scorecardresearch

Weekly Horoscope: June 18- June 24, 2023 Astrological Predictions: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

June 18 to June 24 Weekly Horoscope: Astrological Predictions Aswathi to Ayilyam: 2023 ജൂൺ 18 മുതൽ 24 വരെയുള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു

June 18 to June 24 Weekly Horoscope: Astrological Predictions Aswathi to Ayilyam: 2023 ജൂൺ 18 മുതൽ 24 വരെയുള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope, ie malayalam

Weekly Horoscope: June 18- June 24, 2023 Astrological Predictions

June 18 to June 24 Weekly Horoscope: Astrological Predictions Aswathi to Ayilyam: സൂര്യൻ മകയിരം ഞാറ്റുവേല കഴിഞ്ഞ് തിരുവാതിര ഞാറ്റുവേലയിലേക്ക് കടക്കുന്നു. വാരാദ്യദിനം അമാവാസിയും തുടർന്ന് ചന്ദ്രൻ ആഷാഢമാസത്തിലേക്ക് പ്രവേശിക്കുകയുമാണ്. മിഥുനം 6 ന് ബുധന് ക്രമമൗഢ്യമാരംഭിക്കുന്നു. ശനിക്ക് വക്രഗതി തുടങ്ങുന്നതാണ് ഏറ്റവും പ്രധാനം. രാഹുവും വ്യാഴവും മേടത്തിൽ, കേതു തുലാത്തിൽ, ശുക്രനും ചൊവ്വയും കർക്കടകത്തിൽ, ബുധൻ എടവത്തിൽ എന്നിങ്ങനെയാണ് ഈയാഴ്ചയിലെ ഗ്രഹനില. ഇതിന്റെ ഗുണദോഷാനുഭവങ്ങൾ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.

Advertisment

അശ്വതി: സ്ഥിതിഗതികൾക്ക് കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. വിദ്യാർത്ഥികൾക്ക് ആശിച്ച ഉപരിപഠനത്തിൽ പ്രവേശിക്കാനാവും. യാത്രകൾ അനിവാര്യമാവും. അവകൊണ്ടു വലിയ നേട്ടങ്ങൾ പറയാനില്ല. സാമ്പത്തിക സ്ഥിതിയിൽ നേരിയ മെച്ചം വരാം. വ്യാഴം അശ്വതിയിൽ തുടരുന്ന അവസാന ആഴ്ചയാണ്. അതിനാൽ കുറച്ചുകൂടി ജീവിതത്തിനു ശക്തിയുണ്ടാവും. രാഹു അശ്വതി മൂന്നാം പാദത്തിൽ നിന്നും രണ്ടിലേക്ക് നിഷ്ക്രമിക്കുകയാൽ അശ്വതി രണ്ടാം പാദക്കാർക്ക് ചില സമ്മർദ്ദങ്ങളെ നേരിടേണ്ടതായി വരാം.

ഭരണി: മനസ്സന്തോഷം കൂടുകയല്ലാതെ കുറയുകയില്ല. കുടുംബാംഗങ്ങളുമായി ഒത്തുചേരാനാവും. തൊഴിലിലും വ്യക്തിജീവിതത്തിലും നല്ല പിന്തുണ ലഭിച്ചേക്കും. അധികാരികളുടെ പ്രശംസ നേടും. വാരമദ്ധ്യത്തിനുശേഷം വ്യാഴം ഭരണിയിലേക്ക് പ്രവേശിക്കുന്നത് നേരിയ ആത്മസംഘർഷങ്ങൾക്ക് വഴിവെക്കാം. പ്രണയികൾ എതിർപ്പുകളെ നേരിടാൻ സാധ്യതയുണ്ട്. ധനപരമായി വളർച്ച വരും. വിജയത്തിനും പുരോഗതിക്കും തന്നെയാണ് ഈയാഴ്ച മുൻതൂക്കം.

കാർത്തിക: ദുര്യോഗങ്ങളകന്ന് സദ്യോഗങ്ങൾ ഭവിക്കും. ഉദ്യോഗത്തിൽ ഉയർച്ചക്കുള്ള വഴികൾ തെളിയും. ഭാവനാവിലാസം പ്രകാശിക്കും, ഗവേഷകർ, ശാസ്ത്രജ്ഞർ, പഠിതാക്കൾ, സാഹിത്യകാരന്മാർ എന്നിവരുടെ സർഗശക്തി ഉന്നമിക്കും. സമൂഹത്തിന്റെ ആദരവ് ലഭിക്കും. സൽകാര്യങ്ങൾ ചെയ്യാൻ സന്ദർഭമുണ്ടാകും. വ്യാപാരത്തിലെ ജാഡ്യം അകലും. ആരോഗ്യപരമായി ശ്രദ്ധ കാട്ടേണ്ട സന്ദർഭം കൂടിയാണ്.

Advertisment

രോഹിണി: തൊഴിലിൽ നേട്ടങ്ങൾ വന്നുചേരും. ശനിക്ക് വക്രം തുടങ്ങുകയാൽ പദവികൾ ലഭിക്കുവാനുള്ള തടസ്സങ്ങൾ നീങ്ങും. കുടുംബബന്ധുക്കളുടെ വാചികമോ മാനസികമോ ആയ പിന്തുണ ഭവിക്കുന്നതാണ്. മാനസിക സന്തുഷ്ടിയേകുന്ന വിഷയങ്ങളിൽ അഭിരമിക്കാനാവും. എതിർപ്പുകളിൽ സ്ഥൈര്യവും ധൈര്യവും പുലർത്തും. ദമ്പതികൾക്കുള്ളിൽ ഹൃദയൈക്യം വർദ്ധിക്കും.

മകയിരം: ആദിത്യൻ ജന്മനക്ഷത്രത്തിൽ നിന്നും മാറുകയാൽ വാരമധ്യം മുതൽ ശാരീരിക സൗഖ്യം, കർമ്മവിജയം എന്നിവ പ്രതീക്ഷിക്കാം. കിട്ടാക്കടങ്ങൾ ലഭിക്കാൻ വഴി തെളിയും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടാകുന്നതാണ്. തീർത്ഥാടനയോഗം ഫലവത്താകും. വൈജ്ഞാനികവും സാങ്കേതികവുമായ അറിവുകൾ നേടാൻ മുന്നോട്ട് വരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഭാഗഭാക്ത്വം വഹിക്കും. കഫജന്യരോഗങ്ങൾ ക്ലേശിപ്പിക്കാനിടയുണ്ട്.

തിരുവാതിര: ഉപരിപ്ലവമായ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കും. ചില ആകുലതകൾ വന്നുചേരും. തിരുവാതിരയിൽ വാരമദ്ധ്യം മുതൽ സൂര്യൻ സഞ്ചരിക്കുകയാൽ ശാരീരിക ക്ലേശമനുഭവപ്പെടും. കർമ്മപുഷ്ടിയുള്ള കാലമാകയാൽ വ്യാപാരം, ഉദ്യോഗം തുടങ്ങിയവയിൽ വിജയിക്കുന്നതാണ്. അന്യദേശത്ത് തൊഴിൽ ലഭിക്കാനിടയുണ്ട്. പ്രണയികൾക്ക് നല്ലവാരം എന്ന് പറയാനാവില്ല. സാമ്പത്തിക ശോച്യത ചെറുതായെങ്കിലും മാറുന്നതാണ്.

പുണർതം: തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളന്ന രീതി ഉപേക്ഷിക്കണം. ജന്മരാശിയിൽ സൂര്യൻ സഞ്ചരിക്കുകയാൽ ആയാസമേറും. വിഭവക്ഷയം ഭവിക്കും. സർക്കാർ കാര്യങ്ങളിൽ സമ്മർദ്ദം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. വ്യയത്തിൽ നിയന്ത്രണം വേണം. വ്യാപാരത്തിൽ വലിയ മുതൽ മുടക്കിന് കാലം അനുകൂലമല്ല. കുടുംബാംഗങ്ങളുടെ ജോലിക്കായി അലച്ചിലുണ്ടായേക്കും. പിതൃസമ്പാദ്യങ്ങളിൽ അവകാശത്തർക്കം വന്നേക്കാം. ആരോഗ്യ പരിശോധന മാറ്റിവെക്കരുത്.

പൂയം: പന്ത്രണ്ടിലെ ആദിത്യൻ സ്വസ്ഥത കുറയ്ക്കാം. പിതാവിന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചമായിരിക്കില്ല. ചെറിയ നേട്ടത്തിനായി പോലും കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും. ബന്ധുക്കൾ പ്രതികൂല നിലപാടുകൾ കൈക്കൊള്ളാം. അന്യദേശത്ത് പഠനം/ ജോലി ഇവ എളുപ്പം സാധ്യമാകുന്നതാണ്. കച്ചവടത്തിൽ മുഴുവൻ സമയവും ചെലവഴിക്കേണ്ടതായി വരും. ലാഭം ഉണ്ടാകുന്നതാണ്. എന്നാൽ അനാവശ്യം എന്ന് തോന്നുന്നതരത്തിലുള്ള ചെലവുകളും വർദ്ധിക്കുന്നതാണ്.

ആയില്യം: കുജൻ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യകാര്യത്തിൽ കരുതൽ വേണം. ആഴ്ചയുടെ തുടക്കത്തിൽ രാശിനാഥനായ ചന്ദ്രൻ ദുർബലനാവുകയാൽ മനശ്ശക്തിയും കുറഞ്ഞേക്കും. കഫജന്യരോഗങ്ങൾ ബാധിക്കാം. വൈകാരികപ്രതികരണങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. സമയനിഷ്ഠപാലിക്കുവാൻ സാധിച്ചേക്കില്ല. നിത്യച്ചെലവുകൾ ഒരുവിധം നടന്നുപോകും. ആഴ്ചയുടെ പകുതിക്ക് ശേഷം ഗുണാനുഭവങ്ങൾ ഉണ്ടാവാം. പ്രതീക്ഷിച്ച ധനസഹായം ലഭിക്കും. വീടുവിട്ടുനിന്നവർക്ക് കുടുംബാംഗങ്ങളെ കാണാനാവും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: