scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ: Weekly Horoscope: May 21-27, 2023 Astrological Predictions

May 21 to 27 Weekly Horoscope: മേയ് 21 ൽ തുടങ്ങുന്ന ഒരാഴ്ച ഗ്രഹസംക്രമണങ്ങളില്ല.

Weekly horoscope, Astrological predictions, Personalized horoscope
Weekly Horoscope: May 21-27, 2023 Astrological Predictions, Aswathy-ayliyam

Weekly Horoscope: May 21-27, 2023 Astrological Predictions, Aswathy bharani karthika rohini makayiram thiruvathira punartham pooyam ayliyam: 2023 മേയ് 21 മുതൽ 27 വരെ (1198 ഇടവം 7 മുതൽ 13 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ ആയില്യം വരെയുള്ള ആദ്യ ഒന്‍പത് നാളുകളില്‍ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

സൂര്യൻ കാർത്തിക , രോഹിണി എന്നീ രണ്ട് ഞാറ്റുവേലകളിലാണ്. ചന്ദ്രൻ രോഹിണി മുതൽ മകം വരെ ഉള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. മറ്റ് ഗ്രഹങ്ങൾ ഏതൊക്കെ നക്ഷത്രമണ്ഡലങ്ങളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് നോക്കാം. കൂടാതെ ശനി ചതയം, രാഹുവും വ്യാഴവും അശ്വതി, കേതു ചോതി, ശുക്രൻ പുണർതം, ബുധൻ ഭരണി, ചൊവ്വ പൂയം എന്നീ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. മേയ് 21 ൽ തുടങ്ങുന്ന ഒരാഴ്ച ഗ്രഹസംക്രമണങ്ങളില്ല.

Astrological Predictions for Aswathy, അശ്വതി

രാശിനാഥനായ ചൊവ്വ നീചത്തിൽ തുടരുന്നതിനാൽ വ്യക്തിത്വ പ്രതിസന്ധി ഉണ്ടാവും. ആത്മശക്തി ചോരുന്നതായി തോന്നാം. രണ്ടാം നക്ഷത്രത്തിലേക്ക് ബുധൻ പ്രവേശിക്കുന്നതിനാൽ പഠനം സംബന്ധിച്ച മുന്നേറ്റം വന്നു ചേരും. നല്ല ചില തീരുമാനങ്ങൾ കൈക്കൊള്ളാം. പാരിതോഷികങ്ങൾ ലഭിക്കാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ദാമ്പത്യത്തിൽ കലഹ സാധ്യത കാണുന്നു. മാതൃബന്ധുക്കളെ സന്ദർശിച്ചേക്കും. വാഹന യാത്രയിൽ ശ്രദ്ധ വേണം.

Astrological Predictions for Bharani, ഭരണി

ജന്മനക്ഷത്രത്തിൽ ബുധൻ സഞ്ചരിക്കുകയാൽ വ്യക്തിപരമായി ചില ജ്ഞാനോദയങ്ങൾ ഉണ്ടാവാം. വിദ്യാർത്ഥികൾ പുതിയ ജ്ഞാനശാഖകളിലേക്ക് ചേക്കേറപ്പെടാം. ആഴ്ചയുടെ മധ്യത്തിൽ ശക്തമായ ചില പിന്തുണകൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ക്ഷീണിക്കില്ല. ഏഴാം നക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ എല്ലാക്കാര്യങ്ങളിലും ശ്രദ്ധ വേണം. അഗ്നി, വാഹനം, വൈദ്യുതി, ആയുധം ഇവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

Astrological Predictions for Karthika, കാർത്തിക

കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കും. എന്നാൽ അവ നടപ്പിലാക്കുന്നതിൽ വിഷമിക്കും. ജന്മനക്ഷത്രത്തിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ആരോഗ്യസ്ഥിതി ഗുണകരമാവില്ല. തർക്കങ്ങളിൽ ആത്മക്ഷോഭം വർദ്ധിക്കും. ആഴ്ചയുടെ പകുതി മുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. തടസ്സങ്ങൾ മാറിക്കിട്ടും. കഴിവുകൾക്ക് പ്രശംസ, പരിതോഷികം എന്നിവ ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ശക്തിയേകുന്നതാണ്.

Astrological Predictions for Rohini, രോഹിണി

നല്ല അനുഭവങ്ങൾക്ക് മുൻതൂക്കം കിട്ടുന്ന ആഴ്ചയാണ്. പഠന വിജയം അഭിനന്ദിക്കപ്പെടും. ഉപരിപഠനത്തിൽ തീരുമാനമാകുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തകൾ ശ്രവിക്കാനാകും. നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. പഴയനിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകുന്നതാണ്. കുടുംബത്തോടൊപ്പം ഉല്ലാസയാത്രകൾ നടത്താൻ സന്ദർഭമുണ്ടാകുന്നതാണ്. മാതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകശ്രദ്ധ വേണ്ടതുണ്ട്.

Astrological Predictions for Makayiram, മകയിരം

നക്ഷത്രാധിപനായ ചൊവ്വയ്ക്ക് നീചമുണ്ട്. അത് ചിലപ്പോൾ ആത്മശക്തിയെ തുരങ്കം വെക്കാം. കാര്യങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കൂടുതൽ ക്ലേശിച്ചേക്കാം. വിജയത്തിന് മാറ്റ് കുറഞ്ഞതായി തോന്നും. വൈകാരികക്ഷോഭങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. സഹോദരാനുകൂല്യം കുറയുന്നതായി തോന്നാം. തൊഴിലിൽ കൂടുതൽ ശ്രദ്ധ വേണ്ട സന്ദർഭമാണ്. ഭോഗസുഖങ്ങൾ മിഥുനസ്ഥിതശുക്രൻ പ്രദാനം ചെയ്തേക്കും.

Astrological Predictions for Thiruvathira, തിരുവാതിര

വാരാദ്യത്തിൽ ചെലവേറും. ലഘുയാത്രകൾ വേണ്ടി വരാം. ജന്മരാശിയിൽ ചന്ദ്രൻ കടന്നുപോകുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് ഗുണമേറും. ദേഹസൗഖ്യം, മനശ്ശാന്തി എന്നിവ ഭവിക്കുന്നതാണ്. ചില സഹായങ്ങൾ പ്രതീക്ഷിച്ചത്ര ലഭിച്ചേക്കില്ല. ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളിൽ മാത്രമല്ല പൊതുവേ കച്ചവടത്തിലെല്ലാം
ശ്രദ്ധ വേണം. തിരുവാതിരയുടെ മൂന്നാം നാളിൽ ചൊവ്വ സഞ്ചരിക്കുകയാൽ ആപൽകാലമാണ്. സാഹസങ്ങൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്.

Astrological Predictions for Punartham, പുണർതം

ചില സംസർഗങ്ങളുടെ ഗുണദോഷം തിരിച്ചറിയും. ധനസ്ഥിതി മെച്ചപ്പെടും. ശത്രുതന്ത്രങ്ങൾക്ക് മറുതന്ത്രം മെനയും. വിദ്യാഭ്യാസത്തിൽ മികവ് കൈവരിക്കാനാവും. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. ജന്മരാശിയിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ ഇഷ്ടഭക്ഷണ സിദ്ധി, പാരിതോഷിക ലബ്ധി മനസ്സുഖം എന്നിവയും ഫലം. ആത്മീയ സാധനകൾക്കും കാലം അനുകൂലം.

Astrological Predictions for Pooyam, പൂയം

ജന്മരാശിയിൽ, ജന്മ നക്ഷത്രത്തിലായി സഞ്ചരിക്കുകയാണ് ചൊവ്വ. ആരോഗ്യ കാര്യത്തിൽ നല്ല ജാഗ്രത ആവശ്യമാണ്. ക്ഷോഭവാസനകൾ കൂടാം. മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ധനപരമായി തരക്കേടില്ലാത്ത കാലമാണ്. ബുധൻ പത്താം രാശിയിൽ നിൽക്കുകയാൽ വിദ്യാഗുണം ഏറും. കച്ചവടത്തിൽ വരുമാനം കുറയില്ല. നാലിൽ കേതു തുടരുകയാൽ കുടുംബ പ്രശ്നങ്ങൾക്ക് തീരുമാനം കണ്ടെത്തുക എളുപ്പമല്ല.

Astrological Predictions for Ayilyam, ആയില്യം

വിജയ സാഹചര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞെന്നുവരില്ല. കിടമത്സരങ്ങൾ സ്വൈരം കെടുത്തിയേക്കും. വാരാദ്യം മനസ്സംഘർഷം കൂടുന്നതാണ്. എന്നാൽ സർക്കാർ കാര്യങ്ങളിൽ ചില അനുകൂലതകൾ വന്നുചേരും. പഠനാഭ്യുദയം പ്രതീക്ഷിക്കാം. അന്യദിക്കിൽ നിന്നും തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നതാണ്. ഗൃഹനവീകരണം, ഉല്ലാസ യാത്രകൾ എന്നിവക്കായി ചെലവേറുന്നതാണ്. വാരാന്ത്യത്തിൽ ചഞ്ചലമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ കഴിയും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Aswathy bharani karthika rohini makayiram thiruvathira punartham pooyam ayliyam weekly horoscope may 21 27 2023 astrological predictions