/indian-express-malayalam/media/media_files/2025/11/28/ashwathy-star-prediction-2025-11-28-11-16-23.jpg)
Source: Freepik
കുതിരമുഖം പോലെ തോന്നിക്കുന്ന മൂന്നുനക്ഷത്രങ്ങളുടെ സമവായമാണ് അശ്വതി നക്ഷത്രമണ്ഡലം. ഭൂമിയിൽ നിന്നുനോക്കിയ പ്രാചീനമനുഷ്യന് കുതിരയുടെ മുഖത്തിന്റെ പ്രതീതിയുണ്ടായി. അശ്വനി, അശ്വാ, ഹയം, വാജി, തുരഗം എന്നിങ്ങനെ കുതിരയുടെ നാമങ്ങൾ അശ്വതി നക്ഷത്രത്തിന് നൽകപ്പെട്ടു. ഈ നാളിൽ ജനിച്ചവർക്ക്, സാന്ത്വന ശക്തി (healing power) കൂടുതലാണ്. വലിയ രോഗങ്ങൾക്കുള്ള ചികിത്സ തുടങ്ങാനും ആദ്യഡോസ് മരുന്ന് കഴിക്കാനും അശ്വതിനക്ഷത്രം വരുന്ന ദിവസം ഉത്തമമാണ്. അശ്വതിനാളുകാരുടെ കൈകൊണ്ട് മരുന്ന് വാങ്ങുന്നതും ശ്രേഷ്ഠമാണെന്ന് വിശ്വാസമുണ്ട്.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
'അശ്വതിയിൽ പിറന്ന അച്ചി' എന്ന ചൊല്ല് പ്രശസ്തമാണ്. അച്ചി എന്ന വാക്കിന് സ്ത്രീ എന്നാണ് അർത്ഥം. ചിലരുടെ പക്ഷത്തിൽ അശ്വതിയിൽ ജനിച്ച സ്ത്രീയുടെ ജീവിതമാവും, അശ്വതിയിൽ പിറന്ന പുരുഷന്റെ ജീവിതത്തെക്കാൾ മെച്ചപ്പെട്ടത്. അതാവാം ഒരുപക്ഷേ, ഈ ചൊല്ലിന്റെ പിന്നിലുള്ള അന്തസ്സാരം.
അശ്വതി ഒരു ദേവഗണനക്ഷത്രമാണ്. അതിനാൽ ഇവർക്ക് ദേവഗണ, മനുഷ്യഗണ നക്ഷത്രങ്ങളിൽ ജനിച്ചവരുമായുള്ള ദാമ്പത്യമാവും കൂടുതൽ ഇണങ്ങുക. അസുരഗണനക്ഷത്രങ്ങളിൽ ജനിച്ചവരുമായുള്ള വിവാഹബന്ധം അപസ്വരങ്ങൾ നിറഞ്ഞതാവും. ദാമ്പത്യം ഒരു ശത്രുരാജ്യമായി അനുഭവപ്പെട്ടേക്കാം. നിത്യതാരുണ്യം, ചടുലത, നേതൃസിദ്ധി, എതിർപ്പുകളെ മറികടക്കുവാനുള്ള കഴിവ്, തന്ത്രജ്ഞത, പ്രണയശീലം, വേഗത്തിൽ ലക്ഷ്യത്തിലെത്താനുള്ള ഔത്സുക്യം എന്നിവ സഹജഗുണങ്ങൾ. ഒപ്പം അക്ഷമയും ക്രോധശീലവും മുൻപിൻ ആലോചിക്കാതെയുള്ള എടുത്തുചാട്ടവും ഉണ്ട്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ആതുരശുശ്രൂഷ, അധ്യാപനം, കലാപരമായ പ്രവർത്തനങ്ങൾ, മാധ്യമരംഗം, ബാങ്കിംഗ്, ബിസിനസ്സ് എന്നിങ്ങനെ വൈവിധ്യപൂർണമാണ് അശ്വതിക്കാരുടെ കർമ്മരംഗം. തൊഴിൽപരമായി ഇവർ വേഗം ഉന്നതിയിലെത്തുന്നു. ഒപ്പം ജോലിക്ക് ചേർന്നവരെക്കാൾ പദവികൾ നേടുന്നു. അവരുടേയും മേലധികാരികളായി മാറുന്നു. ഗ്രഹനിലയിൽ ചൊവ്വയ്ക്ക് ബലമുണ്ടെങ്കിൽ ധാരാളം ഭൂസ്വത്തുള്ളവരാവും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നും വലിയ സമ്പാദ്യം നേടും. കാരണം ഭൂമിയുടെ കാരകഗ്രഹം ചൊവ്വയാണ്.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
അശ്വതിയിൽ ജനിച്ചവരുടെ ഏഴാമെടം ശുക്രന്റെ വീടായ തുലാംരാശിയാണ്. അതിനാൽ കലാപരതയും സൗന്ദര്യബോധവുമുളള ജീവിതപങ്കാളിയെ ലഭിക്കാം. പൊതുവേ അനുരാഗികളായിരിക്കും, ഇവർ. അശ്വതിക്കാരുടെ മനസ്സിൽ പ്രണയത്തിന്റെ ഒരു മഴവില്ല് മുറുകി നിൽക്കും. എപ്പോഴാണ് എന്റെ അജ്ഞാതവാസം തീർന്ന് ഞാൻ പുറത്തുവരിക എന്ന് ആ പ്രണയമഴവില്ല് സദാ കാത്തുനിൽക്കുന്നുണ്ടാവും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us