാശപ്പെടേണ്ടിവരും. പുതിയ അവസരങ്ങൾ കുറയാം. കരാർ പണികൾ പുതുക്കപ്പെടും. വലിയ മുതൽ മുടക്കുകൾക്ക് കാലം ഇപ്പോൾ ഉചിതമല്ല. നല്ലകാര്യങ്ങൾക്ക് ചെലവ് ഉണ്ടാകും. മക്കളുടെ വിവാഹത്തിൽ ശുഭതീരുമാനം കൈക്കൊള്ളും. ഓഹരി വിപണി, ചിട്ടി മുതലായവയിൽ നിന്നും ധനം വന്നെത്താം. സകുടുംബം വിനോദയാത്രകൾ നടത്താൻ അവസരം കിട്ടിയേക്കും.

അനിഴം

തൊഴിൽ മേഖലയിൽ മാറ്റത്തിന്റെ വ്യക്തമായ ദിശാസൂചനകൾ പ്രകടമാകുന്നതാണ്. ചെറുസംരംഭങ്ങളുമായി മുന്നോട്ടുനീങ്ങും. സർക്കാരിൽ നിന്നും അനുമതി, ബാങ്കുകളിൽ നിന്നും ധനസഹായം എന്നിവ സാധ്യതകളാണ്. സാങ്കേതിക വിദ്യാഭ്യാസത്തിൽ മുന്നേറാൻ കഴിയും സ്വന്തം വാഗ്ദാനങ്ങൾ നിറവേറാനായതിൽ സന്തോഷമുണ്ടാകും. ആഴ്ചയുടെ മദ്ധ്യത്തിൽ മനക്ലേശം, ചെലവുകളുടെ ആധികം, ആലസ്യം എന്നിവ അനുഭവത്തിൽ വരാം. മറ്റു ദിവസങ്ങളിൽ ഉന്മേഷവും ഗുണവും ഫലം.

തൃക്കേട്ട

ഭാവിയെ മുന്നിൽക്കണ്ട് ചില പദ്ധതികൾ ആവിഷ്കരിക്കും. തൊഴിൽരംഗം സാങ്കേതികവൽക്കരിക്കുന്നതിന് മുതിരും. ബിസിനസ്സ് ലാഭകരമാവുന്നതിന് പല പരീക്ഷണങ്ങളും കൈക്കൊള്ളുന്നതാണ്. രാഷ്ട്രീയവ്യക്തിത്വങ്ങളുടെ പിന്തുണ ലഭിച്ചേക്കാം. വീടുമാറ്റമോ, വീടുവിട്ടു നിൽക്കേണ്ട സ്ഥിതിയോ സംജാതമാകാം. പ്രണയികൾക്ക് അനുകൂല സാഹചര്യമാവില്ല. കുടുംബപ്രശ്നങ്ങളെ സമചിത്തതയോടെ നേരിടും. വാരത്തിന്റെ ആരംഭാന്ത്യങ്ങൾക്ക് മെച്ചമേറും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: