scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ: Weekly Horoscope: May 28- June 3, 2023 Astrological Predictions

2023 മേയ് 28 മുതൽ ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ ആയില്യം വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം: May 28 to June 3 Weekly Horoscope: Astrological Predictions Aswathi to Ayilyam

Weekly horoscope, Astrological predictions, Personalized horoscope
May 28 to June 3 Weekly Horoscope: Astrological Predictions Aswathi to Ayilyam

May 28 to June 3 Weekly Horoscope: Astrological Predictions Aswathi to Ayilyam: 2023 മേയ് 28 മുതൽ ജൂൺ 3 വരെ (1198 ഇടവം 14 മുതൽ 20 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ ആയില്യം വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

സൂര്യൻ രോഹിണി ഞാറ്റുവേലയിലാണ്. ചന്ദ്രൻ പൂരം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. വെളുത്തപക്ഷത്തിലാണു ചന്ദ്രന്റെ സഞ്ചാരം എന്നത് പ്രസ്താവ്യമാണ്. ചന്ദ്രബലം ഉള്ള വാരമാണ്.

മറ്റുള്ള ഗ്രഹങ്ങളിൽ ശുക്രനൊഴികെ ആർക്കും രാശി മാറ്റമില്ല. ശുക്രൻ ഇടവം 16 ന്, മേയ് 30 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് സംക്രമിക്കുന്നു. പുണർതത്തിലാണ് സഞ്ചാരം. വ്യാഴം, രാഹു, ബുധൻ എന്നീ മൂന്ന് ഗ്രഹങ്ങളും മേടം രാശിയിൽ അശ്വതിയിൽ തുടരുന്നു. കേതു തുലാം രാശിയിൽ ചോതിയിലും ചൊവ്വ കർക്കടകം രാശിയിൽ പൂയത്തിലും ശനി കുംഭം രാശിയിൽ ചതയത്തിലും  തന്നെയാണ്.

Astrological Predictions for Aswathy, അശ്വതി

ജീവിത സാഹചര്യങ്ങളിൽ മാറ്റം വരാം. ഉപരി വിദ്യാഭ്യാസത്തിൽ ലക്ഷ്യം നേടും. ദേശാന്തരയാത്രകൾ ഉണ്ടായേക്കും. തൊഴിൽപരമായി മെച്ചം വരുമെങ്കിലും സമ്മർദങ്ങളും കൂടെയുണ്ടാവും. കൃത്യാന്തരങ്ങളാൽ വിഷമിച്ചേക്കും. ഗാർഹിക സൗഖ്യം പ്രതീക്ഷിക്കാം. എന്നാൽ, കുടുംബാംഗങ്ങൾ തന്നെ ഒറ്റപ്പെടുത്തുകയാണോ എന്ന് സന്ദേഹിക്കുന്ന സാഹചര്യങ്ങൾ സംജാതമാകാം.

Astrological Predictions for Bharani, ഭരണി

പുതിയ സൗഹൃദങ്ങൾ ഉണ്ടായെന്ന് വരാം. മനസ്സിൽ തരളഭാവങ്ങൾ മൊട്ടിട്ടേക്കും. പ്രണയികൾക്ക് അനുകൂലമായ വാരമാണ്. കുറച്ചുകാലമായി പ്രതീക്ഷിച്ചിരുന്ന ചില നേട്ടങ്ങൾ വന്നെത്തും. തൊഴിലിടത്തിൽ ചൊവ്വ നോക്കുകയാൽ സ്വസ്ഥത കുറയുന്നതാണ്. ചിലരുടെ ആജ്ഞാനുവർത്തിയാകാൻ സമ്മർദ്ദം ഉയരും. സകുടുംബം വിനോദയാത്രകൾ നടത്തിയേക്കും.

Astrological Predictions for Karthika, കാർത്തിക

ശുഭവാർത്തകൾ ശ്രവിക്കാനാവും. കർമ്മഗുണമുള്ള വാരമാണ്. ചെയ്യുന്ന പ്രവൃത്തിയിൽ വിജയിക്കും. കലാകാരന്മാർക്ക് അംഗീകാരം സിദ്ധിക്കുന്നതാണ്. മക്കളുടെ കാര്യത്തിൽ ഉചിതതീരുമാനങ്ങൾ കൈക്കൊള്ളും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉപാസനകളും ആത്മിക സാധനകളും മുടക്കം വരാതെ നിർവഹിക്കാനാവും. സാമ്പത്തിക സ്ഥിതിയിൽ ചെറിയ ഉയർച്ചയെങ്കിലും പ്രതീക്ഷിക്കാം.

Astrological Predictions for Rohini, രോഹിണി

ആരോഗ്യപരമായി മെച്ചം കുറയും. അലച്ചിലുമുണ്ടാവും. ജന്മനക്ഷത്രത്തിൽ സൂര്യൻ സഞ്ചരിക്കുകയാണല്ലോ. എന്നാൽ സാമ്പത്തികമായി നേട്ടം വന്നുചേരുന്നതാണ്. കർമ്മഗുണം പ്രതീക്ഷിക്കാം. തൊഴിലിൽ പുരോഗതിയുടെ സൂചനകൾ പ്രകടമാവുന്നതാണ്.
ചില മത്സരങ്ങളിൽ കടുത്ത വെല്ലുവിളി നേരിട്ടാലും വിജയിക്കാൻ സാധിക്കും. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും വലിയ പിന്തുണ വന്നെത്തുന്നതായിരിക്കും.

Astrological Predictions for Makayiram, മകയിരം

ആത്മദർശനത്തിന് സാഹചര്യമൊരുങ്ങും. സ്വയം അറിയാനും തെറ്റുകുറ്റങ്ങൾ കണ്ടെത്തി തിരുത്താനും മുതിരും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വഴിതെളിയും. അന്യനാട്ടിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. കലാപരമായ കാര്യങ്ങളിൽ താൽപര്യമേറുന്നതാണ്. അധികാരികളുടെ പ്രീതി ഉദ്യോഗത്തിൽ ഉയർച്ച വരുത്തും. പണപരമായി ചെറിയ മെച്ചമെങ്കിലും പ്രതീക്ഷിക്കാനാവും. ചിലരുടെ മർക്കടമുഷ്ടിയെ കണ്ടില്ലെന്ന് നടിക്കും.

Astrological Predictions for Thiruvathira, തിരുവാതിര

വാരത്തിന്റെ തുടക്കത്തിൽ ചിന്താക്ലമം ഭവിക്കും. കർമ്മഭംഗം വരാം. മക്കളെക്കുറിച്ച് ചില ഉൽക്കണ്ഠകൾ ഉയർന്നേക്കും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. വാരത്തിന്റെ പകുതി മുതൽ കാര്യസിദ്ധി ഭവിക്കും. സ്വയം തൊഴിലിൽ മുന്നേറ്റം ദൃശ്യമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭൂമിസംബന്ധിച്ച വ്യവഹാരങ്ങൾ പരിഹാരത്തിലേക്ക് നീങ്ങാം. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും.

Astrological Predictions for Punartham, പുണർതം

പുതുസംരംഭങ്ങൾ ആലോചനയിൽ നിറയും. വായ്പാ ലഭ്യതക്കായി അലച്ചിലുണ്ടാവും. സാങ്കേതിക വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. കച്ചവടത്തിൽ ന്യായമായ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്. പൂർവ്വിക സ്വത്തുക്കളുടെ അവകാശം പുനസ്ഥാപിക്കപ്പെട്ടുകിട്ടുന്നതാണ്. വാരാന്ത്യത്തിൽ മത്സരവിജയം, ശുഭവാർത്താശ്രവണം എന്നിവ പ്രതീക്ഷിക്കാം. മിഥുനക്കൂറുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കും.

Astrological Predictions for Pooyam, പൂയം

ചില ആശയക്കുഴപ്പങ്ങൾ തുടരപ്പെടും. സുഖാനുഭവങ്ങൾ കുറയാം. ഉത്തരവാദിത്വങ്ങൾ വീർപ്പുമുട്ടിച്ചേക്കും. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിന്റെ ഫലമാണതിന് കാരണം. സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നത് നന്ന്. ആത്മസംയമനമാവും കരണീയം. ഉദ്യോഗസ്ഥർക്ക് ചില ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. പൊതുപ്രവർത്തനത്തിൽ എതിർപ്പുകൾ കൂടും. കുടുംബകാര്യങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിവരുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല.

Astrological Predictions for Ayilyam, ആയില്യം

കരാറുകൾ പുതുക്കിക്കിട്ടാം. കർമ്മരംഗത്ത് പൂർണശ്രദ്ധയും അർപ്പിക്കാൻ കഴിഞ്ഞേക്കില്ല. കൃത്യാന്തരങ്ങൾ വലച്ചേക്കും. യാത്രകൾ മുഴുവനായും വിജയിക്കുമെന്ന് പറയാനാവില്ല.
പിതാവിന്റെ സമ്പത്ത് / ധനം അനുഭവിക്കാനാവും. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സംബന്ധിച്ച അവ്യക്തതകൾ വരാം. ബന്ധുക്കളുടെ സമീപനത്തിൽ വിഷമിച്ചേക്കും. സ്വകാര്യ വിരുന്നുകളിൽ പങ്കെടുക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Aswathy bharani karthika rohini makayiram thiruvathira punartham pooyam ayliyam weekly horoscope may 28 june 3 2023 astrological predictions