scorecardresearch

August 13-August 19, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

August 13-August 19 2023: Weekly Horoscope Astrological Predictions Makam to Thrikketta- മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 13-August 19 2023: Weekly Horoscope Astrological Predictions Makam to Thrikketta- മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 13-August 19, 2023: Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ കർക്കടകം -ചിങ്ങം രാശികളിൽ, ആയില്യം - മകം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ -ശുക്ല പക്ഷങ്ങളിലൂടെ കടന്നുപോകുകയാണ്. ആഗസ്റ്റ് 16 ന്, കർക്കടകം 31 ന് ബുധനാഴ്ച അമാവാസി വരുന്നു. ആഗസ്റ്റ് 17 ന്, ചിങ്ങം ഒന്നിന് വെളുത്തപക്ഷം തുടങ്ങുകയാണ്. തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിൽ ചന്ദ്രൻ കടന്നുപോകുന്നു. ശനി കുംഭത്തിൽ വക്രഗതിയായി ചതയത്തിലും, വ്യാഴം മേടത്തിൽ ഭരണി നക്ഷത്രത്തിലും, ചൊവ്വ കർക്കടകം, ചിങ്ങം രാശികളിലും ബുധൻ ചിങ്ങം രാശിയിലും ശുക്രൻ കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. ശുക്രൻ വക്രമൗഢ്യാവസ്ഥയിലാണ് എന്നതും ഓർക്കേണ്ടതുണ്ട്.

Advertisment

രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്തിരയിലുമായി അപസവ്യഗതി തുടരുകയാണ്. ഈയാഴ്ചയിൽ ഞായറാഴ്ച ദിവസം വൃശ്ചികക്കൂറിനും തിങ്കൾ, ചൊവ്വ, ബുധൻ വൈകുന്നേരം വരെ ധനുക്കൂറിനും തുടർന്ന് വെള്ളിയാഴ്ച വരെ മകരക്കൂറിനും ശനിയാഴ്ച കുംഭക്കൂറിനും അഷ്ടമരാശിയാകയാൽ പ്രസ്തുത കൂറുകളിൽ ജനിച്ചവർ കൂടുതൽ കരുതൽ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

മകം

കഴിഞ്ഞയാഴ്ചയിലെ അനുഭവങ്ങളുടെ ഒരു 'തനിയാവർത്തം' തന്നെയാവും. ബുധൻ വരെയുള്ള ദിവസങ്ങൾക്ക് മേന്മ കുറയും. ചിലവുകൾ കൂടാം. ചില ആരോഗ്യപശ്നങ്ങൾ, ആശുപത്രിച്ചെലവ് എന്നിങ്ങനെ അനുഭവങ്ങൾ ഉണ്ടാവാം. കുടുംബാംഗങ്ങൾക്കിടയിൽ വിയോജിപ്പുകൾ ഉണ്ടാവും. വ്യാഴം മുതൽ അനുഭവങ്ങൾ മെച്ചമാകും. പ്രതീക്ഷിച്ച സഹായം ലഭ്യമാകും. ഇടപാടുകൾ ലാഭത്തിൽ കലാശിക്കും. ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് പ്രവർത്തിക്കാനാവും.

Advertisment

പൂരം

ചിരിക്കാൻ മറന്നുപോകും. അദ്ധ്വാനഭാരം ഉയരാം. വാരത്തിന്റെ ആദ്യ പകുതിയിൽ മാനസിക സംഘർഷം കൂടും. അനാവശ്യതർക്കങ്ങൾ, സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ തടസ്സം എന്നിവ വന്നേക്കും. നിസ്സാരകാര്യങ്ങൾ നേടാൻ പണിപ്പെടേണ്ടി വരുന്നതാണ്. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾ കൂടും. വാരത്തിന്റെ രണ്ടാം പകുതിയിൽ സമ്മർദ്ദങ്ങൾ അകലും. വിനോദങ്ങളിൽ പങ്കെടുക്കാനാവും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്.

ഉത്രം

വാരാദ്യം നേട്ടങ്ങൾക്കാണ് പ്രാമുഖ്യം. ശുഭവാർത്തകൾ തേടിവരും. പൂജകളിലും വിരുന്നുകളിലും പങ്കെടുക്കാനാവും. ബന്ധുക്കളുടെ കലഹം പറഞ്ഞു തീർക്കുവാൻ മുൻകൈയ്യെടുക്കും. മോടിയുള്ള വസ്ത്രാഭരണാദികൾ വാങ്ങാനായേക്കും. മക്കളുടെ ഭാവിസംബന്ധിച്ച ചില നല്ല തീരുമാനങ്ങളിൽ വന്നെത്തും. വാരത്തിന്റെ പകുതിക്കുശേഷം മനപ്രയാസങ്ങളുണ്ടായേക്കാം. വരുമാനത്തിൽ കുറവ്, കാര്യവിളംബം എന്നിവ സാധ്യതകൾ. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.

അത്തം

നക്ഷത്രനാഥനായ ചന്ദ്രന് ബലക്ഷയം വരികയാൽ പ്രതീക്ഷിച്ച നേട്ടങ്ങൾക്ക് മാറ്റ് കുറയാം. മനക്ലേശമുണ്ടാകും. വിരോധികളുടെ പ്രവർത്തനം ഭയമുണ്ടാക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം പോകാനിടയുണ്ട്. ദാമ്പത്യത്തിലും ചില അലോസരങ്ങൾ വരാം. എന്നാലും സാമ്പത്തികമായി നല്ല അനുഭവങ്ങളും പ്രതീക്ഷിക്കാം. കൈവായ്പകൾ മടക്കാനാവും. എതിർലിംഗത്തിൽ ഉള്ള സുഹൃത്തുക്കളുടെ പിന്തുണ കിട്ടുന്നതാണ്. വീട്ടിലെ സ്ത്രീകൾക്കും ഉന്നമനം പ്രതീക്ഷിക്കാം. കഫരോഗങ്ങൾക്ക് ചികിത്സ വേണ്ടിവരാം.

ചിത്തിര

കന്നിക്കൂറുകാരായ ചിത്തിര നാളുകാരെക്കാൾ നേട്ടം കൂടുതൽ തുലാക്കൂറുകാർക്കാവും. ചന്ദ്രൻ പത്ത്, പതിനൊന്ന് മുതലായ ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മഗുണം പ്രതീക്ഷിക്കാം. തടസ്സങ്ങൾ നീങ്ങും. ചെയ്യുന്ന തൊഴിലിൽ മുന്നേറാനും ലാഭം കൊയ്യാനുമാവും. ആത്മവിശ്വാസം വാക്കുകളിൽ നിറയുന്നതാണ്. കുടുംബപ്രശ്നങ്ങളെ നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കും. നല്ല തീരുമാനങ്ങൾക്കായി ക്രിയാത്മകമായ സമീപനം കൈക്കൊള്ളും.

ചോതി

വിദ്യാർത്ഥികൾക്ക് പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനാവും. ഉദ്യോഗസ്ഥർക്ക് ജോലിസംബന്ധമായ യാത്രകളും അവയിൽ നിന്നും നേട്ടങ്ങളും പ്രതീക്ഷിക്കാം. തൊഴിൽ വിപുലീകരണ ശ്രമങ്ങൾ വിജയം കാണുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകാം. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും. കുടുംബിനികൾക്ക് ഗാർഹികമായ സ്വസ്ഥത പുലരും. ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങാനാവുന്നതാണ്.
പണയവസ്തുക്കളുടെ പലിശ കൃത്യമായി അടക്കാനാവും.

വിശാഖം

സ്വപിതാവ് തുടങ്ങിവെച്ച പ്രസ്ഥാനങ്ങളിലൂടെ മുന്നേറുന്നവർക്ക് വിജയിക്കാനാവും. കുട്ടിക്കാലത്തെ അദ്ധ്യാപകരെ കാണാൻ അവസരമുണ്ടാകുന്നതാണ്. ചിട്ടി/ലോൺ മുതലായവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. രാഷ്ട്രീയമായ തുറന്നുപറച്ചിൽ ശത്രുക്കളെ സൃഷ്ടിച്ചേക്കും. ഭൂമിയുടെ ക്രയവിക്രയത്തിൽ കരുതൽ വേണം. പുതുസംരംഭങ്ങൾ തുടങ്ങുംമുൻപ് സാങ്കേതികശിക്ഷണം നേടാൻ മറക്കരുത്.

അനിഴം

പല കാര്യങ്ങളിലും ആത്മവിശ്വാസം കുറയും. അനാവശ്യമായ ആശങ്കകൾ ഉയരാം. പണമിടപാടുകളിൽ അമളി പറ്റരുത്. ആഴ്ചയുടെ തുടക്കത്തിലെ രണ്ടുമൂന്നു ദിവസങ്ങൾക്ക് ശോഭ കുറവായിരിക്കും. ക്രമേണ കർമ്മരംഗത്ത് വിജയിക്കാനാവും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. കുടുംബിനികൾക്ക് ജോലിഭാരം ക്രമീകരിക്കാനാവും. ഉപാസനാദികൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും സന്ദർഭമുണ്ടാകും.
യുവാക്കളുടെ പ്രണയത്തിലെ തടസ്സങ്ങൾ നീങ്ങിയേക്കും.

തൃക്കേട്ട

വാരാദ്യം അഷ്ടമരാശിക്കൂറാകയാൽ സാഹസങ്ങൾക്ക് ഒരുമ്പെടരുത്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ കരുതിയിരിക്കണം. വൈകാരിക ക്ഷോഭങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുമ്പോൾ നമ്മുടെ നേരെയും വിരൽ ചൂണ്ടെപ്പെടുന്നുണ്ട് എന്നത് മറക്കരുത്. അഴ്ചയുടെ മറ്റു ദിവസങ്ങളിൽ തുടങ്ങുന്ന കാര്യങ്ങൾ, പൂർത്തീകരിക്കാനാവും. പണക്കഷ്ടം തെല്ല് കുറയുന്നതാണ്. വസ്ത്രാഭരണാദികൾ വാങ്ങാൻ ധനം കണ്ടെത്തും. വിരുന്നുകളിൽ സംബന്ധിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: