scorecardresearch
Latest News

Monthly Horoscope October 2022: ഒക്ടോബർ മാസഫലം, അശ്വതി മുതൽ ആയില്യം വരെ

Astrology Predictions Horoscope for October 2022 Aswathi Bharani Karthika Rohini Makayiram Thiruvathira Punartham Pooyam Ayilyam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപതു നാളുകാരുടെ 2022 ഒക്ടോബർ മാസത്തെ ഫലങ്ങൾ

october 2022 horoscope, october month horoscope, october month 2022 horoscope, Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars, astrology, horoscope, zodiac sign, ie malayalam

Astrology Predictions Horoscope for October 2022 Aswathi Bharani Karthika Rohini Makayiram Thiruvathira Punartham Pooyam Ayilyam Stars: ഒക്ടോബർ 17 വരെ കന്നിമാസവും തുടർന്ന് തുലാമാസവുമാകയാൽ സൂര്യൻ കന്നി- തുലാം രാശികളിലായി സഞ്ചരിക്കുന്നു. ഒക്ടോബർ ഒന്നിന് ചന്ദ്രൻ തൃക്കേട്ടയിൽ, മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഉത്രാടത്തിലെത്തുന്നു. ചൊവ്വ മിഥുനത്തിലും ഒടുവിൽ വക്രഗതിയായി ഇടവത്തിലുമെത്തുന്നു. ബുധൻ മാസത്തിന്റെ മുക്കാൽ പങ്കും കന്നിയിൽ, അവസാന ആഴ്ച തുലാത്തിലേക്ക് സംക്രമിക്കുന്നു. ശുക്രനും കന്നി – തുലാം രാശികളിലായി സഞ്ചരിക്കുകയാണ്. വ്യാഴം വക്രത്തിലാണ്, എന്നാൽ മീനം രാശിയിൽ നിന്നും മാറുന്നില്ല. ശനി ഒക്ടോബർ അവസാന ആഴ്ചയിൽ വക്രഗതി അവസാനിപ്പിച്ച്, മകരം രാശിയിൽ തന്നെ നേർഗതിയിൽ സഞ്ചരിച്ച് തുടങ്ങുന്നു. രാഹുകേതുക്കൾ യഥാക്രമം മേടം, തുലാം രാശികളിലായി പ്രയാണം തുടരുകയാണ്.

ഈ ഗ്രഹസ്ഥിതി മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപതു നാളുകാരുടെ 2022 ഒക്ടോബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം.

അശ്വതി: ഒക്ടോബർ ആദ്യ പകുതിക്കാവും മെച്ചം കൂടുതൽ. തുലാം മാസം തുടങ്ങിയാൽ അഞ്ചാം ഭാവാധിപനായ സൂര്യന് നീചം വരുന്നതിനാൽ ആത്മശക്തിക്ക് ചോർച്ച സംഭവിക്കും. ദാമ്പത്യ പ്രശ്നങ്ങൾ അതിരു വിടാം. മക്കളെച്ചൊല്ലി ഉൽക്കണ്ഠ വർദ്ധിക്കാം. ധനസ്ഥിതി മെച്ചമാകുമെങ്കിലും ചെലവേറുക തന്നെയാണ് ഫലം. പന്ത്രണ്ടാം വ്യാഴത്തിന്റെ കാലമാണല്ലോ. കർമ്മരംഗത്ത് ചില ശീതയുദ്ധങ്ങൾ അരങ്ങേറാനിടയുണ്ട്. ഭൗതികകാര്യങ്ങൾ പലതും നടന്നുകൂടും. ആത്മീയ സാധനകൾ ഭംഗപ്പെടാം. വിഷഭക്ഷണ യോഗം, വിഷാദചിന്തകൾ, കഠിനാദ്ധ്വാനം എന്നിവയും സംഭവിക്കാം.

ഭരണി: ഉന്മേഷപ്രകൃതത്തിന് മങ്ങലേൽക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നീളും. സഹപ്രവർത്തകർ പിന്തുണക്കാത്തത് പ്രതിസന്ധിക്ക് കാരണമാകാം. ഗൃഹത്തിൽ സമാധാനക്കേട് വരാം. യാത്രകൾ ഉദ്ദേശിച്ച നേട്ടങ്ങൾ നൽകണമെന്നില്ല. നക്ഷത്രനാഥനായ ശുക്രന്റെ മൗഢ്യം ആത്മവിശ്വാസത്തെ ഹനിക്കാം. ഭാഗ്യം, കപ്പിനും ചുണ്ടിനുമിടയിൽ വട്ടംചുറ്റും. കണ്ടകശനിയുടെ ഫലമായി കച്ചവടത്തിൽ പലതരം വൈഷമ്യങ്ങൾ ഭവിക്കാം. നേട്ടങ്ങൾ പേരിന് മാത്രമായിരിക്കും.

കാർത്തിക: ക്ഷോഭം നിയന്ത്രിക്കാൻ കഴിയാതെ വിഷമിക്കും. വിദ്യാർത്ഥികൾക്ക് സാങ്കേതിക കാര്യങ്ങളിൽ ഉപരിപഠനാനുമതി ലഭിക്കും. അനുരാഗികൾക്ക് തിരിച്ചടികൾ ഉണ്ടാവാം. ധനസ്ഥിതി മോശമാവില്ല. സന്താനങ്ങൾക്ക് പരീക്ഷാവിജയം, ഉദ്യോഗ പ്രവേശം, വിവാഹം മുതലായവ ചില സാധ്യതകളാണ്. കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാവും. കിടപ്പുരോഗികൾക്ക് ആശ്വാസം സിദ്ധിക്കും. ഊഹക്കച്ചവടം വിജയിക്കും. വിദേശയാത്രക്ക് അല്പം കൂടി കാത്തിരിക്കേണ്ടിവന്നേക്കും.

രോഹിണി: ചൊവ്വ ജന്മരാശിയിൽ നിന്ന് മാറുന്നതിനാൽ സമ്മർദ്ദങ്ങൾ നീങ്ങും. വ്യക്തിത്വത്തിൽ പ്രസാദഭാവങ്ങൾ നിറയും. കലാകാരന്മാർ പുരസ്കൃതരാവും. സൗഹൃദങ്ങൾ കൂടുതൽ ഊഷ്മളമാകാം. സർക്കാരിൽ നിന്നും വായ്പ, വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ്, സഹായ ധനം എന്നിവ ലഭിച്ചേക്കും. തൊഴിലിൽ പുതിയ ചുമതലകൾ വന്നുചേരും. ശത്രുക്കളുടെ സമ്മർദ്ദങ്ങളെ തൃണവൽഗണിച്ച് മുന്നേറും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പന്ത്രണ്ടിലെ രാഹു പ്രേരിപ്പിച്ചെന്ന് വരാം. മുഖസ്തുതിക്കാരെ കരുതിയിരിക്കേണ്ട കാലമാണ്.

മകയിരം: ഇടവക്കൂറുകാർക്കാവും മെച്ചം കൂടുതൽ. മിഥുനക്കൂറുകാർക്ക് നാലിലെയും അഞ്ചിലെയും സൂര്യസ്ഥിതി അനുകൂലമല്ല. കുടുംബയോഗങ്ങളിലും സുഹൃദ് സമാഗമങ്ങളിലും പങ്കെടുക്കും. ആർഭാടം കാട്ടി മറ്റുള്ളവരുടെ അസൂയാപാത്രമാവും. വിദേശയാത്രക്ക് അവസരം ലഭിക്കും. ധനപരമായി മെച്ചം കുറവാണ്. ഗൃഹനിർമ്മാണം സാമ്പത്തിക പാരതന്ത്ര്യത്തിലേക്ക് നയിക്കാം. സന്താനങ്ങളുടെ പഠിപ്പ്, തൊഴിൽ ഇവ ആശങ്കക്ക് കാരണമായേക്കും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം തീർക്കാൻ പ്രയത്നിക്കും.

തിരുവാതിര: ജന്മരാശിയിൽ കുജൻ പകരുകയാൽ ദേഹാസ്വാസ്ഥ്യം ഉണ്ടാകാം. സഹിഷ്ണുത കുറയും. ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിമറയാം. സാഹസകർമ്മങ്ങളോട് താല്പര്യം വർദ്ധിക്കും. നക്ഷത്രാധിപനായ രാഹു പതിനൊന്നിലാകയാൽ ആദായം കൂടും. കടബാധ്യത കുറയും. പ്രവൃത്തികളിൽ ചിലപ്പോൾ പരാജയം രുചിക്കും. ദിനചര്യകളുടെ ക്രമം തെറ്റാനുമിടയുണ്ട്.

പുണർതം: കാര്യസാധ്യതക്ക് അധികം അധ്വാനം വേണ്ടി വരും. കുടുംബജീവിതത്തിലെ സ്വരച്ചേർച്ചയില്ലായ്മ പരിഹരിക്കും. നൂതന മാർഗങ്ങളിലൂടെ വ്യവസായം വിപുലീകരിക്കും. പഠനത്തിനായി പുതിയ വിഷയങ്ങൾ തെരഞ്ഞെടുക്കും. വീടും നാടും വിട്ടുനിൽക്കേണ്ട സാഹചര്യങ്ങളുണ്ടായെന്നു വരാം. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. ചില കൂട്ടുകെട്ടുകൾ ദോഷം ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്.

പൂയം: നക്ഷത്രനാഥനായ ശനി വക്രഗതി അവസാനിപ്പിക്കുന്നതിനാൽ പുരോഗതി ദൃശ്യമാകും. മുൻപ് തീരുമാനിച്ചിരുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തും. അനുരാഗം പ്രതിബന്ധത്തിലാവാനിടയുണ്ട്. മക്കളുടെ കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായേക്കും. പ്രൊഫഷണലുകൾക്ക് വിജയിക്കാൻ കഴിയും. സാമ്പത്തികമായി മെച്ചമുള്ള കാലമാണെന്ന് പറയാൻ കഴിയില്ല. സഹായം കൈപ്പറ്റിയവർ ശത്രുക്കളായേക്കും. കേതു, സൂര്യൻ,ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ ദശാപഹാര ഛിദ്രാദികളിലൂടെ കടന്നുപോകുന്നവർ വാക്കിലും കർമ്മത്തിലും ജാഗ്രത പുലർത്തണം.

ആയില്യം: ആസൂത്രണം ചെയ്ത കാര്യങ്ങൾ പാളിപ്പോകാം. സഹപ്രവർത്തകരും സഹജാതരും നിസ്സഹകരണം തുടരും. സ്ഥാനക്കയറ്റം വൈകും. കൃഷിയിലെ പരീക്ഷണങ്ങൾ വിജയിക്കാം. വ്യായാമം, ആരോഗ്യപരിപാലനം എന്നിവയിൽ അലംഭാവമരുത്. മത്സരങ്ങളിൽ കഷ്ടിച്ച് കടന്നുകൂടും. കരാറുകളിൽ ഒപ്പിടാൻ കാലം നന്നല്ല. പന്ത്രണ്ടിലെ ചൊവ്വ ദുഷ്കീർത്തി, പാഴ്ച്ചെലവുകൾ, ദേശാന്തരഗമനം എന്നിവയ്ക്ക് കാരണമാകാം. പിതാവിന് രോഗശാന്തി, ഉപാസനാദി കാര്യങ്ങൾ, ക്ഷേത്രാടനം എന്നിവയും ചില സാധ്യതകളാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology predictions horoscope for october 2022 aswathi bharani karthika rohini makayiram thiruvathira punartham pooyam ayilyam stars