scorecardresearch

August 06 - August 12, 2023: വാരഫലം, മകം മുതല്‍ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

August 06- August 12 2023: Weekly Horoscope Astrological Predictions Makam to Thrikketta: ബുധനും ചൊവ്വയും ചിങ്ങം രാശിയിൽ പൂരം നാളിൽ സഹചാരികളാവുന്നു. ശുക്രൻ കർക്കടകം രാശിയിൽ വക്രഗതിയായി ആയില്യം നക്ഷത്രത്തിലും തുടരുന്നു. അതോടൊപ്പം ഈയാഴ്ച ശുക്രന് മൗഢ്യവും ആരംഭിക്കുകയാണ്

August 06- August 12 2023: Weekly Horoscope Astrological Predictions Makam to Thrikketta: ബുധനും ചൊവ്വയും ചിങ്ങം രാശിയിൽ പൂരം നാളിൽ സഹചാരികളാവുന്നു. ശുക്രൻ കർക്കടകം രാശിയിൽ വക്രഗതിയായി ആയില്യം നക്ഷത്രത്തിലും തുടരുന്നു. അതോടൊപ്പം ഈയാഴ്ച ശുക്രന് മൗഢ്യവും ആരംഭിക്കുകയാണ്

author-image
S. Sreenivas Iyer
New Update
Horoscope| Astrology| IE Malayalam

ഈ ആഴ്ച മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങൾക്ക് എങ്ങനെ?

August 06 August 12, 2023: Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ കർക്കടകം രാശിയിൽ, ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പഞ്ചമി മുതൽ ഏകാദശി വരെയുള്ള തിഥികളിലായി സഞ്ചരിക്കുന്നു. (രേവതി മുതൽ തിരുവാതിര വരെ നക്ഷത്രങ്ങളിൽ). ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും രാഹു മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലും കേതു തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലും ആയി സഞ്ചരിക്കുന്നു.

Advertisment

ബുധനും ചൊവ്വയും ചിങ്ങം രാശിയിൽ പൂരം നാളിൽ സഹചാരികളാവുന്നു. ശുക്രൻ കർക്കടകം രാശിയിൽ വക്രഗതിയായി ആയില്യം നക്ഷത്രത്തിലും തുടരുന്നു. അതോടൊപ്പം ഈയാഴ്ച
ശുക്രന് മൗഢ്യവും ആരംഭിക്കുകയാണ്. ഈയാഴ്ച തുടക്കത്തിൽ ചിങ്ങക്കൂറിനും,
തിങ്കൾ- ചൊവ്വ ദിവസങ്ങളിൽ കന്നിക്കൂറിനും ബുധനും വ്യാഴവും തുലാക്കൂറിനും വെള്ളി,ശനി ദിവസങ്ങൾ വൃശ്ചികക്കൂറിനും ചന്ദ്രാഷ്ടമം അഥവാ അഷ്ടമരാശിക്കൂറ് ആകുന്നു. അവരവരുടെ ജന്മരാശിയുടെ അഥവാ കൂറിന്റെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസത്തെയാണ് ഇപ്രകാരം പറയുന്നത്.

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതല്‍ തൃക്കേട്ട വരെയുള്ള 9 നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

മകം

ജന്മരാശിയിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. വൈകാരിക ക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. വ്യാപാരത്തിൽ ആദായം ഉയരും. പലതരം ചെലവുകളും വന്നുചേരും. ഈയാഴ്ചയുടെ തുടക്കത്തിന് അല്പം മികവ് കുറയാം. ക്രമേണ മെച്ചമുണ്ടാവും.
പഴയ സുഹൃത്തുക്കളെ കാണും. ഉദ്യോഗസ്ഥർ പ്രവൃത്തിയിൽ അല്പം ഉദാസീനരായേക്കാം. പുതിയ ചുമതലകൾ ഏറ്റെടുക്കുന്നതിൽ രണ്ടുമനസ്സുണ്ടാവും. കുടുംബജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിച്ചേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ അല്പം വിമനസ്സാവാനിടയുണ്ട്.

പൂരം

നക്ഷത്രനാഥനായ ശുക്രന് നീചമൗഢ്യാദികൾ വരുന്നതിനാൽ പ്രവർത്തനങ്ങളിൽ ശ്രദ്ധയുണ്ടാവണം. തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും കരുതൽ പുലർത്തുന്നത് നല്ലത്. പ്രവർത്തികളിൽ വിജയിക്കാനാവും. വ്യാപാരം പുരോഗതിയിലേക്ക് നീങ്ങും. സൽകർമ്മങ്ങൾക്ക് നേരം കണ്ടെത്തും. സ്വന്തം നിർദ്ദേശങ്ങൾ മേലധികാരികൾക്ക് സ്വീകാര്യമായേക്കും. കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി പല കാര്യങ്ങളും പ്രാവർത്തികമാക്കും.
ആഢംബരവസ്തുക്കൾ വാങ്ങിയേക്കും. തീർത്ഥാടനയോഗം ഉണ്ട്. വയോജനങ്ങൾ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വെക്കണം.

ഉത്രം

ഏതുകാര്യത്തിലും തുടർച്ചയായി നേരിട്ടിരുന്ന തടസ്സം നീങ്ങുന്നതാണ്. കർമ്മരംഗത്ത് വളർച്ചയും നേട്ടങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തികമായ അനിശ്ചിതാവസ്ഥക്ക് തെല്ല് പരിഹാരമുണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് അതിനവസരം വന്നെത്തുന്നതാണ്. ആദായമാർഗം തുറക്കപ്പെടും.
അന്യനാടുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം സഞ്ജാതമാകും. പണച്ചെലവ് നിയന്ത്രിക്കുന്നത് ഉചിതം. വാതകഫരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം.

അത്തം

അസാധ്യം എന്നു കരുതി ഉപേക്ഷിച്ച കാര്യങ്ങൾ നേടിയെടുത്തേക്കും. വിജയപ്രതീക്ഷ എല്ലാക്കാര്യത്തിലും ഉണ്ടാകും. വായ്പകൾ തിരിച്ചടക്കുന്നതിൽ വിഷമിക്കാം. അതിനും ചില പോംവഴികൾ തെളിഞ്ഞുകിട്ടിയേക്കും. അദ്ധ്വാനം കൂടുമെങ്കിലും അതിൽ സന്തോഷിക്കാൻ സാധിക്കുന്നതാണ്. മക്കളുടെ പഠനം തൃപ്തികരമായിരിക്കും. വിവാഹാർത്ഥികൾക്ക് മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താനായേക്കും. ആരോഗ്യശ്രദ്ധയാണു പരമപ്രധാനം.

ചിത്തിര

പുതുസംരംഭങ്ങൾ ഫലം കണ്ടുതുടങ്ങും. പ്രാരംഭതടസ്സങ്ങളെ വേഗത്തിൽ തന്നെ അതിജീവിക്കാനാവും. സമ്മാനങ്ങളോ പാരിതോഷികങ്ങളോ ലഭിക്കാം. ഉന്നതവിദ്യാഭ്യാസത്തിൽ വിജയമുണ്ടാകും. കുടുംബസൗഖ്യം അനുഭവത്തിൽ തുടരും. വസ്തു സംബന്ധിച്ച വ്യവഹാരങ്ങളിൽ അനുകൂലവിധിയോ അനുരഞ്ജനമോ പ്രതീക്ഷിക്കാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. രോഗികൾ തുടർചികിൽസകളിൽ അമാന്തമരുത്. പ്രണയികൾക്ക് നല്ലവാരമാണ്. ഹൃദയബന്ധം ദൃഢമാകും.

ചോതി

വ്യാപാരത്തിൽ ഉയർച്ച കണ്ടുതുടങ്ങും. പുതിയ ഉല്പന്നങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. ജോലി സംബന്ധിച്ച ഉടമ്പടികൾ പുതുക്കപ്പെടാം. തക്കതായ യോഗ്യതകളുണ്ടായിട്ടും പരിഗണിക്കപ്പെടാതെ പോയ അവസരങ്ങൾ വീണ്ടും കൈവരും. അധികാരികളുടെ പൂർണ പിന്തുണ ലഭിക്കാത്തത് ചിലപ്പോൾ ഏറ്റെടുത്ത ദൗത്യങ്ങൾക്ക് വെല്ലുവിളിയായേക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. വിവാഹത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും. ധനപരമായി മെച്ചമുണ്ടാകും. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് അഷ്ടമരാശിയാകയാൽ മേന്മ കുറയുന്നതാണ്. സാഹസങ്ങളും ദീർഘയാത്രകളും ഒഴിവാക്കുന്നത് നല്ലത്.

വിശാഖം

കർമ്മമേഖല വിപുലീകരിക്കുന്നതിൽ വിജയിക്കും. സാമൂഹികമായ അംഗീകാരം സിദ്ധിക്കും. സംഘടനാ പ്രവർത്തനങ്ങളുടെ അമരത്ത് അവരോധിക്കപ്പെടാം. കൂടിയാലോചനകളിൽ കൃത്യമായ അഭിപ്രായം പറയും. പുതുവിഷയങ്ങൾ പഠിക്കണം എന്നുള്ള ജിജ്ഞാസ ഉണ്ടാകുന്നതാണ്. പണത്തിന്റെ കാര്യത്തിൽ അഭിമുഖീകരിച്ച ഞെരുക്കം ഭാഗികമായി മാറുന്നതാണ്. വായ്പാ തിരിച്ചടവ് മുടങ്ങില്ല. കുടുംബജീവിതത്തിൽ തുടരുന്ന അനുരഞ്ജനനയം ഫലപ്രദമാകുന്നതാണ്.

അനിഴം

ഗുണദോഷസമ്മിശ്രമായ വാരമാണ്. പ്രവൃത്തികളിൽ മികവ് പുലർത്തും. ഉദ്യോഗസ്ഥർക്ക് അനുമോദനം ലഭിക്കാം. കാര്യങ്ങൾ തീർപ്പാക്കുന്നതിലെ കൃത്യതയും മാനുഷികമായ സമീപനവും ജനപ്രിയതക്ക് കാരണമാകും. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായാലും തുറന്ന സമീപനം മൂലം അവയെ പരിഹരിക്കാൻ കഴിയുന്നതാണ്. മക്കളുടെ വിദ്യാഭ്യാസകാര്യത്തിന് വായ്പകൾ പ്രയോജനപ്പെടുത്തും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറവായിരിക്കും.

തൃക്കേട്ട

നക്ഷതനാഥനായ ബുധൻ പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനാവും. ദുർഘടങ്ങളെ ബുദ്ധികൗശലം കൊണ്ട് നേരിടും. ചിലർക്ക് വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. സമൂഹത്തിലെ പ്രധാനവ്യക്തികളുടെ സൗഹൃദം ലഭിക്കാം. കുടുംബവുമൊത്ത് തീർത്ഥാടനങ്ങൾക്കും ക്ഷേത്രാടനങ്ങൾക്കും അവസരം ഉണ്ടായേക്കും. വിദേശയാത്ര, വിദേശപര്യടനം എന്നിവക്കായി ശ്രമിക്കുന്നവർക്ക് അതിനുള്ള അനുമതി ലഭിക്കാം. വാരാന്ത്യം അത്ര മെച്ചപ്പെട്ടതാവണം എന്നില്ല.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: