/indian-express-malayalam/media/media_files/uploads/2023/07/horoscope-1-2.jpg)
ജൂലൈ മാസത്തെ നക്ഷത്ര ഫലം
ഈ മാസാദ്യ ദിവസം തന്നെ ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിച്ചു, 1198 മിഥുനം 16 ന് ശനിയാഴ്ചയായിരുന്നു 2023 ജൂലൈ ഒന്നാം തീയതി. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്.
ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു. ജൂലൈ ആറിന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിച്ചു. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് അത്തം, അനിഴം, തൃക്കേട്ട, ഉത്രട്ടാതി എന്നീ നാല് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.
അത്തം: വിജ്ഞാന സമ്പാദനം, ഗവേഷണ പ്രവർത്തനം എന്നിവയിൽ വിജയിക്കും. വിമർശനങ്ങളെ തള്ളിക്കളയും. കലഹപ്രേരണകളെ നിയന്ത്രിക്കേണ്ടതുണ്ട്. ധനകാര്യം മോശമാവില്ല. ചെലവ് ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ചില കാര്യങ്ങളിൽ കിട്ടിയെന്ന് വന്നേക്കില്ല. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. വായ്പാ തിരിച്ചടവ് സമ്മർദ്ദങ്ങൾ ഉണ്ടാക്കിയേക്കാം.
അനിഴം: കണ്ടകശനിയുടെ വക്രഗതി മൂലം ഗാർഹികമായ ക്ലേശങ്ങൾക്ക് അവസാനമാകും. അയൽവഴക്കുകൾക്ക് പരിഹാരമാവും. തൊഴിലിടത്തിലെ അശാന്തിക്ക് ചെറിയ ആശ്വാസം അനുഭവപ്പെടാം. പ്രവർത്തന മേഖല വിപുലീകരിക്കാൻ ശ്രമം തുടങ്ങും. പുതിയ ആശയങ്ങൾക്ക് മേലധികാരികളുടെ പിന്തുണ കിട്ടുന്നതാണ്. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് വായ്പാ സഹായം സിദ്ധിക്കും. പഴയ സുഹൃത്തുക്കളെ കാണാൻ കഴിയുന്നതാണ്. സകുടുംബ തീർത്ഥാടനങ്ങൾക്ക് സമയം കണ്ടെത്തും.
തൃക്കേട്ട: പുതുയത്നങ്ങളും സംരംഭങ്ങളും വിജയത്തിലക്ക് നീങ്ങും. കഠിനാദ്ധ്വാനത്തിന് ഫലം കണ്ടുതുടങ്ങുന്നതാണ്. വിദ്യാർത്ഥികൾക്ക് ആശിച്ച വിധം പഠനം തുടരാനവസരം വരും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. പണയവസ്തുക്കൾ തിരിച്ചെടുക്കാനുള്ള ശ്രമം തുടരും. ദൈവിക സമർപ്പണങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നതാണ്. ഗാർഹിക കാര്യങ്ങളിൽ അസന്ദിഗ്ദ്ധമായ നിലപാടുകൾ സ്വീകരിക്കും. എതിർപ്പുകളെ അവഗണിക്കുന്നതാണ്.
ഉത്രട്ടാതി: ക്ലേശങ്ങൾക്ക് അയവ് വരുന്നതാണ്. ചില പരിഹാരങ്ങളും താനേ രൂപപ്പെടും. പ്രതീക്ഷിച്ച നീതി ലഭിച്ചേക്കും. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ വരുന്നതാണ്. വിദ്യാർത്ഥികളുടെ ആലസ്യം നീങ്ങും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതാണ്. വ്യാപാരികൾക്ക് സാമ്പത്തികമായ ഉണർവ് ഉണ്ടാവും. ഉപഭോക്താക്കളുടെ സഹകരണം ഉയരും. കവികളുടെയും കലാകാരന്മാരുടെയും പ്രയത്നങ്ങൾക്ക് അംഗീകാരം വന്നെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.