scorecardresearch
Latest News

Monthly Horoscope November 2022: നവംബർ മാസഫലം, മൂലം മുതൽ രേവതി വരെ

Astrology Predictions Horoscope for November 2022 Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathi Stars: നവംബർ മാസത്തിൽ പകുതി വരെ മലയാള മാസ പ്രകാരം തുലാമാസവും അതിന് ശേഷം വൃശ്ചികമാസവുമാണ്, ഈ കാലത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒമ്പത് നാളുകാരുടെ നവംബർ മാസത്തെ സമ്പൂർണ്ണ ഫലം പ്രമുഖ ജ്യോതിഷ പണ്ഡിതൻ ജ്യോതിഷ ഭൂഷണം ശ്രീനിവാസ അയ്യർ എസ് എഴുതുന്നു.

Monthly Horoscope November 2022: നവംബർ മാസഫലം, മൂലം മുതൽ രേവതി വരെ

Astrology Predictions Horoscope for November 2022 Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathi Stars: 2022 നവംബർ 16 വരെ തുലാമാസവും തുടർന്ന് വൃശ്ചിക മാസവും ആകയാൽ സൂര്യൻ തുലാം- വൃശ്ചികം രാശികളിലായി സഞ്ചരിക്കുന്നു. നവംബർ ഒന്നിന് ചന്ദ്രൻ തിരുവോണത്തിൽ; മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അവിട്ടത്തിലെത്തുന്നു. ചൊവ്വ മിഥുനത്തിലും മാസം പകുതി മുതൽ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ തുലാം- വൃശ്ചികങ്ങളിൽ. ശുക്രനും ഏതാണ്ട് അതുപോലെ. ശനി മകരത്തിലും, വ്യാഴം മീനത്തിലും രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിലും സഞ്ചരിക്കുന്നു. വക്രഗതിയിലായിരുന്ന വ്യാഴം നവംബർ അവസാനം മീനം രാശിയിൽ നേർഗതിയിലാവുന്നു.

ഈ ഗ്രഹനില മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള ഒമ്പത് നാളുകാരുടെ 2022 നവംബർ മാസത്തെ ഫലങ്ങൾ അറിയാം.

മൂലം: നവംബർ ആദ്യ പകുതി കൂടുതൽ ശോഭനമായിരിക്കും. പല വഴികളിലൂടെ ആദായം ഉയരും. അല്പമായ അധ്വാനത്തിന് പോലും അധികശമ്പളം ലഭിച്ചേക്കാം. ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. അവിവാഹിതരുടെ വിവാഹസ്വപ്നങ്ങൾ സഫലമാകാം. മുൻപ് ഒരുപാട് പ്രയത്നിച്ചിട്ടും കൈവരാത്ത കാര്യങ്ങൾ ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെടാം. നവംബർ ഒടുവിൽ ചില മനക്ലേശങ്ങൾ വന്നുചേരും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ചില ആശങ്കകൾ ഉയർന്നേക്കും. അപവാദങ്ങൾക്ക് ശരവ്യരാവാനും സാധ്യത കാണുന്നു.

പൂരാടം: ശത്രുക്കളുടെ മേൽ വിജയം നേടും. നേതൃപദത്തിലേക്ക് ഉയർത്തപ്പെടും. കലാപരമായ പ്രവർത്തനങ്ങൾ ആദരിക്കപ്പെട്ടേക്കാം. ഗൃഹത്തിൽ അനൈക്യം നീങ്ങി ശാന്തി പുലരും. സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹത സിദ്ധിക്കും. പൂർവ്വികസ്വത്തുക്കളിൽ തർക്കം നീങ്ങി സ്വാനുഭവാവകാശം ഉണ്ടാകും. പുതിയ ഗൃഹനിർമ്മാണത്തിന് ഒരുങ്ങും. നവംബർ രണ്ടാം പകുതിയിൽ കാര്യങ്ങൾ എളുപ്പമാവില്ല. തടസ്സങ്ങൾ ഉണ്ടാകും.

ഉത്രാടം: പുതിയ തൊഴിലിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം അനുകൂലമായിരിക്കും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയും. ദിശാബോധത്തോടെ നവസംരംഭങ്ങളിൽ ഏർപ്പെടും. മാതാവിന് മെച്ചപ്പെട്ട കാലമാവണമെന്നില്ല. സഹോദരരുമായുള്ള വ്യവഹാരം അനുരഞ്ജനത്തിലാവും. ഊഹക്കച്ചവടത്തിൽ നിന്നും ചെറുനേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ തിളങ്ങും. കലാമത്സരങ്ങളിൽ നിന്നും പാരിതോഷികം ലഭിക്കാം.

തിരുവോണം: കർമ്മരംഗത്ത് കുതിച്ചുചാട്ടം നടത്തും. വ്യാപാരാഭിവൃദ്ധി ഉണ്ടാവും. സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് പുതുപദവികൾ വരും. കുടുംബബന്ധങ്ങൾ ഊഷ്മളമാകും. വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്നും സഹായധനം ലഭിക്കാം. കുടുംബസമേതം വിദേശയാത്ര നടത്താനുള്ള ആലോചനക്ക് വേഗത കൈവരും. പൊതുപ്രവർത്തകർ ദുരാരോപണങ്ങളെ അതിജീവിക്കും. നിക്ഷേപങ്ങളിൽ നിന്നും വരുമാനം വർദ്ധിക്കും.

അവിട്ടം: ക്രിയാത്മകമായ ഒരു കാലഘട്ടമായിരിക്കും. ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്ത് തൊഴിലിൽ പ്രശസ്തി നേടും. ഉദ്യോഗസ്ഥർക്ക് ഉന്നതരുടെ പിന്തുണയും അനുമോദനവും ലഭിക്കും. കുടുംബജീവിതത്തിലെ തകരാറുകൾ പരിഹരിക്കുന്നതിൽ വിജയം നേടും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ ആത്മാർത്ഥമായ ശ്രമം തുടരും. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് മുൻതൂക്കം നൽകേണ്ടതുണ്ട്. ജീവിത ശൈലീരോഗങ്ങൾക്ക് ചികിത്സ തേടും. വരവും ചിലവും ഒത്തുപോകും.

ചതയം: സ്വന്തം അനുഭവജ്ഞാനം സമർത്ഥമായി പ്രയോജനപ്പെടുത്തി ചില ആപൽസന്ധികളിൽ നിന്നും കരകയറും. പൈതൃകസ്വത്തുക്കൾ അനുഭവിക്കാനാവും. ഗുരുക്കന്മാരെ സന്ദർശിച്ച് അനുഗ്രഹം നേടും. അവിവാഹിതർക്ക് വിവാഹകാലമാണ്. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാൻ ശ്രമം തുടങ്ങും. സന്താനങ്ങളുടെ പഠനപുരോഗതി നേരിട്ട് വിലയിരുത്തും. നാല്/ അഞ്ച് രാശികളിലെ ചൊവ്വ ചില മനപ്രയാസങ്ങൾക്കും ഉൽക്കണ്ഠകൾക്കും വഴി തുറക്കും. ധനപരമായി ശരാശരിക്കാലമാണ്.

പൂരുട്ടാതി: മുടങ്ങിക്കിടന്ന സംരംഭങ്ങൾ വീണ്ടും പൊടിതുടച്ചെടുക്കും. മത്സരങ്ങളിൽ നിർഭയം പങ്കുചേരും. പ്രതികൂലതകളെ അശ്രാന്തപരിശ്രമം കൊണ്ട് മറികടക്കും. പൊതുക്കാര്യങ്ങളിൽ നൽകുന്ന ശ്രദ്ധ സ്വന്തം കാര്യത്തിനും വീട്ടുകാര്യത്തിനും നൽകുന്നില്ലെന്ന ആരോപണം വിഷമിപ്പിക്കും. അയൽബന്ധങ്ങൾ രമ്യമാവും. ഉപരിപഠനമോ ഉദ്യോഗമോ എന്നത് ധർമ്മ സങ്കടത്തിലേക്ക് നയിക്കും. രോഗനിവൃത്തിക്ക് പാരമ്പര്യ ചികിത്സകൾ പ്രയോജനപ്പെടുത്തും. കുംഭക്കൂറുകാർക്ക് തീർത്ഥാടനയോഗവും മീനക്കൂറുകാർക്ക് വിനോദയാത്രയ്ക്കുള്ള സന്ദർഭവും ലഭിക്കും.

ഉത്രട്ടാതി: നയതന്ത്രങ്ങളിൽ ബുദ്ധിമോശം കാട്ടും. വൈകാരിക പ്രതികരണങ്ങൾ മറ്റുള്ളവർ ചൂഷണം ചെയ്തേക്കും. കടമകൾ പൂർത്തിയാക്കുന്നതിൽ അലംഭാവം കാട്ടും. പ്രൊഫഷണലുകൾ ലക്ഷ്യം തികയ്ക്കാൻ ഏറെ ക്ലേശിക്കും. ധനവിനിയോഗത്തിൽ അശ്രദ്ധയുണ്ടാവാം. അപ്രധാനകാര്യങ്ങൾക്ക് ധാരാളം പണം ചെലവഴിക്കും. പ്രധാനകാര്യങ്ങൾക്ക് കടം വാങ്ങേണ്ട സ്ഥിതി വരാം. സുഹൃത്തുക്കളുമായുള്ള സംയുക്ത സംരംഭങ്ങൾ തുടങ്ങാൻ കാലം മികച്ചതല്ല. ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ടതുണ്ട്.

രേവതി: മുഖ്യതൊഴിലിനൊപ്പം മറ്റെന്തെങ്കിലും ഉപതൊഴിലുകൾ കൂടി ചെയ്യുന്നതിനെപ്പറ്റി ഗാഢമായി ആലോചിക്കും. വിദഗ്ദ്ധരുടെ ഉപദേശം തേടും. കുടുംബസ്വത്ത് സംബന്ധിച്ച വ്യവഹാരം നീളും. വിവാഹാലോചന കൾ വിഫലമായേക്കും. കുറച്ചുകാലം വീടോ നാടോ വിട്ടുനിൽക്കാൻ ആലോചിച്ചുപോകും. ബന്ധുക്കളുടെ പടലപ്പിണക്കം ഖിന്നതയുണ്ടാക്കും. കൃഷിയിൽ നിന്നും ആദായം കുറയും. മക്കളുടെ ശ്രേയസ്സ് ഇരുട്ടിലെ വിളക്കായി ആഹ്ളാദം പകരും. കലാപ്രവർത്തനങ്ങൾപുനരാരംഭിക്കും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടങ്ങളെങ്കിലും വന്നുചേരും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology predictions horoscope for november 2022 moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathi stars